- 
	
	
		
		
		
		
			 ‘ആടുജീവിതം’ ബ്ലെസി എടുക്കില്ല? ‘ആടുജീവിതം’ ബ്ലെസി എടുക്കില്ല?
			
				
					ബെന്യാമിന്*റെ  പ്രശസ്ത നോവല്‍* ‘ആടുജീവിതം’ ബ്ലെസി സിനിമയാക്കുന്നു എന്നും പൃഥ്വിരാജ്  പ്രധാന വേഷം അവതരിപ്പിക്കുന്നു എന്നുമുള്ള വാര്*ത്ത സിനിമാലോകത്ത്  പറന്നുകളിക്കാന്‍* തുടങ്ങിയിട്ട് കാലമേറെയായി. ഈ സിനിമയിലെ നായക  കഥാപാത്രത്തിന്*റെ പൂര്*ണതയ്ക്കായി പൃഥ്വിരാജ് തന്*റെ ശരീരഭാരം 20 കിലോ  കുറയ്ക്കുന്നു എന്നതും വാര്*ത്തയായിരുന്നു. എന്നാല്‍* പുതിയ  റിപ്പോര്*ട്ടുകള്* അനുസരിച്ച്, ബ്ലെസിക്ക് ഇപ്പോള്‍* ആ പ്രൊജക്ടില്‍*  താല്*പ്പര്യമില്ല. 
 
 എന്താണ്  കാരണം എന്നല്ലേ? കാരണം മറ്റൊരു സിനിമ തന്നെ. ഒരു സിനിമക്കാരന്* മറ്റൊരു  സിനിമക്കാരന് പാരയാണെന്നത് ‘സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ’ എന്നൊക്കെ  പറയുന്നതുപോലെ ഉറച്ചുപോയ ഒരു ചൊല്ലാണ്. കമല്‍* സംവിധാനം ചെയ്ത ‘ഗദ്ദാമ’ എന്ന  ചിത്രമാണ് ആടുജീവിതത്തിന് വില്ലനാകുന്നത്.
 
 ഒരര്*ത്ഥത്തില്*  ആടുജീവിതം തന്നെയല്ലേ ഗദ്ദാമ എന്നാണ് ഉയരുന്ന ചോദ്യം. ആടുജീവിതത്തിലെ  നായകന്* അഭിമുഖീകരിക്കുന്ന ഏതാണ്ടെല്ലാ ജീവിതാവസ്ഥകളിലൂടെയും ഗദ്ദാമയിലെ  നായികാകഥാപാത്രമായ അശ്വതിയും കടന്നുപോകുന്നുണ്ട്. അവള്* ഒരടിമയായി  ജീവിക്കുന്നുണ്ട്. അവളും മരുഭൂമിയില്‍* ഒറ്റപ്പെട്ട്  ദുരിതമനുഭവിക്കുന്നുണ്ട്.
 
 മാത്രമല്ല,  ആടുജീവിതത്തിലെ ചില രംഗങ്ങള്‍* നേരിയ വ്യത്യാസത്തോടെ ഗദ്ദാമയില്‍*  അവതരിപ്പിച്ചതായും ആരോപണമുയര്*ന്നിട്ടുണ്ട്(ഗദ്ദാമയുടെ തിരക്കഥാകൃത്ത് കെ  ഗിരീഷ്കുമാര്‍* മുമ്പ് ‘സമസ്തകേരളം പി ഒ’ എന്ന ചിത്രം എഴുതിയപ്പോള്‍*, ആ പേര്  തന്*റെ ഒരു കവിതയുടേതാണെന്നും തന്*റെ അനുവാദമില്ലാതെയാണ് അത്  സിനിമയ്ക്കിട്ടതെന്നും ആരോപിച്ച് കവി ഡി വിനയചന്ദ്രന്* രംഗത്തെത്തിയത്  ഓര്*ക്കുക). ഗദ്ദാമ എഴുതുമ്പോള്‍* ആടുജീവിതം ഒരു പ്രചോദനമെങ്കിലുമായിരുന്നോ  എന്ന് ഗിരീഷ്കുമാര്‍* വെളിപ്പെടുത്തേണ്ടതുണ്ട്.
 
 ആടുജീവിതത്തില്‍*  ഒരു നായകന്* അനുഭവിക്കുന്ന ജീവിത ദുരിതങ്ങള്‍* അതിനേക്കാള്‍* തീവ്രമായി ഒരു  സ്ത്രീ അനുഭവിക്കുന്നതായി ഗദ്ദാമയില്‍* കാണിച്ചുകഴിഞ്ഞു. പൃഥ്വിരാജിനെപ്പോലെ  ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന്* മരുഭൂമിയില്‍* അലയുന്നതിന് ഇനിയെന്ത്  പുതുമ എന്നതാണ് ചോദ്യം.
 
 അതുകൊണ്ടുതന്നെ  ബ്ലെസി ‘ആടുജീവിതം’ തല്‍*ക്കാലം മാറ്റിവച്ചിരിക്കുകയാണെന്നാണ് അറിയുന്നത്.  തന്*റെ ‘പ്രണയം’ എന്ന സിനിമയുടെ ചിത്രീകരണത്തില്‍* പൂര്*ണമായും  മുഴുകിയിരിക്കുകയണ് ബ്ലെസി. ഗദ്ദാമയെ വെല്ലുന്ന രീതിയില്‍* ആടുജീവിതത്തെ  അവതരിപ്പിക്കാനുള്ള വഴി തുറന്നുകിട്ടിയാല്‍* മാത്രമേ ‘ആടുജീവിത’ത്തിനായി  ബ്ലെസി മൈക്ക് കൈയിലെടുക്കൂ എന്നാണ് സൂചന.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks