ഭ്രമരത്തിലൂടെ മലയാളികളുടെ മനം*കവര്*ന്ന നായിക ഭൂമിക വിവാഹമോചിതയാകാന്* തീരുമാനിച്ചു. മൂന്നുവര്*ഷം നീണ്ടുനിന്ന ദാമ്പത്യജീവിതം തകര്*ച്ചയിലെത്തിയതായി ഭൂമിക തന്നെയാണ് വെളിപ്പെടുത്തിയത്. ഭര്*ത്താവും പ്രശസ്ത യോഗാ ഗുരുവുമായ ഭരത് താക്കൂറിനെതിരെ വിവാഹമോചനക്കേസ് ഫയല്* ചെയ്തിരിക്കുകയാണ് ഭൂമിക.


വിവാഹശേഷം ഭൂമിക അഭിനയരംഗത്തുനിന്ന് വിട്ടുനിന്നിരുന്നു. ഭരത് താക്കൂറുമായി ചേര്*ന്ന് ഒട്ടേറെ ബിസിനസ് സംരംഭങ്ങളും സിനിമാ നിര്*മ്മാണവും ഭൂമിക ആരംഭിച്ചു. ‘തകിട തകിട’ എന്ന തെലുങ്ക് ചിത്രമാണ് ഇവര്* ആദ്യം നിര്*മ്മിച്ചത്. അത് തകര്*ന്ന് തരിപ്പണമായി. കോടികളുടെ നഷ്ടമാണ് ആ ചിത്രത്തിലൂടെ സംഭവിച്ചത്.

വലിയ നിക്ഷേപമിറക്കി ദുബായില്* ഒരു യോഗാ സ്കൂള്* ഇവര്* ആരംഭിച്ചെങ്കിലും അതും പരാജയമായി. ഇതോടെ ഇരുവര്*ക്കുമിടയില്* അസ്വാരസ്യങ്ങള്* രൂപം കൊള്ളുകയായിരുന്നു. ഭൂമിക വീണ്ടും അഭിനയിക്കാന്* തുടങ്ങിയതോടെ ദാമ്പത്യജീവിതത്തിന്*റെ തകര്*ച്ച പൂര്*ണമായി.

ബദ്രി, ജില്ലന്*റും ഒരു കാതല്*, റോജാക്കൂട്ടം തുടങ്ങിയവയാണ് ഭൂമിക നായികയായ തമിഴ് ചിത്രങ്ങള്*. പ്രഭുദേവയുടെ നായികയായി കളവാടിയ പൊഴുതുകള്* എന്ന ചിത്രത്തില്* അഭിനയിച്ചുവരികയാണ് ഭൂമിക ഇപ്പോള്*.


Keywords:
Bhoomika files for divorce,yoga guru bharat thakur, badri, bramaram,rojakoottam,thakida thakida