- 
	
	
		
		
		
		
			 വിവാഹത്തട്ടിപ്പ് ‘വീര’യെ പൊലീസ് പൊക്കി വിവാഹത്തട്ടിപ്പ് ‘വീര’യെ പൊലീസ് പൊക്കി
			
				
					 
 
 വിവാഹത്തട്ടിപ്പ്  പുരുഷന്മാര്*ക്ക് മാത്രം നടത്താവുന്ന പണിയല്ല എന്ന് ഒരു യുവതി തെളിയിച്ചു.  ഇതുവരെ ഔദ്യോഗികമായി വിവാഹം ചെയ്യാത്ത യുവതി അഞ്ചോളം പുരുഷന്മാരെയാണ്  വിവാഹത്തട്ടിപ്പ് നടത്തി പെരുവഴിയില്* ആക്കിയത്. പത്രത്തില്* വിവാഹപ്പരസ്യം  നല്*കുന്ന പുരുഷന്മാരെ കബളിപ്പിച്ച് സ്വത്തും പണവും തട്ടിയെടുക്കുന്ന  ചടയമംഗലം സ്വദേശിനി ശാലിനിയാണ്* (26) ആദ്യബന്ധത്തിലെ അഞ്ചുവയസുകാരന്*  മകനോടൊപ്പം ഞായറാഴ്ച പോലീസ്* കസ്റ്റഡിയിലായത്*.
 
 ആദ്യഭാര്യയുള്ള  ബന്ധം അവസാനിപ്പിച്ച് പുനര്**വിവാഹത്തിനായി പത്രത്തില്* പരസ്യം നല്*കിയ  പത്തനംതിട്ട കിടങ്ങന്നൂര്* വിളനാക്കത്തറ പുത്തന്*വീട്ടില്* പ്രമോദാണ് (4  ശാലിനിയുടെ ഏറ്റവും പുതിയ ഇര. ഒരു ദിവസം കാലത്ത് ഭാര്യയെയും അഞ്ച് പവന്റെ  സ്വര്*ണാഭരണങ്ങളും മൂന്നുലക്ഷം രൂപയും കാണാതായതിനെ തുടര്*ന്ന് പ്രമോദ്  പൊലീസില്* പരാതിപ്പെടുകയായിരുന്നു.
 
 ആദ്യഭാര്യയില്*  നിന്ന് വിവാഹമോചനം ലഭിക്കുമെന്ന് ഉറപ്പായപ്പോഴാണ് താന്* പത്രപ്പരസ്യം  നല്**കിയതെന്ന് പ്രമോദ് പറയുന്നു. 2010 മേയ്* മാസമാണെത്രെ പരസ്യം  നല്**കിയത്. ഇതുകണ്ടാണ് ശാലിനി പ്രമോദുമായി ഫോണില്* ബന്ധപ്പെടുന്നത്*.  തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നു സ്വയം പരിചയപ്പെടുത്തിയ ശാലിനി ഒരു  പൊതുമേഖലാ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്* മാനേജരാണെന്ന് കാച്ചി.  വിവാഹിതയായ ഇവരുടെ മാതാപിതാക്കളും ഭര്*ത്താവും അഞ്ചുവര്*ഷം മുമ്പു  ഗുരുവായൂരില്* വാഹനാപകടത്തില്* മരിച്ചെന്നും തട്ടിവിട്ടു.
 
 താന്*  സമ്പന്നയാണെന്നും തന്റെ സ്വത്തുവകകളില്* ബന്ധുക്കള്*ക്കു  നോട്ടമുള്ളതിനാല്* പുനര്*വിവാഹത്തിന്* അവര്* സമ്മതിക്കില്ലെന്നും പ്രമോദിനെ  വിശ്വസിപ്പിച്ചശേഷം ശാലിനിയുടെ ബന്ധുക്കളൊന്നും കൂടാതെ എറണാകുളത്തെ ഒരു  ക്ഷേത്രത്തില്* ഇരുവരും വിവാഹിതരായി. തുടര്*ന്ന്* ഇരുവരുമൊന്നിച്ച്  ചെങ്ങന്നൂരിലെ വാടകവീട്ടില്* താമസിച്ചുവരികയും ചെയ്യുന്നതിനിടെ കയ്യില്*  കിട്ടിയതുമായി ശാലിനി മുങ്ങുകയായിരുന്നു.
 
 വേറൊരു  ‘പത്രപ്പരസ്യക്കാരനെ റെഡിയാക്കാ’നായിട്ടാണ് ശാലിനി മുങ്ങിയതെന്ന് പൊലീസ്  പറയുന്നു. ശാലിനിക്ക് അഞ്ചുവയസുള്ള മകനുണ്ട്*. വിവാഹിതയാകാത്ത ശാലിനിക്ക്*  ചടയമംഗലത്തുള്ള ഒരു യുവാവുമായുണ്ടായ ബന്ധത്തിലുള്ളതാണ്* ഇപ്പോള്* കൂടെയുള്ള  അഞ്ചുവയസുകാരനെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്*. ആലത്തൂരിലെത്തി  മകനോടൊപ്പം വാടകവീടെടുത്ത്* ഒളിവില്* താമസിക്കുന്നതിനിടെയാണ്* ശാലിനി  പിടിയിലായത്*.
 
 പത്രപ്പരസ്യം  ചെയ്ത് സുന്ദരിയായ വധുവിനായി കാത്തിരിക്കുന്ന പുനര്**വിവാഹക്കാരെയാണ്  ശാലിനി ഉന്നമിടാറെത്രെ. ക്ഷേത്രത്തില്* പോയി താലികെട്ടി ഭര്*ത്താവിനൊപ്പം  താമസം തുടങ്ങുന്ന ശാലിനിയും മകനും കയ്യില്* കിട്ടിയതെല്ലാം അടിച്ചുമാറ്റി,  നാലോ അഞ്ചോ മാസങ്ങള്*ക്കുള്ളില്* മുങ്ങുകയും ചെയ്യും. അഞ്ചോളം പേര്*  ശാലിനിയുടെ വലയില്* പെട്ട് പെരുവഴിയില്* ആയിട്ടുണ്ടെന്ന് പറയപ്പെടുന്നു.  എന്നാല്* പ്രമോദ് മാത്രമാണ് പരാതി നല്**കിയിരിക്കുന്നത്. പ്രമോദിനെക്കൂടാതെ  ചെന്നൈ, കുമ്പനാട്* എന്നിവിടങ്ങളിലുള്ള ചില പുരുഷന്മാരുമായും ശാലിനിക്കു  ബന്ധമുണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
 
 
 
 Keywords: today news, daily news, kerala news, special news, hot news,current news,Marriage fraud; this time a woman in custody
 
 
 
 
				
					Last edited by sherlyk; 01-10-2011 at 06:05 AM.
				
				
			 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks