- 
	
	
		
		
		
		
			
 ലോകകപ്പ് കഴിഞ്ഞു; ധോണിക്ക് പൊന്നുവില!
		
		
				
				
		
			
				
					
ക്രിക്കറ്റ് ലോകകപ്പ്  ജയത്തോടെ ധോണിയും സച്ചിനും അടക്കമുള്ള ഇന്ത്യന്‍* കളിക്കാരുടെ ബ്രാന്*ഡ്  നിരക്കുകള്‍* മാനം മുട്ടെ ഉയരുന്നു. ബഹുരാഷ്ട്ര ബ്രാന്*ഡുകളുടെ  പ്രിയതാരങ്ങളായി സച്ചിനും യുവരാജും ധോണിയുമെല്ലാം മാറിക്കഴിഞ്ഞു.  ക്രിക്കറ്റ് താരങ്ങള്‍*ക്ക് ലഭിച്ച പുതിയ താരപ്രഭ ബോളിവുഡ് താരങ്ങളെയാണ്  പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. അവര്‍*ക്കെല്ലാം പരസ്യമാര്*ക്കറ്റില്*  മൂല്യം കുത്തനെ ഇടിഞ്ഞുതുടങ്ങി.
ഇന്ത്യന്‍*  ലോകകപ്പ് ടീമിലെ ഒരു താരത്തെക്കൊണ്ട് സമ്മതപത്രം ഒപ്പിടുവിക്കാന്‍*  ലോകകപ്പിന് മുമ്പ് കുറഞ്ഞത് 6 കോടി ചെലവഴിക്കാന്‍* കമ്പനികള്‍* ഇപ്പോള്‍*  തയ്യാറായിരുന്നു. ഈ നിരക്ക് നിലവില്‍* 10 കോടിയിലേക്ക് എത്തിയിട്ടുണ്ട്.  കൂടിയ നിരക്കുകള്‍* പലതാണ്. താരങ്ങളുടെ വിലയില്‍* കുറഞ്ഞത് 30  ശതമാനത്തിന്റെയെങ്കിലും വര്*ദ്ധനവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 
ഇന്ത്യന്‍*  ക്യാപ്റ്റന്‍* മഹേന്ദ്രസിംഗ് ധോണിയാണ് ഇന്ത്യന്‍* ടീമിലെ ഏറ്റവും ബ്രാന്*ഡ്  മൂല്യമുള്ള താരം. ഇന്ത്യന്‍* ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്*  ടെന്‍*ഡുല്*ക്കറെപ്പോലും ധോണി മറികടന്നുകഴിഞ്ഞു. കഴിഞ്ഞ വര്*ഷ്യം തന്നെ ധോണി  തന്റെ മികച്ച നില കണ്ടെത്തിയിരുന്നു. വിജയ് മല്യയുടെ യുണൈറ്റഡ്  ബീവറേജസ്സുമായി ധോണി സമ്മതപത്രം ഒപ്പു വെച്ചത് മൂന്നു വര്*ഷത്തേക്ക് 26  കോടി രൂപയ്ക്കാണ്. മാക്സ് മൊബൈലുമായി ഏഴു വര്*ഷത്തേക്ക് കരാര്‍* പുതുക്കിയത്  29 കോടി രൂപയ്ക്കും! ഇത് സമ്മതപത്രം ഒപ്പുവെക്കാന്‍* നല്*കുന്ന തുക  മാത്രമാണെന്നോര്*ക്കണം. മറ്റ് വരവുകള്‍* പിന്നാലെ വരും. 
ധോണിയുടെ  കരാറുകളും, ബ്രാന്*ഡ് കൂട്ടുകെട്ടുകളും പേറ്റന്റുകളും ഡിജിറ്റല്‍*  അവകാശങ്ങളുമെല്ലാം മാനേജ് ചെയ്യാന്‍* റിതി സ്പോര്*ട്സ് എന്ന കമ്പനിയെയാണ്  ഏല്*പ്പിച്ചിരിക്കുന്നത്. 210 കോടിരൂപയാണ് ഇതിനായി റിതി സ്പോര്*ട്സ്  ധോണിയില്‍* നിന്ന് പറ്റുന്നത്.
ലോകകപ്പിനു  മുമ്പ് സച്ചിന്റെ ബ്രാന്*ഡ് മൂല്യം ഒരു ദശലക്ഷം ഡോളര്‍* കവിഞ്ഞിരുന്നു.  ഏതാണ്ട് 15 ബ്രാന്*ഡുകളെ സച്ചിന്* പ്രതിനിധീകരിക്കുന്നുണ്ട്. വീരേന്ദര്‍*  സെവാഗിന് നിരവധി പുതിയ ഓഫറുകള്‍* ലഭിച്ചു തുടങ്ങിയതായി അദ്ദേഹത്തിന്റെ  ബ്രാന്*ഡ് കൂട്ടുകെട്ടുകള്‍* കൈകാര്യം ചെയ്യുന്ന കമ്പനിയായ പിഎംജി പറയുന്നു.  ഇന്ത്യ-പാക് സെമി ഫൈനലിനുശേഷം ഒരു വാച്ച് കമ്പനിയും കാര്‍* കമ്പനിയും  പുതുതായി സമീപിച്ചിട്ടുള്ളതായി അവര്‍* അറിയിച്ചു. ഇന്ത്യന്‍* ക്രിക്കറ്റിന്റെ  സ്പിന്‍* മുഖമായ ഹര്*ഭജന്‍* സിംഗിനായി ഒരുഡസനോളം ഓഫറുകള്‍*  കാത്തുകെട്ടിക്കിടക്കുന്നതായി അദ്ദേഹത്തിന്റെ ബ്രാന്*ഡ് മാനേജര്‍* സംഗീത്  ശിരോദ്കര്* പറയുന്നു.
നല്ല  സമയത്താണ് ലോകക്കപ്പ് ഫൈനല്‍* പൂര്*ത്തിയായത്. സാമ്പത്തിക വര്*ഷം  തുടങ്ങുന്ന മാസമായതിനാല്‍* ബ്രാന്*ഡ് പ്രചാരണത്തിനായുള്ള നീക്കിയിരിപ്പുകള്‍*  തീരുമാനിക്കാന്‍* സൌകര്യമാണ്. കൂടാതെ ഐപിഎല്‍* മത്സരങ്ങള്‍* ഉടന്‍*തന്നെ  തുടങ്ങാനുമിരിക്കുന്നു.
Keywords: Brand endorsement rates of Sachin,harfajan singh, brand manager sangeeth shirodkar,worldcup final,IPL compotitions,rithi sports, Indian captain mahendra singh dhoni,sachin tendulkar,veerendar sewag,210 crore
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks