Results 1 to 1 of 1

Thread: ആലം ആര- ഇന്ത്യന്* സിനിമയുടെ വെളിച്ചം

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ആലം ആര- ഇന്ത്യന്* സിനിമയുടെ വെളിച്ചം



    1931 മാര്*ച്ച് 14 ശനിയാഴ്ച വൈകിട്ട് 3 മണി. ഇന്ത്യന്* സിനിമ ആദ്യമായി ശബ്ദത്തിന്റെ മാന്ത്രികത എന്തെന്നറിഞ്ഞ നിമിഷം. അന്നേ ദിവസം പഴയ ബോംബെയിലെ മജസ്റ്റിക് തിയറ്ററിന്റെ ഇരുട്ടിലിരുന്ന് ആലം ആര എന്ന സിനിമ കണ്ടവര്* തങ്ങളൊരു ചരിത്രനിമിഷത്തിനാണ് സാക്ഷ്യം വഹിയ്ക്കുന്നതെന്ന കാര്യം അറിഞ്ഞിരുന്നുവോയെന്ന കാര്യം സംശയമാണ്.

    'ആലം ആര' എന്നാല്* ലോകത്തിന്റെ വെളിച്ചമെന്നാണ് അര്*ത്ഥം. എന്നാല്* ഇന്ത്യന്* സിനിമയില്* പുതിയ പ്രകാശം പകര്*ന്ന ചിത്രമെന്ന നിലയ്ക്കാണ് ആലം ആര ചരിത്രത്തില്* ഇടം കണ്ടെത്തുന്നത്. അന്നുവരെയുണ്ടായിരുന്ന വെള്ളിത്തിരയിലെ നിശബ്ദത ഭഞ്ജിയ്ക്കപ്പെട്ടത് ആലം ആരയിലൂടെയായിരുന്നു. ശബ്ദത്തിന്റെ അകമ്പടിയില്ലാതെ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന വെള്ളിത്തിരയിലൂടെ ദൃശ്യങ്ങളിലൂടെ സിനിമ കണ്ടിരുന്ന പ്രേക്ഷകര്*ക്ക് ആലം ആര അദ്ഭുതമായി മാറി.

    സിനിമയില്* ശബ്ദത്തിന്റെ പ്രാധാന്യമെന്തെന്ന് തിരിച്ചറിഞ്ഞ ആര്*ദേഷിര്* ഇറാനിയാണ് ആലം ആരയുടെ സംവിധായകന്*. ഹിന്ദിയിലും ഉറുദുവിലും സംസാരിയ്ക്കുന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച് പ്രേക്ഷകരെ അദ്ഭുതപ്പെടുത്താന്* ഇറാനിയ്ക്ക് കഴിഞ്ഞു. രാജകുമാരന്റെയും നാടോടി പെണ്*കൊടിയും തമ്മിലുള്ള പ്രണയകഥ പ്രമേയമാക്കിയ ആലം ആരയുടെ രചിയിതാവ് പാര്*സി തീയേറ്ററിലെ പ്രമുഖനായിരുന്ന ജോസഫ് ഡേവിഡാണ്.

    ശബ്ദത്തിന്റെ സാധ്യകള്* ആവോളമുപയോഗിച്ച ചിത്രത്തില്* ഏഴോളം ഗാനങ്ങളും ഉള്*ക്കൊള്ളിച്ചിരുന്നു. ചതിയും വഞ്ചനയും പ്രണയവുമെല്ലാം ഉള്*ക്കൊള്ളിച്ചിരുന്നെങ്കിലും സിനിമയിലെ നായകനായ പൃഥ്വിരാജ് കപൂറിന് ഗാനരംഗങ്ങള്* ഇല്ലായിരുന്നു. എന്നാല്* നായിക സുബൈദയ്ക്കാവട്ടെ യഥേഷ്ടം പാട്ടും സംഭാഷണവും ഒക്കെയുണ്ടായിരുന്നു.

    ഇന്ന് കോടികള്* കിലുങ്ങുന്ന ബോളിവുഡ് സിനിമയുടെ ചരിത്രവും ആലം ആരയിലൂടെ ആരംഭിയ്ക്കുന്നു. ആദ്യശബ്ദ സിനിമ കാണാന്* തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നത് പൊലീസായിരുന്നു. സിനിമ വന്*വിജയമായതോടെ ചലച്ചിത്രനിര്*മ്മാണരംഗത്ത് മുതല്* മുടക്കാന്* കൂടുതല്* പേര്* തയാറായി. അതുവരെ സംഗീതനാടക വേദികളില്* വ്യാപരിച്ചിരുന്ന കലാകാരന്മാരെ വെള്ളിത്തിരയുടെ അദ്ഭുതലോകത്തേക്ക് വഴിതിരിച്ചുവിടാന്* കഴിഞ്ഞത് ആലം ആരയ്ക്ക് ഇന്ത്യന്* സിനിമാ ചരിത്രത്തില്* സവിശേഷ സ്ഥാനം നേടിക്കൊടുത്തു.

    ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം പിറന്നിട്ട് എട്ട് പതിറ്റാണ്ടുകള്* പിന്നിടുമ്പോള്* സിനിമയുടെ ഒരു പ്രിന്റ് പോലും ഇപ്പോഴില്ലെന്ന കാര്യവും അറിയുക. 2003ല്* പുനെ ഫിലിം നാഷണല്* ആര്*ക്കൈവ്*സിലുണ്ടായി അഗ്നിബാധയില്* സിനിമയുടെ ശേഷിച്ചിരുന്ന പ്രിന്റ് നശിച്ചുപോയി. ആലം ആരയുടെ പ്രിന്റ് കണ്ടെത്താന്* അധികൃതര്* ഭഗീരഥ ശ്രമങ്ങള്* നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല.

    ആലം ആരയുടെ എണ്*പതാം പിറന്നാള്* സെര്*ച്ച് എഞ്ചിനായ ഗൂഗിളും ആഘോഷിയ്ക്കുകയാണ്. സിനിമയിലെ രംഗം ചിത്രീകരിയ്ക്കുന്ന ഡൂഡില്* തയാറാക്കിയാണ് ഗൂഗിള്* ആലം ആരയെ സ്മരിയ്ക്കുന്നത്.


    Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars, old film, alam ara
    Last edited by minisoji; 03-15-2011 at 05:18 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •