സൂപ്പര്*താരം മമ്മൂട്ടി ചോദിച്ചാല്* ആളുകള്*ക്ക് കൊടക്കാതിരിക്കാനാകുമോ, മമ്മൂട്ടി ചോദിച്ചു ഒരുകോടി കിട്ടി. അതാണ് താരത്തിന്റെ കരുത്ത്. കാര്യം മറ്റൊന്നുമല്ല ഹൃദ്രോഗം മൂലം വിഷമിക്കുന്ന പാവപ്പെട്ട കുട്ടികള്*ക്കുള്ള സഹായത്തിനായാണ് മമ്മൂട്ടി തന്റെ ബ്ലോഗിലൂടെ അഭ്യര്*ഥിച്ചത്.

മമ്മൂട്ടി അഭ്യര്*ത്ഥന നടത്തി ഒരാഴ്ചയ്ക്കുള്ളില്* ലഭിച്ചത് ഒരു കോടിരൂപയാണ്. അബുദബി ഷെര്*വുഡ് ഇന്റര്*നാഷണല്* സ്*കൂള്* ഉടമയം കോട്ടയം സ്വദേശിനിയുമായ സുശീല ജോര്*ജ് ആണ് ഇത്രയം പണം സംഭാവനയായി നല്*കിയത്.

ഒരു വര്*ഷം അഞ്ചു ശസ്ത്രക്രിയകള്* വീതം അഞ്ചുവര്*ഷം കൊണ്ട് നൂറ് ശസ്ത്രക്രിയകള്* നടത്തനായി ഒരു കോടി രൂപ മമ്മൂട്ടി രക്ഷാധികാരിയായ കെയര്* ആന്റ് ഷെയര്* ഇന്റര്*നാഷണലിന് സംഭാവനയായി നല്*കുകയാണ് ഇവര്*്. മമ്മൂട്ടിയുടെ ്*ബ്ലോഗ് വായിച്ചശേഷം ട്വിറ്ററിലൂടെയാണ് സുശീല താന്* 1കോടി രൂപ സംഭാവന നല്*കാന്* തയ്യാറാണെന്നകാര്യം അറിയിച്ചത്.

ഇതിന്റെ ആദ്യഗഡുവായി 20ലക്ഷം രൂപ ഷെര്*വുഡ് മാനേജര്* നെബു മാത്യു മമ്മൂട്ടിയ്ക്കു കഴിഞ്ഞ ദിവസം കൈമാറി. കോട്ടയത്തെ ചൂട്ടുവേലി എസ്എച്ച് സ്*കൂളില്* ബോംബേ മാര്*ച്ച് 12 എന്ന ചിത്രത്തിന്റെ സെറ്റില്*വച്ചാണ് മമ്മൂട്ടി തുക ഏറ്റുവാങ്ങിയത്.

നന്മ ചെയ്യാന്* ആഗ്രഹിക്കുന്നവര്*ക്ക് എന്നെ പൂര്*ണ്ണമായി വിശ്വസിക്കാം. നിങ്ങള്* നല്*കുന്ന ഒരു നാണയത്തുട്ടുപോലും ചോര്*ന്നു പോവില്ല- എന്നാണ് സഹായം ഏറ്റുവാങ്ങിക്കൊണ്ട് മമ്മൂട്ടി പറഞ്ഞത്.

കെയര്* ആന്*ഡ് ഷെയറിന്റെ നേതൃത്വത്തില്* ഇതുവരെ രോഗബാധിതരായ 60 കുട്ടികള്*ക്ക് ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. ഹൃദ്രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും പണമില്ലാതെ ശസ്ത്രക്രിയ നടത്താന്* കഴിയാതെ രോഗികളായി കഴിയുന്ന 12 വയസ്സില്* കുട്ടികള്*ക്കാണ് സഹായം നല്*കുക.


Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars