ഒടുവില്* അസംഭവ്യമെന്ന് കരുതിയത്* സംഭവിച്ചു. മമ്മൂട്ടിയെയും സുരേഷ്ഗോപിയെയും അണിനിരത്തി ഷാജി-രണ്*ജി ടീമിന്റെ'കിംഗ് ആന്*ഡ് ദി കമ്മീഷണര്*' യാഥാര്*ത്ഥ്യമാവും. പിണക്കത്തിലായിരുന്ന സൂപ്പര്*താരങ്ങളെ ഒരു മേശയ്ക്കു ചുറ്റും ഇരുത്തി സംസാരിപ്പിച്ചാണ് ഷാജിയും രണ്*ജിയും ലക്ഷ്യത്തില്* എത്തിയത്. അങ്ങനെ ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്* എത്തിയ 'കിംഗ് ആന്*ഡ് ദി കമ്മീഷണര്*ക്ക് വീണ്ടും ജീവന്*വച്ചു.

മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മിലുള്ള പിണക്കം പരിഹരിക്കാന്* അവസാനവട്ട ശ്രമം നടത്തിയത് 'കിംഗ് ആന്*ഡ് ദി കമ്മീഷണറുടെ സംവിധായകനായ ഷാജിയും തിരക്കഥാകൃത്തായ രണ്*ജി പണിക്കരും നിര്*മാതാവായ ആന്റോ ജോസഫും ചേര്*ന്നായിരുന്നു. സുരേഷ്ഗോപിയെ മമ്മൂട്ടിയുടെ എറണാകുളത്തുള്ള വീട്ടില്* എത്തിച്ചാണ് ഇവര്* ലക്*ഷ്യം കണ്ടത്. ഷാജി കൈലാസ്, രണ്*ജിപണിക്കര്* ആന്റോ ജോസഫ് എന്നിവരോടൊപ്പമാണ് സുരേഷ്ഗോപി അടുത്തിടെ മമ്മൂട്ടിയുടെ വീട്ടില്* എത്തിയത്. സുരേഷ്ഗോപിയെ ആലിംഗനം ചെയ്താണ് മമ്മൂട്ടി സ്വീകരിച്ചത്. തന്റെ ഹോം തിയേറ്ററില്* 'അവതാര്*' മമ്മൂട്ടി സുരേഷ്ഗോപിക്കു വേണ്ടി പ്രദര്*ശിപ്പിക്കുകയും ചെയ്തു.

ശേഷം ഇരുവരും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്* ചര്*ച്ചകളിലേക്ക് കടന്നു. മണിക്കൂറുകള്* മമ്മൂട്ടിക്കൊപ്പം ചെലവഴിക്കാന്* സുരേഷ്ഗോപി തയാറായി. കൂടിക്കാഴ്ചയില്* ഇരുവരുടെയും തെറ്റിദ്ധാരണകള്* മാറി. അതോടെ ചര്*ച്ച 'കിംഗ് ആന്*ഡ് ദി കമ്മീഷണറെ'ക്കുറിച്ചായി. ചര്*ച്ചയില്* ചിത്രം ചെയ്യാന്* ഇരുവരും സന്നദ്ധത അറിയിച്ചു. നിറഞ്ഞ മനസോടെയാണ്* ഷാജിയും കൂട്ടരും മമ്മൂട്ടിയുടെ വീട്ടില്* നിന്നും മടങ്ങിയത്.

താരപ്പിണക്കം മൂലം പ്രൊജക്ട് അടുത്തിടെ ഉപേക്ഷിച്ചുവെന്ന് വാര്*ത്തകള്* വന്നിരുന്നു. തുടര്*ന്ന് മമ്മൂട്ടിയെ നായകനാക്കി കിംഗിന്റെ രണ്ടാം ഭാഗമൊരുക്കാന്* ഷാജി കൈലാസ് ശ്രമങ്ങള്* ആരംഭിച്ചുവെന്ന വാര്*ത്തകളും വന്നിരുന്നു. 'കിംഗ് ആന്*ഡ് ദി കമ്മീഷണര്*'മേയ് മാസത്തില്* ആരംഭിക്കും എന്നാണ് സൂചന.

ഷാജി- രണ്*ജി ടീമിന്റെ സൂപ്പര്* നായകന്*മാരായ 'ദി കിംഗി'ലെ ജോസഫ് അലക്സ് ഐ എ എസും കമ്മീഷണറിലെ ഭരത്ചന്ദ്രന്* ഐ പി എസും ടൈറ്റില്* വേഷങ്ങളില്* എത്തുന്ന ചിത്രമാണ് ഇത്. ഒരു വര്*ഷത്തിലേറെയായി പരിഗണനയില്* ഉണ്ടായിരുന്ന ഈ ചിത്രം ഷാജിയുടെയും രണ്*ജിയുടെയും ഡ്രീം പ്രൊജക്ട് ആയിരുന്നു. മമ്മൂട്ടിയുമായുള്ള അകല്*ച്ചമൂലം തുടക്കത്തില്* സുരേഷ്ഗോപി വേഷം നിരസിച്ചിരുന്നു. പകരം കമ്മീഷണറായി പൃഥ്വിരാജിനെ ഉള്*പ്പെടുത്തുകയായിരുന്നു. ഭരത് ചന്ദ്രന് പകരം ഒരു യുവകമ്മീഷണറെയാണ് പൃഥ്വിയ്ക്ക് നല്*കാന്* ആലോചിച്ചത്. എന്നാല്* മമ്മൂട്ടിയുമായി ബലാബലം നില്*ക്കുന്ന കഥാപാത്രം പൃഥ്വി ചെയ്താല്* ശരിയാവില്ലെന്ന് വിലയിരുത്തലുകള്* വന്നതിനെ തുടര്*ന്നാണ്* വീണ്ടും സുരേഷ്ഗോപിയെ സമീപിച്ചത്. ഷാജിയുടെയും രണ്*ജിയുടെയും നിര്*ബന്ധത്തെ തുടര്*ന്ന് സുരേഷ്ഗോപി സമ്മതം മൂളിയിരുന്നു.

തുടര്*ന്ന് 'കിംഗ് ആന്*ഡ് ദി കമ്മീഷണറി'ല്* കമ്മീഷണറായി താന്* തന്നെ അഭിനയിക്കുമെന്ന് സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു. എന്നാല്* പിന്നീട് മമ്മൂട്ടിയ്ക്കും സുരേഷ്ഗോപിയ്ക്കും ഇടയിലെ അകല്*ച്ച കൂടി. ഇവര്* കണ്ടാല്*പ്പോലും മിണ്ടാതായി. ഇരുവരുടെയും പിണക്കം മാറ്റാനും തങ്ങളുടെ ചിത്രം ലക്ഷ്യത്തില്* എത്തിക്കാനും അവസാനം ഷാജിയും കൂട്ടരും നടത്തിയ ശ്രമം വിജയം കണ്ടു. ഇനി പ്രേക്ഷകര്*ക്ക്* കാണാം ആ ആക്ഷന്* നായകര്* വെള്ളിത്തിരയില്* ബലാബലം വരുന്നത്.