-
മനസ്സ്...
മനസ്സ്...
സന്ധ്യാ ദീപങ്ങള്*
കണ്*തുറക്കവേ..
സായംസന്ധ്യകള്*താനേ
കൊഴിയുന്നു മന്ദം..
കാലചക്രങ്ങള്*താനേ
തിരിയുന്നു മന്ദം..
ഹൃദയതന്ത്രികള്*തൊട്ടു-
ണര്*ത്തിയൊരുവിഷാദഗീതം
അരുണിമപടരുമീ
അന്തിനേരത്തറിയുന്നു
വിരുന്നുകാരായെന്നില്*-
ഇന്നലെതന്നോര്*മ്മകള്* മാത്രം..
മണിവീണതന്*നാദ-
മെന്നില്* ജനിപ്പിക്കുന്നു
മറഞ്ഞുപോയ-മറന്നുപോയ
ആന്തരദുഖങ്ങളെ..
ആതിരനാളില്* തിങ്കള്* ത-
ന്നൊളിയേറ്റിരിക്കെ
അവര്ണ്യമായോരെന്*
അനന്തസ്നേഹമാസ്വദി
ച്ചണഞ്ഞുപോയ ഭൂത
കാലമോടിയെത്തിയരികില്*
ആശാനിരാശകളണിനിര-
ന്നോരാവര്*ണ്ണദിനങ്ങള്*
കൊഴിഞ്ഞതെന്തേ യിത്രവേഗം
സ്നേഹസൂനങ്ങളായടര്*ന്നു-
വീഴുന്നുയെന്* ദിനങ്ങളീ
വഴിയോരങ്ങളില്*...
നിറങ്ങള്* മാത്രംനിരീക്ഷിച്ചു
നിശബ്ദമായ് ആനന്ദഗീതങ്ങളുരു
വിട്ടുപൊയ്-പോയ ബാല്യമേ
ഇന്നലെകള്* ഇണകളായ്
കൈകോര്*ത്തുപോയല്ലോ
ഞാനറിയാതെ
ഇന്നെന്നസത്യത്തിന്*
ഇതളുകളടര്*ന്നുവീഴുന്നു
ഇവിടെ ഇന്നത്തെയെന്*
കിനാക്കളുംവീണുടയുന്നു
ഇനിയെന്*റെ മോഹങ്ങളും
ഞാനുമൊന്നുറങ്ങട്ടെ ...
Keywords: malayalam kavithakal, Manassu, kavithakal, poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks