-
ലാല്*-ബ്ലെസി ചിത്രത്തില്* അനുപം ഖേര്*

തന്മാത്ര, ഭ്രമരം കരിയറിലെ എണ്ണപ്പെട്ട സിനിമകളുടെ സംവിധായകന്* ബ്ലെസിയുമൊത്ത് ലാല്* വീണ്ടും കൈകോര്*ക്കുന്നു. പ്രണയം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്* ബോളിവുഡിന്റെ അഭിനയസാമ്രാട്ട് അനുപം ഖേര്* അഭിനയിക്കുന്നത് ലാല്* ആരാധകര്*ക്ക് മറ്റൊരു സര്*പ്രൈസാണ്. മോഹന്*ലാലും അനുപം ഖേറും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയായിരിക്കും ഇത്. 1990ല്* പുറത്തിറങ്ങിയ ഇന്ദ്രജാലം, 2001ല്* പ്രജ എന്നീ ലാല്* ചിത്രങ്ങളിലാണ് അനുപം ഖേര്* ഇതിന് മുന്പ് മുഖം കാണിച്ചിരിയ്ക്കുന്നത്. ഇതിലെല്ലാം ചെറിയ വേഷങ്ങളായിരുന്നെങ്കില്* പ്രണയത്തില്* ലാലിനൊപ്പം നില്*ക്കുന്ന വേഷത്തില്* തന്നെയാണ് അനുപം പ്രത്യക്ഷപ്പെടുന്നത്.
മോഹന്*ലാല്*, അനുപം ഖേര്*, ജയപ്രദ എന്നിവര്* അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളുടെ പോയകാലത്തെ പ്രണയം തന്നെയാണ് സിനിമയുടെ പ്രമേയം. അടുത്തയാഴ്ച കൊച്ചിയില്* ചിത്രീകരണം ആരംഭിയ്ക്കുന്ന സിനിമയില്* ലാല്*, അനുപം ഖേര്*, ജയപ്രദ എന്നിവരുടെ കോമ്പിനേഷന്* സീനുകളാണ് ആദ്യം ചിത്രീകരിയ്ക്കുക. പ്രണയത്തിലൂടെ സതീഷ് കുറുപ്പ് എന്നൊരു ക്യാമറമാനെ കൂടി ബ്ലെസി മലയാളത്തിന് സമ്മാനിയ്ക്കുകയാണ്. ഒഎന്*വിയുടെ വരികള്*ക്ക് ജയചന്ദ്രന്* ഈണം പകരും.
പ്രണയത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം പ്രിയന്* ചിത്രമായ അറബിയും ഒട്ടകവും മാധവന്*നായരും... തീര്*ക്കുന്നതിനായി ലാല്* അബുദാബിയിലേക്ക് പോകും. ഇത് പൂര്*ത്തിയാക്കിയതിന് ശേഷം ബ്ലെസി ചിത്രത്തില്* ലാല്* വീണ്ടും ജോയിന്* ചെയ്യും.
ചൈനാ ടൗണ്*, ക്രിസ്ത്യന്* ബ്രദേഴ്*സ് എന്നിങ്ങനെ പക്കാ കൊമേഴ്*സ്യല്* മസാലകള്*ക്ക് ശേഷമാണ് ലാല്* ബ്ലെസിയ്*ക്കൊപ്പം കൈകോര്*ക്കുന്നത്. ലാല്* ആരാധകര്*ക്ക് ഏറെ സന്തോഷം പകരുന്ന വാര്*ത്തയാണ് ഇതെന്ന കാര്യത്തില്* സംശയമില്ല. കൂട്ടുകെട്ട് ഒന്നിച്ചപ്പോഴൊക്കെ മലയാളത്തിന് മികച്ച സിനിമകള്* ലഭിച്ചിരുന്നു. ബ്ലെസിയുടെ സിനിമകളില്* അഭിനയത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചേരാനും ലാലിന് കഴിഞ്ഞു. എന്നാല്* അനുപം ഖേറിനെ പോലെ എക്*സ്പീരിയന്*സ് ആക്ടര്*ക്കൊപ്പമുള്ള അഭിനയം ലാലിനൊരു വെല്ലുവിളിയാവുമെന്ന കാര്യത്തില്* സംശയമില്ല.
Keywords: latest film news, malayalm film, bollywood film, hollywood, mohanlal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks