കാമുകി നയന്*സ് മലയാളിയാണെങ്കിലും മലയാളം പ്രഭുദേവയെ വശംകെടുത്തുക തന്നെ ചെയ്തു. പൃഥ്വി നായകനാവുന്ന ഉറുമിയുടെ ഡബ്ബിങ് തിയറ്ററില്* വെച്ചാണ് പ്രഭുവിനെ മലയാളം വെള്ളം കുടിപ്പിച്ചത്. എന്നാല്* ഇതൊക്കെ മറികടന്ന് കഥാപാത്രമായ വവ്വാലിയ്ക്ക് വേണ്ടി പ്രഭുദേവ സ്വന്തം ശബ്ദത്തില്* ഡബ്ബിങ് പൂര്*ത്തിയാക്കി.


400 വര്*ഷംമുമ്പത്തെ മലബാര്* മലയാളമാണ് സിനിമയില്* പ്രഭു പറയുന്നത്. നടനെന്ന നിലയില്* തനിയ്*ക്കേറ്റവും സംതൃപ്തി നല്*കിയ ദിവസങ്ങളാണ് കടന്നുപോയതെന്ന് താരം പറയുന്നു.

ലേശം കഷ്ടപ്പെട്ടാണെങ്കിലും പ്രഭുദേവ ജോലി ഭംഗിയാക്കിയെന്ന് സംവിധായകന്* സന്തോഷ് ശിവനും സാക്ഷ്യപ്പെടുത്തുന്നു. പ്രഭുദേവയുടെ ഡബ്ബിങ്ങിനായി മൂന്നുദിവസം മാറ്റിവച്ചെങ്കിലും ഒറ്റദിവസംകൊണ്ട് എല്ലാം പൂര്*ത്തിയായിരുന്നു.

അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി ഉറുമി മാറുമെന്നാണ് നര്*ത്തകനായി ജീവിതമാരംഭിച്ച പ്രഭുദേവയുടെ പ്രതീക്ഷ. നിത്യാ മേനോനും പ്രഭുദേവയുമൊത്തുള്ള ഗാനരംഗം സിനിമയുടെ ഹൈലൈറ്റുകളിലൊന്നാണ്.

പൃഥ്വി, ജെനീലിയ, നിത്യ, വിദ്യ, ആര്യ പ്രഭുദേവ വമ്പന്* താരനിരയെ അണിനിരത്തി ചിത്രത്തിന്റെ ഓഡിയോ റിലീസിങ് അടുത്തയാഴ്ച നടക്കുമെന്നാണ് അറിയുന്നത്. പഴശ്ശിരാജ'യ്ക്കുശേഷം മലയാളത്തില്* ഏറ്റവും കൂടുതല്* പണം മുടക്കി നിര്*മിക്കുന്ന ചിത്രത്തില്* മലബാറിലെ 16ാംനൂറ്റാണ്ട് ആവിഷ്*കരിക്കുന്നു. വാസ്*കോ ഡ ഗാമയ്*ക്കെതിരായ വധശ്രമമാണ് 'ഉറുമി'യുടെ പ്രമേയം.

Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars