ബിഗ്സ്റ്റാര്* പൃഥ്വിരാജിന് ബോളിവുഡിലെ സ്വപ്നസുന്ദരി റാണി മുഖര്*ജി നായികയാകുന്നു. പൃഥ്വിയുടെ ആദ്യ ഹിന്ദിച്ചിത്രത്തിലാണ് നായികയായി റാണി എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. പ്രശസ്ത സംവിധായകന്* അനുരാഗ് കശ്യപാണ് ഈ സിനിമ നിര്*മ്മിക്കുന്നത്.


ഗന്ധ, റെസ്റ്റോറന്*റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സച്ചിന്* കുന്ദല്*ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ് തിരക്കഥയെഴുതുന്നു.

“ഒരു ഹിന്ദി സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്*റെ പുറത്തല്ല ഞാന്* ഈ ചിത്രം ചെയ്യുന്നത്. അങ്ങനെയാണെങ്കില്* വളരെ മുമ്പേ എനിക്ക് ഹിന്ദി പ്രൊജക്ടുകള്* ചെയ്യാമായിരുന്നു. ഒട്ടേറെ സിനിമകള്* തിരക്കഥ വായിച്ച ശേഷം ഞാന്* ഉപേക്ഷിച്ചിട്ടുണ്ട്. അനുരാഗ് പറഞ്ഞ കഥയും ചിത്രത്തിന്*റെ തിരക്കഥയും എന്നെ ആവേശഭരിതനാക്കി. അങ്ങനെയാണ് ഈ സിനിമ ചെയ്യാനൊരുങ്ങുന്നത്. റാണി മുഖര്*ജിയാണ് എന്*റെ നായിക” - പൃഥ്വിരാജ് വ്യക്തമാക്കുന്നു.

ഈ വര്*ഷം തന്നെ ഹിന്ദി ചിത്രം റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ ഈ വര്*ഷം തന്നെയുണ്ടാകുമെന്ന സൂചനയും പൃഥ്വി നല്*കി.

“എന്നെ വ്യക്തിപരമായി ഏറെ ആകര്*ഷിച്ച ആടുജീവിതം എന്ന നോവലിന്*റെ സിനിമാവിഷ്കാരം ഈ വര്*ഷമുണ്ടാകും. ബ്ലെസിയാണ് സംവിധായകന്*” - പൃഥ്വി പറഞ്ഞു. രഞ്ജിത് ശങ്കര്* സംവിധാനം ചെയ്ത ‘അര്*ജുനന്* സാക്ഷി’യാണ് പൃഥ്വിയുടെ പുതിയ റിലീസ്.


Keywords:Prithviraj,Rani Mukherjee,Aadujeevitham,Renjith Sankar, Blessy, Arjunan Sakshi,anurag Kashyap,hindi film news