പുലര്*കാല തൂമഞ്ഞിന്* കുളിരുമായി ..

പാതി തുറന്നോരെന്* ജാലക വാതിലില്* .

പനിനീര്* പൂവിന്റെ ഗന്ധവും പേറി …

പറന്നെതിയോരെന്* കുളിര്* കാറ്റേ …..




മെല്ലെയെന്* പൂമുഖം തൊട്ടു തലോടി, എന്*-

ഏകാന്ത നിദ്രതന്* സ്വപ്നങ്ങള്*ക് …

ഏഴു നിറങ്ങളും ചലിച്ചു ചാര്*ത്തി …

എന്* അന്തരംഗ കുളിര്*മ്മയേകി …..



മധുരമാം ഏകാന്ത നിദ്രവെടിഞ്ഞു,

മാറത്തു കൈകള്* തന്* പുതപ്പു മൂടി ..

മെല്ലെയെന്* ജാലക വാതില്*ക്കല്* എത്തി ,

മഞ്ഞിന്* കണങ്ങള്* നിറഞ്ഞോരാ ജാലക ചില്ലില്*

മെല്ലെയെന്* കൈ വിരല്* തുമ്പാല്* തലോടി …




കുളിര്* കൊരിയെതിയ ചെറു പുഞ്ചിരിയാല്* …ഞാന്* എന്* ,

കുഞ്ഞു പൂന്തോട്ട ചാരുത നോക്കി നിന്ന് ..

കാരുണ്യ മേറുന്ന പൂക്കളെ നോക്കി ഞാന്* എന്* ..

കണ്ണിന്നു ദര്*ശന പുണ്യം ഏകി …..




കുഞ്ഞിളം പൂവിലും … പൂ മോട്ടുകളിലും ….

കിരണ പ്രകാശത്താല്* മഴവില്ലിന്* നിറമേകി …

കുളിര്*മഞ്ഞില്* കണങ്ങള്* പളുങ്ക് മണികള്* പോലെ …

കുളിര്* കാറ്റിന്* താളത്തില്* ആടി രസിച്ചു …



പൂവാം തോഴിയെ ച്ചുംബിക്കുവനായി …

പൂന്തേന്* നുകര്*ന്നോന്നു ഉല്ലസിക്കാന്*

പൂമ്പാറ്റകളും പൂ വണ്ടുകളും ..

പതിയെ പറന്നെത്തി പൂന്തോട്ട വീഥിയില്* …




കാതുകല്കിമ്പമാം കോകില നാദവും ..

കലപില കൂട്ടി പറന്നകലും കരുവികളും

ആകാശ നീലിമ വിസ്മയം ഏകി …

പിന്നെപ്പോഴോ എന്* കണ്ണുകള്*ക്കാനന്തമായി …

പച്ച വിരിചോരാ പുത്തരി പാടവും…

പാടത്തിന്* സൌന്ദര്യ പൂരണമായി

പാറി പറക്കുന്ന പനം തത്തകളും ….




മാരുത സാമീപ്യതാള ലയങ്ങളാല്*..

ആനന്ദ നൃത്തമാടും വൃക്ഷ ലതാദികളെ-

വിരഹത്തിന്* വേദന എകിടാതെ

ഇറ്റിറ്റു വീഴും തുഷാര കണങ്ങളും ..




ഭൂമിയെ പുല്*കി തലോടി ഒഴുകുന്ന …

പുണ്യമാം പുഴയെ നോക്കി നിന്നു….

ഏറെ കൊതിയോടെ … എന്നെന്നും കാണുവാന്*

ആശിച്ചുപോകും മാധുര്യമെകും കാഴ്ചകള്* …

കണ്ണിന്നു കണിയായി … മനസിന്* കുളിരായി ….

അനുഭൂതി പകരുന്ന …മനോഹര കാഴ്ചകള്*

ജന്മ സാഫല്യം എകും ... പുലര്*കാല കാഴ്ചകള്* ....