-
സെവാഗിന് നമ്പറില്ല; സഹീറിന് വിശ്വാസം തൂ*വ
വിശ്വാസം അതല്ലേ എല്ലാം? ആണെന്ന് ഇന്ത്യന്* ക്രിക്കറ്റ് താരങ്ങള്* പറയും. എന്താണെന്നല്ലേ? പറയാം.
ലോകകപ്പില്* സെവാഗ് അണിയുന്ന ജേഴ്സി ശ്രദ്ധിച്ചിരുന്നോ?. നമ്പര്* ഇല്ലാത്ത ജേഴ്സിയാണ് സെവാഗ് ലോകകപ്പ് മത്സരത്തില്* അണിയുന്നത്. മുന്*പ് നാല്*പ്പത്തിനാലാം നമ്പര്* ജേഴ്സിയായിരുന്നു സെവാഗ് ധരിച്ചിരുന്നത്. എന്നാല്* സംഖ്യാജ്യോതിഷികളുടെ ഉപദേശമനുസരിച്ച് ഇത്തവണ സെവാഗ് നമ്പര്* ഒഴിവാക്കുകയായിരുന്നുവത്രെ.
നമ്പര്* ഇല്ലാത്ത ജേഴ്സി അണിയുന്നതുകൊണ്ടാണോ അല്ലയോ എന്നറിയില്ല. സെവാഗ് ഈ ലോകകപ്പില്* തകര്*പ്പന്* ഫോമിലാണ്. അഞ്ച് കളികള്* മാത്രം കളിച്ച സെവാഗ് റണ്* വേട്ടക്കാരില്* നാലാം സ്ഥാനത്താണ്. 327 റണ്*സാണ് സെവാഗ് നേടിയിട്ടുള്ളത്. സെവാഗ് എടുത്ത 175 റണ്*സാണ് ഈ ലോകകപ്പില്* ഇതുവരെയുള്ള ഉയര്*ന്ന വ്യക്തിഗത സ്കോര്*.
ഇത്തരം വിശ്വാസങ്ങളുടെ കാര്യത്തില്* സച്ചിന്* ഒട്ടും*പിന്നിലല്ല. സച്ചിന്* ആദ്യം ഇടതുകാലിലെ പാഡ് മാത്രമെ കെട്ടുകയുള്ളൂ. കഴിയുന്നതും ഒരു ബാറ്റ് തന്നെയാകും സച്ചിന്* ഉപയോഗിക്കുന്നത്.
നായകന്* ധോണിക്കും ഉണ്ട് ഒരു വിശ്വാസം. ഇഷ്ടഅക്കമായ ഏഴ് ആണ് ധോണിയുടെ ജേഴ്സി നമ്പര്*. ജൂലൈ ഏഴ് ആണ് ജന്**മദിനം എന്നതിനാലാണ് ഈ ഇഷ്ടം. യുവരാജ് സിംഗിന്റെ ജന്**മദിനം ഡിസംബര്* 12 ആണ്. അതിനാല്* യുവിയുടെ നമ്പറും 12 തന്നെ. കയ്യില്* ഒരു കറുത്ത ചരടും കെട്ടിയിട്ടുണ്ട് യുവി. ദുഷ്ടശക്തികളെ അകറ്റാണത്രെ ഇത്.
സഹീര്* ഖാന് ഒരു മഞ്ഞത്തൂവാലയിലാണ് വിശ്വാസം. പ്രധാന മത്സരങ്ങളിലെല്ലാം സഹീര്* ഈ തൂവാല ഒപ്പംകരുതുമത്രേ. ഇത് വിജയം കൊണ്ടുവരുമെന്നാണ് സഹീറിന്റെ വിശ്വാസം.
യുവതാരം വിരാട് കോഹ്*ലി പറയുന്നതും വിശ്വാസത്തെപ്പറ്റി തന്നെ. ‘‘പണ്ട് സാധാരണയായി ഒരേ ഗൌസായിരുന്നു ഞാന്* ഉപയോഗിക്കാറ്. അന്ന് എനിക്ക് നന്നായി സ്കോര്* ചെയ്യാനും സാധിച്ചിരുന്നു. എന്നാല്* ആ ഘട്ടം കഴിഞ്ഞു. ഇപ്പോള്* ഞാന്* കൂടുതല്* സുരക്ഷിതനാണ്’’. ഇപ്പോള്* കയ്യില്* കെട്ടുന്ന റിസ്റ്റ്ബാന്**ഡിലാണ് കോഹ്*ലിക്ക് വിശ്വാസം എന്നുമാത്രം.
ആരാധകരും ടീം ഇന്ത്യയെ ഇക്കാര്യത്തില്* പിന്തുണയ്ക്കുന്നുണ്ട്. ന്യൂഡല്**ഹിയിലെ ഒരു റേഡിയോ സ്റ്റേഷനാണ് ആരാധകരുടെ വിശ്വാസങ്ങള്* വെളിപ്പെടുത്തുന്നത്. ആരാധകരില്* ചിലര്* ഇന്ത്യ മത്സരത്തിനിറങ്ങുന്നതിന് മുന്*പ് പാല്* കുടിക്കുമത്രേ. ചിലര്* മത്സരത്തിന്റെ ആദ്യാവസാനം വരെ സോഫയുടെ ഇടതുവശത്തിരുന്നാണ് വിശ്വാസത്തെ കൂട്ടുപിടിക്കുന്നത്.
ഡല്*ഹിയില്* റിസേര്*ച്ച് അസോസിയേറ്റ്സ് ആയ പ്രിതം സിന്**ഹ ഇക്കാര്യത്തില്* കുറച്ചുകൂടി മുന്നിലാണ്. ഇന്ത്യയുടെ മത്സരം കാണുമ്പോള്* മാം*സഭക്*ഷണം മാത്രമേ കഴിക്കുകയുള്ളൂവെന്ന് പ്രിതം പറയുന്നു. ദുഷ്ടശക്തികള്* ബാധിക്കാതിരിക്കാനും ഇന്ത്യക്ക് ഭാഗ്യം ഉണ്ടാകാനുമാണ് അങ്ങനെ ചെയ്യുന്നതെന്നും പ്രിതം വ്യക്തമാക്കുന്നു.
വിശ്വാസം അന്ധമോ അല്ലാതെയോ ആകട്ടെ ഇന്ത്യ ലോകകപ്പ് നേടിയാല്* മതിയെന്നാണ് മറ്റൊരു വിഭാഗം ആരാധകര്* പറയുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks