2010 മറഞ്ഞു. അതേപ്പറ്റി ചിന്തിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നവന് വിജയം കണ്ടെത്താനാവില്ല. വിജയം വര്*ത്തമാനകാലത്തില്* ജീവിക്കുന്നവന്*റേതാണ്. പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമ ‘അര്*ജുനന്* സാക്ഷി’ പറയാന്* ശ്രമിക്കുന്നത് ഇതുപോലെ ഒരു ആശയമാണ്. പൃഥ്വി എന്ന താരത്തെ സംബന്ധിച്ചും അത് സത്യമാണെന്നു പറയാം.

പൃഥ്വിരാജിന് അത്ര നല്ല വര്*ഷമായിരുന്നില്ല 2010. ആശ്വസിക്കാന്* ആകെ ലഭിച്ചത് ഒരു പോക്കിരിരാജ മാത്രം. വന്* പ്രതീക്ഷകളുമായി തിയേറ്ററുകളിലെത്തിയ താന്തോന്നിയും ത്രില്ലറും അന്**വറുമെല്ലാം മൂക്കുകുത്തി വീണു. അതെല്ലാം മറന്നേക്കൂ എന്നാണ് പൃഥ്വി അറിയിക്കുന്നത്. ഈ വര്*ഷം പൃഥ്വിയുടെ ആദ്യ റിലീസ് ജനുവരി 28ന് ‘അര്*ജുനന്* സാക്ഷി’യാണ്. ഈ വര്*ഷത്തെ പടയോട്ടം അവിടെ ആരംഭിക്കുന്നു. ഇനി വരാന്* പോകുന്നത് ‘ഉറുമി’ ഉള്*പ്പടെയുള്ള വമ്പന്* പ്രൊജക്ടുകള്*.

‘പാസഞ്ചര്*’ ഫെയിം രഞ്ജിത് ശങ്കര്* സംവിധാനം ചെയ്യുന്ന സിനിമയാണ് അര്*ജുനന്* സാക്ഷി. അതുകൊണ്ടുതന്നെ പാസഞ്ചറിനെക്കുറിച്ച് പ്രേക്ഷകര്*ക്ക് ഏറെ പ്രതീക്ഷയാണുള്ളത്. വര്*ഷങ്ങളായി കേരളത്തിന് പുറത്തുജീവിക്കുന്ന ഒരാള്* കേരളത്തില്* ജീവിക്കാനെത്തുന്നതും ഇവിടുത്തെ മാറുന്ന സാഹചര്യങ്ങളോടും അവസ്ഥകളോടും അയാള്* എങ്ങനെ പ്രതികരിക്കുന്നു എന്നുമാണ് അര്*ജുനന്* സാക്ഷി പറഞ്ഞുതരുന്നത്. റോയിമാത്യു എന്ന യുവ എഞ്ചിനീയറെയാണ് പൃഥ്വി ഈ സിനിമയില്* അവതരിപ്പിക്കുന്നത്.

ആന്* അഗസ്റ്റിനാണ് ചിത്രത്തിലെ നായിക. അഞ്ജലി എന്ന പത്രപ്രവര്*ത്തകയുടെ റോളാണ് ആന്* അഗസ്റ്റിനുള്ളത്. ബിജു മേനോന്*, ജഗതി ശ്രീകുമാര്*, നെടുമുടി വേണു, വിജയരാഘവന്* തുടങ്ങിയവര്* പ്രധാന വേഷങ്ങളിലെത്തുന്നു.

അര്*ജുനന്* സാക്ഷി ഒരു ആക്ഷന്* ത്രില്ലറാണെന്ന് രഞ്ജിത് ശങ്കര്* പറയുന്നു. സംഘര്*ഷഭരിതമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന ഈ സിനിമ പൃഥ്വിയുടെ മികച്ച അഭിനയമുഹൂര്*ത്തങ്ങളാല്* സമ്പന്നമാണെന്നും സംവിധായകന്* സാക്*ഷ്യപ്പെടുത്തുന്നു.