-
സത്യന്*- ലാല്* ചിത്രത്തിലൂടെ പത്മപ്രിയ
കുടുംബചിത്രങ്ങളുടെ സംവിധായകന്* സത്യന്* അന്തിക്കാടിന്റെ മോഹന്*ലാല്* ചിത്രത്തിലെ നായികയായി പത്മപ്രിയ വരുന്നു. പോയവര്*ഷം മലയാളത്തില്* കാര്യമായ അവസരങ്ങളൊന്നും ലഭിക്കാത്ത പത്മപ്രിയയ്ക്ക് ലാല്*- സത്യന്* ചിത്രത്തിലെ നായികാ പദവി വലിയ നേട്ടമാണ്. വടക്കുംനാഥന്* എന്ന ചിത്രത്തിലാണ് മോഹന്*ലാല്*- പത്മപ്രിയ ജോഡി ഇതിനു മുമ്പ് ഒന്നിച്ചത്. മലയാളത്തില്* നിരവധി ഹിറ്റുകള്* സൃഷ്ടിച്ച ടീമിന്റെ ചിത്രത്തില്* നായികയാവുന്നതോടെ മലയാളത്തില്* ശക്തമായൊരു തിരിച്ചുവരവാണ് നടി ലക്ഷ്യമിടുന്നത്.
പതിവിനു വിപരീതമായി സത്യന്* തന്റെ പുതിയ ചിത്രത്തിന്റെ പേരും നിശ്ചയിച്ചു കഴിഞ്ഞു. 'ജീവിത സാഗരം'എന്നാണ് ചിത്രത്തിന് നല്*കിയിരിക്കുന്ന പേര്. സാധാരണ തന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങി ഏറെ നാളുകള്*ക്കു ശേഷമാണ് സത്യന്* ടൈറ്റില്* കണ്ടെത്താറുള്ളത്.
കുടുംബ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിന്റെ രചനയും സത്യന്* തന്നെയാണ് നിര്*വഹിക്കുന്നത്. തിരക്കഥാ ജോലികള്* പുരോഗമിക്കുന്ന ചിത്രം മാര്*ച്ചില്* തുടങ്ങാനാണ്* പ്ലാന്.
രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങള്*ക്ക് ശേഷം മോഹന്*ലാലും സത്യന്* അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണിത്. ആശീര്*വാദ്* സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂരാണ്* ചിത്രം നിര്*മിക്കുന്നത്*. ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം- വേണു, കലാസംവിധാനം- ജോസഫ്* നെല്ലിക്കല്*, എഡിറ്റിങ്*- രാജഗോപാല്*. ഓണത്തിന് പ്രദര്*ശനത്തിനെത്തിക്കും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks