താര സംഘടനയായ അമ്മ വീണ്ടും സ്റ്റേജ്ഷോകള്* സംഘടിപ്പിക്കുന്നു. ധനസമാഹരണം ലക്ഷ്യമിട്ട് ഫെബ്രുവരിയിലും മാര്*ച്ചിലുമായി രണ്ട് മെഗാ ഷോകള്* ആണ് നടത്തുക. 'സൂര്യതേജസ്സോടെ അമ്മ' എന്ന പേരില്* ആദ്യത്തെ ഷോ ബാംഗ്ലൂരില്* ഫെബ്രുവരി 27നും രണ്ടാമത്തേത് മാര്*ച്ച് രണ്ടിന് കോഴിക്കോട്ടും ആണ്. സൂര്യ ടിവിയാണ് പരിപാടിയുടെ അവതാരകര്*. സിദ്ധിഖ് ആണ് പരിപാടിയുടെ സംവിധാനം.

കോഴിക്കോട്ടെ ഷോ കേരളത്തില്* ഇതുവരെ നടന്നതില്* ഏറ്റവും വലിയ ഷോയാക്കുകയാണ് ലക്ഷ്യം. ഹിന്ദിയിലെയും തമിഴിലെയും പ്രമുഖ താരങ്ങളെക്കൂടി ഷോയില്* പങ്കെടുപ്പിക്കാനാണ് നീക്കം. അമ്മയുടെ സെക്രട്ടറി ഇടവേളബാബുവാന് ഷോയുടെ കോ-ഓര്*ഡിനേറ്റര്*. മലയാളത്തിലെ എല്ലാ താരങ്ങളുടെയും സജീവ പങ്കാളിത്തം ഷോയ്ക്കുണ്ടാവും. താരങ്ങളുടെ സ്റ്റേജ്ഷോകള്*ക്ക് നിര്*മാതാക്കളുടെ സംഘടനയുടെ പഴയ വിലക്ക് നിലനില്*ക്കുന്നതിനാല്* അമ്മയുടെ ഷോകള്* പുതിയ വിവാദത്തിന് കാരണമാകുമോ എന്നതാണ് സംശയം.

ഏഴുവര്*ഷത്തിനു ശേഷമാണ് അമ്മ സ്റ്റേജ്ഷോകള്* ആസൂത്രണം ചെയ്തിരിക്കുന്നത്. അക്കാലത്ത് ഫിലിം ചേംബര്* ഉപരോധ ഭീഷണി മുഴക്കിയ ശേഷം താര സംഘടന സ്റ്റേജ്ഷോകള്* നടത്തിയിട്ടില്ല. പിന്നീട് ധനസമാഹരണത്തിനായി ദിലീപ് 'അമ്മ'യ്ക്ക് വേണ്ടി 'ട്വന്റി 20' എന്ന ചിത്രം നിര്*മിച്ചിരുന്നു. മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളും അണിനിരന്ന, 2007 -ല്* പുറത്തുവന്ന ഈ ചിത്രം മെഗാ ഹിറ്റ് ആവുകയും അമ്മയുടെ അക്കൗണ്ട് ഭദ്രമാക്കുകയും ചെയ്തു. എങ്കിലും സംഘടനാ പരമായ ആവശ്യങ്ങള്*ക്കും 'കൈനീട്ടം' എന്നിവയ്ക്കും പ്രതിമാസം നല്ലൊരു തുക താര സംഘടനയ്ക്ക് ആവശ്യമായി വരും.

ഈ സാഹചര്യത്തില്* ഒരു സിനിമകൂടി നിര്*മിക്കാനാണ് അമ്മയുടെ ഭാരവാഹികള്* ആദ്യം ആലോചിച്ചത്. 'ട്വന്റി 20' യുടെ തുടര്*ഭാഗം ഒരുക്കാന്* ചര്*ച്ചകള്* നടക്കുകയും ചെയ്തു. എന്നാല്* സിനിമ നിര്*മാണം വളരെ സങ്കീര്*ണമായ പ്രക്രിയയാണ് എന്നതിനാലും 'ട്വന്റി 20' വളരെയേറെ കാലംകൊണ്ടാണ് പൂര്*ത്തിയാക്കാനായത് എന്നതിനാലും ഫണ്ട് കണ്ടെത്താന്* സ്റ്റേജ്ഷോകള്* മതി എന്ന തീരുമാനത്തില്* ഒടുവില്* എത്തുകയായിരുന്നു. താരങ്ങളുടെ തിരക്കും മറ്റും പരിഗണിച്ചു സിനിമാ നിര്*മാണം ഒട്ടും എളുപ്പമല്ല. സ്റ്റേജ്ഷോകള്* ആണെങ്കില്* റിഹേഴ്സലിനും മറ്റുമായി ഏതാനും ദിവസം മാറ്റിവച്ചാല്* മതി.