മറ്റു ഭാഷകളിലെ താരങ്ങള്* രാഷ്ട്രീയത്തില്* നേടിയ മുന്നേറ്റം കേരളത്തില്* ആവര്*ത്തിക്കാന്* പറ്റുമോ എന്ന് മെയില്* നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്* വ്യക്തമാകും. മോളിവുഡിലെ ഏതാനും താരങ്ങള്* തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്* അരങ്ങേറ്റം കുറിക്കും എന്നതുതന്നെ കാരണം. കേരളത്തിലെ ഇരുമുന്നണികളും ഇത്തവണ വെള്ളിത്തിരയിലെ താരങ്ങള്*ക്ക് പ്രത്യേക പരിഗണന നല്*കുന്നുണ്ട്.

തെരഞ്ഞെടുപ്പില്* പത്തനാപുരം മണ്ഡലത്തില്* കെ ബി ഗണേഷ് കുമാറിനെതിരെ താന്* മത്സരിക്കുമെന്ന് തിലകന്* നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്*ഡിഎഫ് പിന്തുണച്ചില്ലെങ്കില്* സ്വതന്ത്രനായെങ്കിലും താന്* മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് തിലകന്*. തന്നെ വിലക്കാന്* നീക്കം നടത്തിയതിനു പിന്നില്* ഗണേഷ് കുമാര്* ആണ് എന്ന നിലപാടിലാണ് തിലകന്*. അങ്ങനെവന്നാല്* പത്തനാപുരത്ത് സിനിമാ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഗണേഷ് കുമാറിനെ വീഴ്ത്താന്* തിലകനെ പിന്തുണയ്ക്കാന്* സിപിഎമ്മും സിപിഐയും തയാറാകും എന്നാണ് സൂചന.

ചാലക്കുടി നിയമസഭാ മണ്ഡലത്തില്* സിപിഎം സ്ഥാനാര്*ത്ഥിയായി കലാഭവന്* മണിയെയാണ് പരിഗണിക്കുന്നത്.*ചാലക്കുടിക്കാര്*ക്ക് ഏറെ പ്രിയങ്കരനും സിപിഎം സഹയാത്രികനുമായ മണി ഇതിന് സമ്മതം മൂളിക്കഴിഞ്ഞതായാണ് സൂചന.

ചാലക്കുടിയില്* കോണ്*ഗ്രസ് സ്ഥാനാര്*ഥി പത്മജയാവുമെന്നാണ് സിപിഎമ്മിന്റെ കണക്കുക്കൂട്ടല്*. കരുണാകരന്റെ വിയോഗം സൃഷ്ടിച്ച സഹതാപതരംഗത്തിലൂടെ പത്മജയ്ക്ക് ലഭിയ്ക്കുന്ന ആനുകൂല്യം മറികടക്കാന്* മണിയുടെ സ്ഥാനാര്*ത്ഥിത്വം ഉതകുമെന്നാണ് സിപിഎം കരുതുന്നത്. പത്മജയ്*ക്കെതിരെയുള്ള കോണ്*ഗ്രസിലെ ഒരു വിഭാഗത്തിന്റെ വികാരം തങ്ങള്*ക്ക് അനുകൂലമാക്കാന്* കഴിയുമെന്ന് പാര്*ട്ടി പ്രതീക്ഷിയ്ക്കുന്നുണ്ട്. പത്മജ ഇവിടെ മത്സരിച്ചാലും ഇല്ലെങ്കിലും മണി ഇവിടെ സ്ഥാനാര്*ഥിയാകാനാണ് സാധ്യത. മണി മത്സരിക്കുന്നെകില്* തന്റെ നാടായ ചാലക്കുടിയില്* മാത്രമേ നില്*ക്കൂ എന്നത് തന്നെ കാരണം.

ചാലക്കുടിക്കാരുടെ പൊതുപ്രശ്*നങ്ങളിലും മറ്റും സജീവമായി ഇടപെടുന്ന മണിയെ ചാലക്കുടിക്കാര്* കൈവിടില്ലെന്ന് തന്നെയാണ് സിപിഎം കരുതുന്നത്. മാത്രമല്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്* നഗരസഭയിലെയ്ക്ക് മണി നിര്*ത്തിയ രണ്ടു സ്ഥാനാര്*ഥികള്* വിജയിക്കുകയും ചെയ്തിരുന്നു.

സിപിഎമ്മിലെ ബി ഡി ദേവസിയാണ് നിലവില്* ചാലക്കുടിയിലെ എംഎല്*എ. കഴിഞ്ഞ തെരഞ്ഞെടുപ്പില്* കോണ്*ഗ്രസിലെ സാവിത്രീ ലക്ഷ്മണനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇത്തവണ ദേവസിക്ക് മറ്റേതെങ്കിലും മണ്ഡലം നല്*കാനുള്ള ആലോചനയിലാണ് സിപിഎം.

അതേ സമയം മേയില്* നടക്കുന്ന തിരഞ്ഞെടുപ്പില്* കോണ്*ഗ്രസ് ടിക്കറ്റില്* മത്സരിക്കാന്* ജഗദീഷും ഒരുങ്ങുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാന്* ജഗദീഷ് ശ്രമം നടത്തിയെങ്കിലും അത് നടന്നിരുന്നില്ല. എന്നാല്* ഇത്തവണ ആ സ്വപ്നം യാഥാര്*ത്ഥ്യമാകും എന്നാണ് ജഗദീഷിന്റെ പ്രതീക്ഷ.