മഞ്ജു വാര്യരോട് തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്ന് ജനപ്രിയനായകന്* ദിലീപ്. താനും മഞ്ജുവും തമ്മില്* സൌഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും സാഹചര്യങ്ങള്* അത് വിവാഹത്തിലെത്തിക്കുകയായിരുന്നു എന്നും ദിലീപ് വ്യക്തമാക്കി.

“മഞ്ജുവിനോട് എനിക്ക് പ്രണയമുണ്ടായിരുന്നില്ല. ശക്തമായ ഒരു സൌഹൃദമായിരുന്നു അത്. പിന്നീട് ഒരു സാഹചര്യത്തില്* കല്യാണം കഴിക്കേണ്ട അവസ്ഥ വരികയായിരുന്നു. മഞ്ജുവും ദിലീപും തമ്മില്* പ്രണയമാണെന്ന് ഒരു സിനിമാ മാഗസിനില്* വാര്*ത്ത വരികയായിരുന്നു. ആ സമയത്ത് ഞങ്ങള്* അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. പരസ്പരം എന്തും തുറന്നു സംസാരിക്കാന്* കഴിയുന്ന സുഹൃത്തുക്കള്* മാത്രമായിരുന്നു ഞങ്ങള്*. സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകള്*ക്ക് ശേഷം കുടമാറ്റം ചെയ്യുമ്പോഴാണ് വാര്*ത്ത വന്നത്. അതോടെ ഞങ്ങളെ വച്ച് സിനിമയെടുക്കാന്* ആരും തയ്യാറാവാതായി. തീരുമാനിച്ച സിനിമകള്* പോലും മുടങ്ങി. എല്ലാവരും ആ സാഹചര്യം മുതലെടുത്തു. ആ പ്രശ്നം പരിഹരിക്കാന്* ആരും വന്നില്ല. പ്രശ്നം വലുതാക്കാനാണ് പലരും ശ്രമിച്ചത്. എനിക്കും മഞ്ജുവിനും ഈ അവസ്ഥ താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. തുല്യ ദുഃഖിതരായ ഞങ്ങള്* ഒടുവില്* വിവാഹം കഴിക്കാന്* തീരുമാനിക്കുകയായിരുന്നു” - ദിലീപ് ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്* പറയുന്നു.

“മഞ്ജുവിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമാലോകം മുഴുവന്* എനിക്കെതിരായിരുന്നു. ജോഷി സാര്*, പ്രിയന്* സാര്*, ലോഹി സാര്* തുടങ്ങിയവര്* തന്ന പിന്തുണയാണ് ആ സന്ദര്*ഭത്തില്* എനിക്ക് ധൈര്യമായത്. എന്നെ അന്ന് പിന്തുണച്ചതിന് ലാല്* ജോസ്, ബിജുമേനോന്*, കലാഭവന്* മണി എന്നിവരെയും എന്നെയും മലയാള സിനിമയില്* നിന്ന് ഔട്ടാക്കണമെന്ന് പ്രതിജ്ഞയെടുത്തവര്* പോലുമുണ്ട്” - ദിലീപ് പറയുന്നു.

മഞ്ജുവാര്യര്* സിനിമയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയെയും ദിലീപ് തള്ളിക്കളയുന്നു. “നമ്മള്* മലയാളികള്*ക്ക് ഒരു പ്രശ്നമുണ്ട്. ഒരു നായികനടി പോയാല്* ‘അയ്യോ ആ നടി പോയേ’ എന്നുപറഞ്ഞ് വിലപിക്കും. ഇത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മഞ്ജു പോയാല്* മഞ്ജുവിന് പകരം വേറൊരാള്* വരും. ഇതൊരു സൈക്കിളാണ്. ആളുകള്* വന്നും പോയുമിരിക്കും. ഇതിത്ര ചര്*ച്ച ചെയ്യേണ്ട കാര്യമൊന്നുമല്ല. പുതിയ താരങ്ങള്* വരട്ടെ എന്നല്ലേ ആഗ്രഹിക്കേണ്ടത്?” - ദിലീപ് ചോദിക്കുന്നു.