യുവതിയെ റയില്**വെ ട്രാക്കിലിട്ട് മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ ഒറ്റക്കയ്യന്* ഗോവിന്ദസ്വാമി സ്ത്രീകളെ ആക്രമിക്കുന്നത് ഹോബിയാക്കിയ വ്യക്തി. ഇതിനുമുമ്പും പലതവണ ഇയാള്* സ്ത്രീകളെ ആക്രമിച്ചിട്ടുണ്ട്. എന്നാല്*, എല്ലാ സൌകര്യങ്ങളും ഒത്തുകിട്ടിയാല്* മാത്രമേ ഇയാള്* ആക്രമിക്കുകയുള്ളൂവത്രെ. ഭിക്ഷക്കാരനായും ട്രെയിനിലെ കംപാര്*ട്ടുമെന്*റുകള്* വൃത്തിയാക്കുന്ന രീതിയിലും സാധനങ്ങള്* വില്*ക്കുന്നയാളായും ഇയാള്* പ്രത്യക്ഷപ്പെടാറുണ്ട്*. മോഷണത്തിനും അക്രമം നടത്താനുമുള്ള സൌകര്യം കിട്ടാനായി എത്രനേരം വരെയും കാത്തിരിക്കാന്* ഇയാള്* തയ്യാറാകുന്നു.

കഴിഞ്ഞ ദിവസം അക്രമിക്കപ്പെട്ട യുവതിയെ എറണാകുളം മുതല്* ഇയാള്* നോട്ടമിട്ടിരുന്നതാണ്. ചുറ്റും ആള്*ക്കാരുള്ളതിനാല്* ഒരു പാവം വികലാംഗനായി അഭിനയിച്ച് ചുറ്റിപ്പറ്റി നിന്നു. വനിതാ കമ്പാര്*ട്ടുമെന്*റില്* ആളൊഴിഞ്ഞപ്പോള്* പെട്ടെന്ന് ആക്രമണം നടത്തുകയും ചെയ്തു. അതും മോഷണം മാത്രമായിരുന്നു ഒറ്റക്കയ്യന്*റെ ആദ്യ ലക്*ഷ്യം.

ബാഗില്* പിടിച്ചുവലിച്ചപ്പോള്* യുവതി ചെറുത്തു. അപ്പോള്* പിടിവലിയായി. ഇതിനിടെ യുവതി ട്രെയിനില്* നിന്ന് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ഒറ്റക്കയ്യന്* പൊലീസിനോട് പറഞ്ഞത്. യുവതി വീണപ്പോള്* ട്രെയിനില്* നിന്ന് ഒറ്റക്കയ്യനും ഊര്*ന്നിറങ്ങി. ഓടുന്ന ട്രെയിനില്* ചാടിക്കയറാനും ചാടിയിറങ്ങാനും അതിവിദഗ്ധനാണ് ഇയാള്*. പല മോഷണങ്ങള്*ക്കും ഒടുവില്* ഇയാള്* രക്ഷപ്പെടുന്നത് അങ്ങനെയാണ്.

ട്രെയിനില്* നിന്നിറങ്ങി യുവതിയുടെ അരികിലെത്തി ബാഗും മൊബൈലും ഒറ്റക്കയ്യന്* എടുത്തു. ബാഗ് തുറന്നുനോക്കിയപ്പോള്* വെറും 80 രൂപ മാത്രമാണ് കിട്ടിയത്. പിന്നീട് യുവതിയുടെ തലയില്* കല്ലുകൊണ്ട് ഇടിച്ച് ബോധം കെടുത്തി. അതിനുശേഷം യുവതിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടില്* കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പൂര്*ണ നഗ്നയായ യുവതിയെ അവിടെ ഉപേക്ഷിച്ച് നടന്നു നീങ്ങുമ്പോള്* നാട്ടുകാര്* ഇയാളെ കണ്ടതാണ്. എന്നാല്* പതിവുപോലെ, പാവം വികലാംഗനായി അഭിനയിച്ച് തടിതപ്പി.

യുവതിയുടെ കൈയില്* നിന്നും മോഷ്ടിച്ച മൊബൈല്* ഫോണ്* പാലക്കാട്* ഒരു സുഹൃത്തുവഴി വിറ്റഴിച്ചു. അതിനുശേഷം കോയമ്പത്തൂര്*ക്ക്* ബസ്* കാത്തുനില്*ക്കുമ്പോഴാണ്* ഒറ്റക്കയ്യന്* പൊലീസിന്*റെ പിടിയിലാകുന്നത്*. ഇയാള്* വിറ്റ മൊബൈല്* ഫോണ്* പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സ്ത്രീകളുടെ തലയ്ക്കടിച്ച് മോഷണം നടത്തിയതിന് സേലം, ഈറോഡ് പൊലീസ് സ്റ്റേഷനുകളില്* ഒറ്റക്കയ്യനെതിരെ നാലു കേസുകള്* നിലവിലുണ്ട്. സേലത്ത്* അധ്യാപികയുടെ തലയ്ക്ക്* ഇരുമ്പുവടി കൊണ്ടടിച്ച്* 1.85 ലക്ഷം രൂപ കവര്*ന്ന കേസ് ഏറെ ചര്*ച്ച ചെയ്യപ്പെട്ടതാണ്. വണ്ണം കുറവാണെങ്കിലും നല്ല കായികശേഷിയുള്ളയാളാണ്* ഇയാള്*.

കടലൂര്* ജില്ലയിലെ വിരുദാചലത്തിനടുത്തുള്ള സമത്വപുരത്തിലെ ഇവത്തകുടിയിലെ അറുമുഖത്തിന്*റെ മകനാണ് ഒറ്റക്കയ്യനായ ഗോവിന്ദസ്വാമി.