3 ഇഡിയറ്റ്സ് തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്* ഏറ്റവും വലിയ നഷ്ടം സൂര്യയ്ക്ക്. സിനിമയില്* നിന്ന് പുറത്തായി എന്നതുമാത്രമല്ല, വലിയ അപവാദപ്രചരണങ്ങള്* ഇക്കാര്യത്തില്* തനിക്കെതിരെ നടക്കുന്നതായി സൂര്യ വിശ്വസിക്കുന്നു. 3 ഇഡിയറ്റ്സില്* നിന്ന് താന്* എങ്ങനെ പുറത്തായി എന്ന് വിശദീകരിക്കാനായി സൂര്യ വാര്*ത്താസമ്മേളനം വിളിക്കാനൊരുങ്ങുകയാണ്.

ഹിന്ദിയില്* മെഗാഹിറ്റായ 3 ഇഡിയറ്റ്സ് തമിഴില്* ‘നന്**പന്*’(ഈ പേര് മാറുമെന്നറിയുന്നു. ‘മൂവര്*’ എന്ന് പേരിടാന്* ആലോചിക്കുന്നുണ്ട്) എന്ന പേരില്* ഷങ്കര്* റീമേക്ക് ചെയ്യാന്* തീരുമാനിച്ചപ്പോള്* മുതല്* തുടങ്ങുന്നു നായകന്* ആരായിരിക്കുമെന്നുള്ള കണ്**ഫ്യൂഷന്*. ആദ്യം ഇളയദളപതി വിജയ് മതിയെന്ന് ഷങ്കര്* നിശ്ചയിച്ചു. എന്നാല്* നിസാര പ്രശ്നങ്ങളുടെ പേരില്* വിജയ് ഈ പ്രൊജക്ടില്* നിന്ന് പിന്**മാറി.

പിന്നീട്, ചിത്രത്തിലെ നായകനാകാന്* സൂര്യയെ ഷങ്കര്* ക്ഷണിച്ചു. സൂര്യ നായകനാകുന്ന കാര്യം ഏകദേശം ഉറപ്പായതുമാണ്. എന്നാല്* ‘സൂര്യ 20 കോടി പ്രതിഫലമായി ചോദിച്ചു, ശ്രീകാന്തിനെ ചിത്രത്തില്* നിന്ന് നീക്കാന്* ആവശ്യപ്പെട്ടു, തെലുങ്ക് റീമേക്കില്* തന്നെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടു’ തുടങ്ങിയ വാര്*ത്തകള്* പ്രചരിച്ചത് വളരെ പെട്ടെന്നാണ്. ആരോപണങ്ങള്*ക്കും അഭ്യൂഹങ്ങള്*ക്കുമൊടുവില്* സൂര്യ ചിത്രത്തില്* നിന്ന് പുറത്തായി. പകരം, വിജയ് വീണ്ടും ഈ സിനിമയിലെ നായകസ്ഥാനത്തെത്തി.

എന്നാല്* യഥാര്*ത്ഥ വസ്തുത ഇതൊന്നുമല്ലെന്നും താന്* 20 കോടി രൂപ ചോദിച്ചതൊന്നും ഈ സിനിമയില്* നിന്ന് പുറത്താകാനുള്ള കാരണമല്ലെന്നും സൂര്യ പറയുന്നു. താന്* ഈ സിനിമയില്* നിന്ന് തനിയെ മാറിയതാണെന്നാണ് സൂര്യയുടെ വിശദീകരണം. 3 ഇഡിയറ്റ്സില്* അഭിനയിച്ചാല്* എ ആര്* മുരുഗദോസിന്*റെ ‘ഏഴാം അറിവ്’, കെ വി ആനന്ദിന്*റെ ‘മാറ്റ്*റാന്*’ എന്നീ സിനിമകളുടെ ഡേറ്റുകളുമായി ക്ലാഷ് ആകുമെന്നതിനാലായിരുന്നു പിന്**മാറ്റം. മാത്രമല്ല, 3 ഇഡിയറ്റ്സില്* അഭിനയിക്കണമെന്ന് വിജയ്*ക്ക് കടുത്ത ആഗ്രഹമുണ്ടായിരുന്നു. വിജയ്ക്കു വേണ്ടി താന്* മാറിക്കൊടുക്കുകയായിരുന്നു എന്നും സൂര്യ പറയുന്നു.

തന്നെക്കുറിച്ച് ഇപ്പോള്* പരന്നിരിക്കുന്ന അപവാദങ്ങള്* ഇല്ലാതാക്കാനായി ഉടന്* തന്നെ വാര്*ത്താസമ്മേളനം വിളിക്കാനൊരുങ്ങുകയാണ് സൂര്യ.