Results 1 to 1 of 1

Thread: സിനിമയെ പ്രണയിച്ച പെണ്**മണികള്*

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default സിനിമയെ പ്രണയിച്ച പെണ്**മണികള്*


    പൊതുവേദികളിലെ ആഘോഷാരവങ്ങളില്* നിന്നൊഴിഞ്ഞ് ഒരു ഇരുട്ടുമുറിയില്* കാഴ്ചയുടെ ഉത്സവം ഒരുക്കി നല്*കാന്* സിനിമയുടെ ഭാഷയ്ക്ക് മാത്രമേ കഴിയൂ. പ്രതിഭാശേഷിയുടെ ചരിത്രം രചിച്ച എത്രയെത്ര ചിത്രങ്ങളാണ് നമ്മള്* ക്ണ്ടുതീര്*ത്തത്. ഓരോ സിനിമയെയും നാം നെഞ്ചോട് ചേര്*ത്ത് വയ്ക്കുമ്പോള്* അതിന്റെ അണിയറ പ്രവര്*ത്തകരെയും ചരിത്രത്തിന്റെ ക്യാമറക്കണ്ണുകള്* ഒപ്പിയെടുക്കാറുണ്ട്.


    എണ്*പതുകളിലായിരുന്നു ഇന്ത്യന്* സിനിമയില്* ആദ്യമായി പെണ്**മുദ്ര പതിഞ്ഞത്. പിന്നെ, അപര്*ണ സെന്*, മീര നായര്*, ദീപ മേത്ത, സായ് പരഞ്ച്പ്രിയ തുടങ്ങിയവര്* സിനിമയില്* തങ്ങളുടേതായ ഓരോ ഇടങ്ങള്* തീര്*ക്കുകയായിരുന്നു. ഇന്ത്യന്* സിനിമയെ തഴുകിയെത്തുന്ന മാറ്റങ്ങള്*ക്കൊപ്പം വനിതാ സംവിധായകരും സാങ്കേതിക പ്രവര്*ത്തകരും സജീവമായിത്തുടങ്ങുകയായിരുന്നു. ഫീച്ചര്* ഫിലിമുകള്*, ഡോക്യുമെന്ററികള്*, ഹ്രസ്വ ചിത്രങ്ങള്*, എന്നിവയാല്* സമ്പന്നമായ ഇന്ത്യന്* സിനിമയുടെ നന്മയിലേക്ക് കടന്നു വന്ന പെണ്* മുഖങ്ങള്* അനവധിയായിരുന്നു.

    ഇന്ത്യന്* സിനിമയിലെ മഹാരഥന്മാരുടെ വഴികളിലൂടെ പുതിയ നാഴികക്കല്ലുകള്* താണ്ടാന്* പുറപ്പെട്ട ചില നവാഗതരെ വനിതാ ദിനത്തില്* ഓര്*ത്തെടുക്കാം.

    ദീപ ഭാട്ടി

    ഗോവിന്ദ് നിഹലാനി, ജനു ബറുവ എന്നീ പ്രശസ്തരുടെ ശിഷ്യയായാണ് മുംബൈക്കാരിയായ ദീപ ഭാട്ടിയ സിനിമയിലേക്ക് ചുവടുവച്ചത്. കാര്*ഷിക മരണങ്ങളുടെ മറ്റൊരു മുഖം തുറന്നുകാട്ടിയ ‘നീറോസ് ഗസ്റ്റ്*സ്‘ ആണ് ഇവര്* സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യം ഡോക്യുമെന്ററി. പത്രപ്രവര്*ത്തനത്തിന്റെ മാനുഷിക മുഖം നല്*കിയ പി സായ്*നാഥിനൊപ്പം സഞ്ചരിച്ച് നമ്മളും ഈ ഡോക്യുമെന്ററിയിലൂടെ ആത്മഹത്യ ചെയ്*ത കര്*ഷകരുടെ വീടുകളില്* എത്തിപ്പെടുന്നു. രാജ്യം നേരിടുന്ന ഒരു ഭീകര പ്രതിസന്ധിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്* തുറന്നു കാട്ടിയതിലൂടെ നിരവധി പുരസ്കരങ്ങളും ദീപ ഭാട്ടിയ വാരിക്കൂട്ടുകയായിരുന്നു.

    റോക്ക് ഓണ്*, താരേ സമീന്* പര്*, മൈ നെയിം ഈസ് ഖാന്* തുടങ്ങിയ സിനിമകളുടെ ചിത്രസംയോജനം നിര്*വഹിച്ച് അവര്* എഡിറ്റിംഗ് രംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ചു.

    രാജശ്രീ ഓ

    ഡല്*ഹിയിലെ ഉന്നതവര്*ഗത്തിന്റെ ജീവിതം ജെയിന്* ഓസ്*റ്റിന്റെ ‘എമ്മ‘ എന്ന നോവലുമായി സന്നിവേശിപ്പിച്ചപ്പോഴാണ് ‘ഐഷ‘ എന്ന സിനിമ പിറവി കൊണ്ടത്. രാജശ്രീ ഓജ എന്ന സംവിധായികയെ ലോകമറിഞ്ഞത് ഐഷയുടെ വ്യത്യസ്തത കൊണ്ടുതന്നെ.

    ചരിത്രത്തോടും സംസ്കാരത്തോടുമുള്ള അടങ്ങാത്ത പ്രണയം നിമിത്തം ഡോക്യുമെന്ററിയുടെ വഴിയിലൂടെയാണ് ഓജയിപ്പോള്* ചിന്തിക്കുന്നത്. ഇന്ത്യന്* സ്വാതന്ത്രസമരവും അടിയന്തരാവസ്ഥയും പ്രമേയമാക്കിയുള്ള ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് അവരിപ്പോള്*.

    നര്*മത റാവ

    തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിങ്ങനെ മൂന്നു തവണയായാണ് ഒരു സിനിമ നിര്*മിക്കപ്പെടുന്നത് എന്ന് എഡിറ്റര്* നര്*മത റാവു പറയുന്നു. തിരക്കഥാകൃത്തും സംവിധായകനും ചേര്*ന്ന് ഒരുക്കിയെടുത്ത ഒരു സിനിമ പ്രേക്ഷകരെ പൂര്*ണമായും പറഞ്ഞു മനസ്സിലാക്കിക്കേണ്ട ചുമതല ചിത്രസംയോജകരുടേതാണെന്ന് ഇവര്* വിശ്വസിക്കുന്നു.

    ലവ് സെക്സ് ഔര്* ധോക്ക, ബന്ദ് ഭാജാ ഭാരത്, ഇഷ്കിയാ, ഒയേ ലക്കി!ലക്കി ഒയേ! എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്*വഹിച്ചത് നര്*മതയാണ്. സിനിമയുടെ താളമാണ് എഡിറ്റിംഗ് എന്ന് നര്*മതയുടെ വാദം അവര്* ഒരുക്കിയ ഓരോ ചിത്രങ്ങളും സാക്ഷയപ്പെടുത്തുന്നു.

    ഐ ടിയില്* ബിരുദം നേടിയതിന് ശേഷം സിനിമയിലേക്ക് തിരിഞ്ഞ ഇവര്* നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. യാഷ് രാജിന്റേയും ദിബാകര്* ബാനര്*ജിയുടേയുംപുതിയ പ്രൊജക്ടുകളിലാണ് അവരിപ്പോള്*.

    അഞ്*ജലി ശുക്ല

    മൂന്ന് സ്ത്രീകളെ ചുറ്റുപ്പറ്റി വികസിക്കുന്ന ചിത്രത്തിന്റെ ക്യാമറയ്ക്കും സ്ത്രൈണതയുടെ പരിപ്രേക്ഷ്യം നല്*കണമെന്ന ചിന്തയാണ് ഷാജി എന്* കരുണ്* എന്ന സംവിധായകനെ അഞ്ജലി ശുക്ല എന്ന ക്യാമറ വുമണിലേക്കിത്തിച്ചത്. ഷാജിയ്ക്ക് തെറ്റിയില്ല, പെണ്**മനസിന്റെ വികാരഭാവങ്ങളും മാറിവരുന്ന ഋതുക്കളുടെ ഭംഗിയുമെല്ലാം ‘കുട്ടിസ്രാങ്ക്‘ എന്ന ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും നാം ആവോളം ആസ്വദിച്ചറിഞ്ഞു. സ്വതന്ത്രമായി ക്യാമറ ചെയ്ത് ആദ്യ ചിത്രത്തിന് തന്നെ അഞലി ശുക്ല ദേശീയ പുരസ്കാരവും നേടിയെടുത്തു. മലയാള സിനിമയിലെ ആദ്യത്തെ ക്യാമറ വുമണ്* എന്ന ഖ്യാതി നേടി അഞ്ജലി ചരിത്രം കുറിച്ചു.

    സന്തോഷ് ശിവന്* ഒരുക്കുന്ന ഉറുമിയുടെ ക്യാമറയ്ക്ക് പിന്നിലും അഞ്ജലിയുടെ സാന്നിദ്ധമുണ്ട്

    അഞ്ജലി മേനോന്*

    ‘മഞ്ചാടിക്കുരു‘ എന്ന ചിത്രം പകര്*ന്നു തന്ന ഗൃഹാതുരത്വത്തെക്കുറിച്ചോര്*ക്കുമ്പോള്* അഞ്ജലി മേനോന്* എന്ന സംവിധായികയും മനസ്സിലേക്ക് ഓടിയെത്തും. ആദ്യ ചിത്രത്തിലുടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട അവര്* ഒരു മലയാളിയാണ് എന്നതില്* നമുക്കും അഭിമാനിക്കാം. മറുനാടന്* മലയാളിയുടെ ഓര്*മ്മയിലൂടെ കടന്നുപോകുന്ന ‘മഞ്ചാടിക്കുരു‘ ഒരര്*ത്ഥത്തില്* അഞ്ജലിയുടെ ഓര്*മ്മകള്* തന്നെയായിരുന്നു.

    ഈ സംവിധായികയുടെ മികവ് നാം പിന്നെയും കണ്ടു. ‘കേരള കഫേ‘യുടെ നിര്*ണായക കണ്ണിയായി നിലകൊണ്ട ‘ഹാപ്പി ജേണി‘യിലെ പെണ്*കരുത്തായിരുന്നു ഇത്.

    സംഗീത പത്മനാഭന്*

    സത്യജിത്ത് റായിയുടെ വിശ്വപ്രസിദ്ധ ചിത്രമായ 'ചാരുലത'യ്ക്ക് മലയാളത്തില്* ഒരു അനുബന്ധം ഒരുക്കാന്* മിടുക്ക് കാട്ടിയ മലയാളി സംവിധായികയാണ് സംഗീത പത്മനാഭന്*. അന്താരാഷ്*ട്ര വേദികളിലെ അംഗീകാരങ്ങള്* തേടിയുള്ള യാത്രയില്* മലയാളപ്പെരുമയുടെ പ്രതീകമായി ‘ചാരുലതയുടെ ബാക്കി' എന്ന ഹ്രസ്വസിനിമ തിളങ്ങിനിന്നു. ഒരു പെണ്*കുട്ടിയുടെ വ്യക്തിത്വത്തിനു നേരെ ഉയരുന്ന ചോദ്യങ്ങളാണ് ഈ ചിത്രം തുറന്നു കാട്ടിയത്.

    ഗീതു മോഹന്**ദാസ

    ഒന്നു മുതല്* പൂജ്യം വരെ എന്ന ചിത്രത്തില്* ഓമനത്തം തുളുമ്പുന്ന കുഞ്ഞുമുഖമായിരുന്നു ഗീതു മോഹന്**ദാസിന്. പിന്നെ ലൈഫ് ഈസ് ബ്യൂട്ടിഫുളില്* ഗീതു നായികയായ് നമ്മുടെ മുന്നില്* വന്നു. ഗീതു സംവിധായികയുടെ മേലങ്കിയണിഞ്ഞത് കുട്ടിക്കളിയായല്ല. 'കേള്*ക്കുന്നുണ്ടോ' എന്ന ഹ്രസ്വചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ചതായി മാറി.

    ശ്രീബാല കെ മേനോന്*

    “മനുഷ്യരുടെ മനസ്സിലേക്ക് കടന്നുകയറി അതിനകത്തുള്ളതെല്ലാം വലിച്ചു പുറത്തിടാന്* കെല്*പ്പുള്ള പെണ്*കുട്ടിയാണ് ശ്രീബാല“- ഇത് അവരുടെ ഓര്*മ്മക്കുറിപ്പികളുടെ സമാഹാരത്തില്* നടന്* ശ്രീനിവാസന്* എഴുതിയ ആമുഖത്തിലെ വരികളാണ്. തന്റേതായ ശൈലിയില്* ഭംഗിയുള്ള കഥകള്* എഴുതിയിരുന്ന ശ്രീബാല സിനിമയിലെ ലാസ്റ്റ് അസിസ്റ്റന്റില്* നിന്ന് സത്യന്* അന്തിക്കാടിന്റെ ചീഫ് അസോസിയേറ്റ് എന്ന പദവിയിലേക്ക് ഉയര്*ന്നത് ഞൊടിയിടയിലായിരുന്നു.

    ആദ്യ ഹ്രസ്വചിത്രത്തിന് സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് ശ്രീബാല തെരഞ്ഞെടുത്തത്. ‘പന്തിഭോജനം‘ എന്ന ഈ സിനിമയ്ക്ക് ജാതിവിവേചനം പ്രമേയമായി.

    പരിമിതി എന്ന വാക്കിന് ഇവിടെ പ്രസക്തിയില്

    വെള്ളിത്തിരയില്* നാം കാണുന്ന മാസ്മരിക ലോകത്തിനുമപ്പുറം, ഓരോ സിനിമയെയും ഉലയില്* ഊതിക്കാച്ചി മിനുക്കിയെടുക്കാന്* പാടുപടുന്ന വനിതകള്* അനവധിയുണ്ട്. കുടുംബത്തില്* സിനിമാ ബന്ധമില്ലാതെ തന്നെ ഈ രംഗത്തേക്ക് കടന്നുവന്നവരാണ് ബഹുഭൂരിപക്ഷവും എന്നത് ശ്രദ്ധേയമാണ്. ആഗ്രഹപൂര്*ത്തീകരണത്തിനായി ഒന്നോ രണ്ടോ ചിത്രങ്ങള്* സംവിധാനം ചെയ്ത് ഈ രംഗത്തോട് വിടപറയുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. ഭദ്രമായ കുടുംബജീവിതം ആഗ്രഹിക്കുന്ന സ്ത്രീകള്*ക്കും ഈ മേഖല വഴങ്ങും എന്നതിന് തെളിവാണ് നമ്മുടെ പുതുമുഖ സിനിമാ പ്രവര്*ത്തകരില്* പലരും.

    പരിമിതി എന്ന വാക്കിന് ഗുഡ്ബൈ പറഞ്ഞ് മുന്നേറുന്ന ഈ വനിതകളില്* പ്രതീക്ഷയര്*പ്പിച്ച് നാളെയുടെ ഒരു സിനിമാക്കാലം കാത്തിരിക്കുന്നു.


    Keywords:
    Women filmmakers,Sree bala k menon, Deepa Bhatiya,Rajasree Oja,Narmada Rao,Anjali Sukla,Anjali Menon, Sangeetha Pathmanabhan, Geethu mohandas
    Last edited by sherlyk; 03-08-2011 at 09:35 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •