- 
	
	
		
		
		
		
			
 പുതുവര്*ഷത്തില്* പ്രിയന്* ചിത്രത്തിലൂടെ ല
		
		
				
				
		
			
				
					ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍*ലാലും പ്രിയദര്*ശനും പുതുവര്*ഷത്തില്* തങ്ങളുടെ  ഭാഗ്യം ഒരുമിച്ചു പരീക്ഷിക്കുന്നു. ഈ വര്*ഷം മോഹന്‍*ലാലിന്റെയും  പ്രിയന്റെയും ആദ്യം റിലീസ് ആകുന്നത് ഹിന്ദി ചിത്രമായ 'തേസ്'ആണ്. ഫെബ്രുവരി  അവസാനവാരം ചിത്രം തിയറ്ററുകളില്‍* എത്തിക്കാനാണ് തീരുമാനം. ജനുവരി 26നു  റിലീസ് ചെയ്യാനിരുന്ന ക്രിസ്ത്യന്‍* ബ്രദേഴ്സ് മാര്‍*ച്ചിലേയ്ക്ക് മാറ്റിവച്ച  സാഹചര്യത്തില്‍* ഈ വര്*ഷം ആദ്യം തിയറ്ററുകളില്‍* എത്തുന്ന ലാല്‍* ചിത്രം  മലയാളത്തില്‍* നിന്നായിരിക്കില്ല. ഇപ്പോഴത്തെ നിലയനുസരിച്ച് തേസ് വന്നതിനു  ശേഷമേ ക്രിസ്ത്യന്‍* ബ്രദേഴ്സ് എത്തൂ.
	
	മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ ലാലും പ്രിയനും ഹിന്ദിയില്‍*  ഒന്നിക്കുന്നതും ആദ്യമാണ്. തന്റെ ചിത്രത്തില്‍* വളരെ പ്രാധാന്യമുള്ള വേഷമാണ്  പ്രിയന്* ലാലിന് നല്*കിയിരിക്കുന്നത്. ഇന്ത്യാക്കാരനായ ബ്രിട്ടീഷ്  നാര്*ക്കോട്ടിക് ബ്യൂറോ ചീഫ് ശിവ് മേനോന്* എന്ന കഥാപാത്രത്തെയാണ്  മോഹന്‍*ലാല്‍* ഇതില്‍* അവതരിപ്പിക്കുന്നത്*.
ഒരു അഡ്വഞ്ചര്‍* ത്രില്ലറാണ് 'തേസ്'.  'സ്പീഡ്' എന്ന ഹോളിവുഡ് ചിത്രത്തില്‍*  നിന്ന് പ്രചോദനം ഉള്*ക്കൊണ്ടാണ് പ്രിയന്* ഈ ചിത്രം ഒരുക്കുന്നത്. ഒരു  ഹൈസ്പീഡ് ട്രെയിനില്‍* ബോംബ് വയ്ക്കുന്നു. ട്രെയിനിന്റെ സ്പീഡ് കുറഞ്ഞാല്‍*  ബോംബ് പൊട്ടിത്തെറിക്കും. അങ്ങനെ ഒരവസ്ഥയില്‍*, ബോംബ് വച്ചയാളെ പിടികൂടാന്‍*  ശ്രമിക്കുന്ന വേഷമാണ് മോഹന്‍*ലാലിന്. ചിത്രത്തില്‍*  നിര്*ണായ പ്രാധാന്യമുള്ള  കഥാപാത്രമാണിത്. ബ്രിട്ടീഷ് ലൊക്കേഷനില്‍* എടുത്ത തേസ് പ്രിയന്റെ ആക്ഷന്‍*  പായ്ക്ക് സിനിമയാണ്. 'തേസി'ല്‍*   അജയ് ദേവ്ഗണ്*, അനില്‍* കപൂര്‍*, കുനാല്‍*  കപൂര്‍*, കങ്കണ രാണട്ട്, സമീര റെഡ്ഡി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍*.
	
	ഇതിനു പുറമേ മലയാളത്തില്‍* ലാലും പ്രിയനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം അബുദാബിയില്‍* തുടങ്ങുകയാണ്.
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks