സിനിമ താരങ്ങള്* ആരെങ്കിലും പണം വേണ്ടെന്ന് പറയുമോ? പൊതുവെ ആരും അങ്ങനെ പറയില്ല എങ്കിലും ഇഷ്ടമില്ലാത്ത കാര്യത്തിന് കോടികള്* തരാമെന്ന് പറഞ്ഞാലും വേണ്ടെന്ന് വയ്ക്കുമെന്നാണ് ദീപിക പദുക്കോണിന്റെ തീരുമാനം.

ലണ്ടനില്* ‘ദേശി ബോയ്സ്’ന്റെ ഷൂട്ടിംഗിനെത്തിയപ്പോള്* മൂന്ന് മിനിറ്റിന് നാല് കോടി രൂ*പയുടെ ഓഫറാണ് ദീപികയ്ക്ക് ലഭിച്ചത്. ലണ്ടനില്* താമസിക്കുന്ന പണക്കാരനായ പഞ്ചാബി ദീപികയുടെ ‘ദം മാരോ ദം’ എന്ന നൃത്ത രംഗത്തിനാണ് ഇത്രയുമധികം പണം ഓഫര്* ചെയ്തത്!

തന്റെ കുടുംബ സദസ്സിനു വേണ്ടി ദീപിക നൃത്തമാടണം എന്നായിരുന്നു പഞ്ചാബിയുടെ ആവശ്യം. സിനിമയില്* ഈ നൃത്ത രംഗത്തില്* ധരിച്ചിരുന്ന അതേ രീതിയിലുള്ള വസ്ത്രങ്ങള്* ധരിച്ചാവണം നൃത്തം ചെയ്യേണ്ടത് എന്നും ഇയാള്* ആവശ്യപ്പെട്ടുവത്രേ.

എന്തായാലും, വസ്ത്രത്തിന്റെ നിബന്ധനകൊണ്ടോ സ്വകാര്യ സദസ്സില്* നൃത്തമാടില്ല എന്ന മുന്* തീരുമാനത്തില്* മാറ്റം വരുത്താന്* ആഗ്രഹിക്കാത്തതുകൊണ്ടോ എന്നറിയില്ല, ദീപിക ഓഫര്* നിരസിച്ചു എന്നാണ് റിപ്പോര്*ട്ട്.

ഇപ്പോള്* അഭിനയിക്കുന്ന സിനിമയുടെ പ്രതിഫലമായി ദീപികയ്ക്ക് പഞ്ചാബി ഓഫര്* ചെയ്ത അത്രയും തുക ലഭിക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും, ദീപകയുടെ തീരുമാനം തീര്*ത്തും ‘ബോള്*ഡ്’ ആണെന്ന് വിശേഷിപ്പിക്കാം, അല്ലേ?