-
പൃഥ്വിയുടെ വിവാഹം ഏപ്രിലില്‍*, ചടങ്ങിന് ബന
പൃഥ്വിരാജ് ഏപ്രിലില്‍* വിവാഹിതനാകുമെന്ന് റിപ്പോര്*ട്ടുകള്*. മുംബൈയില്‍* ഒരു ടി വി ചാനലില്‍* റിപ്പോര്*ട്ടറായ മലയാളി പെണ്*കുട്ടിയാണ് വധു. ഉറുമിയുടെ റിലീസിന് ശേഷം വിഷുവിനോടനുബന്ധിച്ച് വിവാഹം നടത്താനാണ് തീരുമാനം. അടുത്ത ബന്ധുക്കള്‍* മാത്രമായിരിക്കും വിവാഹച്ചടങ്ങില്‍* പങ്കെടുക്കുക. സഹപ്രവര്*ത്തകര്*ക്കും ആരാധകര്‍*ക്കുമായി തിരുവനന്തപുരത്ത് റിസപ്ഷന്* നടത്തും.
തെന്നിന്ത്യന്‍* സിനിമയെക്കുറിച്ചുള്ള ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് പെണ്*കുട്ടി പൃഥ്വിരാജിനെ ആദ്യമായി കാണുന്നത്. വളരെ ഇന്‍*റലിജന്*റായ കുട്ടിയെ രാജുവിന് ‘ക്ഷ’ ബോധിച്ചു എന്നു പറഞ്ഞാല്‍* മതിയല്ലോ. പെണ്*കുട്ടിയെ കാണാന്‍* എല്ലാ വാരാന്ത്യങ്ങളിലും മുംബൈയിലേക്ക് പറക്കുക ശീലവുമാക്കി കക്ഷി.
എന്നാല്‍* ഇക്കാര്യമൊന്നും മാധ്യമങ്ങള്‍* അറിയാതെ സൂക്ഷിക്കുന്നതില്‍* പൃഥ്വിരാജ് മിടുക്ക് കാണിച്ചു. തനിക്ക് ഒരു പ്രണയമുള്ള കാര്യം അമ്മ മല്ലിക സുകുമാരനെയും സഹോദരന്* ഇന്ദ്രജിത്തിനെയും അറിയിച്ചു. അവര്‍*ക്കും സമ്മതം. പിന്നീട് കാര്യങ്ങള്‍* വേഗത്തിലായിരുന്നു. വിവാഹം ഈ വര്*ഷം തന്നെ വേണമെന്നുള്ളത് പൃഥ്വിയുടെ നിര്*ബന്ധമായിരുന്നു.
ഒരു മലയാളി മേനോന്* കുട്ടിയാണെന്നല്ലാതെ പെണ്*കുട്ടിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. വരും ദിവസങ്ങളില്‍* ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍* പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
എന്തായാലും സംവൃതാ സുനില്‍*, മീരാ ജാസ്മിന്*, പ്രിയാമണി തുടങ്ങി ഒട്ടേറെ സിനിമാതാരങ്ങളുമായുള്ള ഗോസിപ്പുകള്‍*ക്കൊടുവില്* സിനിമയില്‍* നിന്നല്ലാതെ പൃഥ്വി വധുവിനെ കണ്ടെത്തിയിരിക്കുകയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks