അതെ.. മമ്മൂട്ടിക്കും മോഹന്**ലാലിനുമിടയില്* ദിലീപിനെന്ത് കാര്യം? ദിലീപിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണാ-സിബി കെ തോമസ്* ടീം രചനയും സംവിധാനവും നിര്*വഹിക്കുകയും മമ്മൂട്ടിയും മോഹന്**ലാലും തുല്യ പ്രാധാന്യമുള്ള നായകന്**മാരാവുകയും ചെയ്യുന്ന 'അരക്കള്ളന്* മുക്കാല്*ക്കള്ളന്*' എന്ന ചിത്രത്തില്* ദിലീപിനുമുണ്ടൊരു കിടിലന്* റോള്*. അതുതന്നെ കാര്യം! മമ്മൂട്ടിയുടെ സിനിമാനിര്*മാണ കമ്പനിയായ ‘പ്ലേഹൌസ്’ നിര്*മിക്കുന്ന 'അരക്കള്ളന്* മുക്കാല്*ക്കള്ള'നില്* ഒരേ സമയം ശത്രുക്കളും മിത്രങ്ങളുമായ രണ്ടു കള്ളന്മാരായാണ് മമ്മൂട്ടിയും ലാലും അഭിനയിക്കുക. ഈ ചിത്രം നടക്കില്ല എന്നായിരുന്നു മുമ്പ് റിപ്പോര്*ട്ടുകള്*. എന്നാല്* സിനിമ യാഥാര്*ത്ഥ്യമാക്കാന്* തന്നെ ഒരുങ്ങിയിരിക്കുകയാണ് പ്ലേഹൌസ് എന്നറിയുന്നു.


ഇവര്*ക്കിടയില്* നടക്കുന്ന അടിപിടികള്*ക്കിടയിലേക്ക് അവിചാരിതമായി കടന്നുവരുന്ന രസികന്* കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. ഇരുവരെയും നിയന്ത്രിക്കാന്* പോലും ദിലീപിന്റെ കഥാപാത്രത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് തിരക്കഥാകൃത്തുക്കള്* പറയുന്നു. ദിലീപിന്റെ സ്വന്തം തിരക്കഥാകൃത്തുക്കള്* എന്ന നിലയില്* ‘ഷൈന്*’ ചെയ്യാന്* പറ്റിയ റോള്* തന്നെയായിരിക്കും ദിലീപിന് ഉദയകൃഷ്ണനും സിബിയും നല്**കുക എന്ന് പ്രതീക്ഷിക്കാം.

ഏറെക്കാലത്തിന് ശേഷം മമ്മൂക്കയും ലാലേട്ടനും ഒരുമിക്കുന്ന ഈ സിനിമ ചിരിയുടെ മാലപ്പടക്കങ്ങളാണ് തീയേറ്ററില്* ഉയര്*ത്തുക. കോമഡിയില്* അസാമാന്യ വഴക്കമുള്ള മോഹന്**ലാലും കോമഡിക്ക് പുതിയ മാനങ്ങള്* കണ്ടെത്തിയ മമ്മൂട്ടിയും കോമഡി അരച്ചുകലക്കി കുടിച്ചിരിക്കുന്ന ദിലീപും ഇഴയടുപ്പിച്ച് തിരക്കഥ ഒരുക്കുന്നതില്* പെരുന്തച്ചന്മാരായ ഉദയകൃഷ്ണാ-സിബി കെ തോമസ്* ടീമും ഒരുമിക്കുമ്പോള്* എക്കാലത്തെയും വലിയൊരു ഹിറ്റാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. താരരാജാക്കന്മാരുടെ തിരക്കുകള്* ഒഴിഞ്ഞ്, അടുത്ത വര്*ഷമാദ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ 2012 ഓണത്തിന് തീയേറ്ററുകളെ ചിരിയലകളില്* മുക്കാനെത്തും.

മമ്മൂട്ടിയെയും ലാലിനെയും വച്ച് റാഫി - മെക്കാര്*ട്ടിന്* ടീം ഒരു ചിത്രം പ്ലാന്* ചെയ്യുന്നുണ്ടെന്ന് വാര്*ത്തകള്* ഉണ്ടായിരുന്നു. മോഹന്*ലാലിന്റെ ഹലോയിലെ കഥാപാത്രവും മമ്മൂട്ടിയുടെ മായാവിയിലെ വേഷവും ചേര്*ത്ത്* 'ഹലോ മായാവി' എന്ന ചിത്രം ഒരുക്കാന്* റാഫി മെക്കാര്*ട്ടിന്* ടീം ആലോചിച്ചെങ്കിലും ഒടുവില്* ഉപേക്ഷിക്കുകയായിരുന്നു. തുടര്*ന്നാണ് ഇരുവരെയും ഒന്നിപ്പിക്കാന്* ഉദയകൃഷ്ണനും സിബിയും എത്തിയിരിക്കുന്നത്. അമ്പതിലേറെ ചിത്രങ്ങളില്* മമ്മൂട്ടിയും മോഹന്**ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മ ഒരുക്കിയ ട്വന്റി 20 ആണ് ഇവര്* ഒരുമിച്ച് അഭിനയിച്ച അവസാനചിത്രം.

Keywords:Mammootty,Mohan lal,dileep, sibi k thomas, Arakkallan mukkal kallan, Mammootty in arakkallan mukkal kallan,Mohanlal in arakkallan mukkal kallan,dileep in arakkallan mukkal kallan