ഷാഫി മലയാളസിനിമയുടെ മര്*മ്മമറിഞ്ഞ സംവിധായകനാണ്. പ്രേക്ഷകര്*ക്ക് ഇഷ്ടപ്പെടുന്നത് എന്താണെന്ന് കൃത്യമായി അറിയാവുന്നയാള്*. മലയാളികള്*ക്ക് അടിയും വെട്ടും കുത്തുമൊന്നുമല്ല, നല്ല നര്*മ്മത്തില്* പൊതിഞ്ഞ ചെറിയ സബ്ജക്ടുകളോടാണ് താല്*പ്പര്യമെന്ന് മനസിലാക്കിയ ഷാഫി തന്*റെ ചിത്രങ്ങള്* ആ രീതിയില്* ഒരുക്കാനാണ് ആഗ്രഹിക്കുന്നത്. ഷാഫിയുടെ മനസറിയുന്ന തിരക്കഥാകൃത്തുക്കളും എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. ബെന്നി പി നായരമ്പലം, സച്ചി - സേതു തുടങ്ങിയവര്*. ഇപ്പോഴിതാ, ആദ്യമായി ജയിംസ് ആല്*ബര്*ട്ട് എന്ന സൂപ്പര്* തിരക്കഥാകൃത്തിനൊപ്പം ചേരുകയാണ് ഷാഫി.

ക്ലാസ്മേറ്റ്സ്, സൈക്കിള്*, ഇവിടം സ്വര്*ഗമാണ് എന്നീ സിനിമകള്*ക്ക് ശേഷം ജയിംസ് ആല്*ബര്*ട്ട് എഴുതുന്ന തിരക്കഥയാണ് ‘വെനീസിലെ വ്യാപാരി’. ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന്* മമ്മൂട്ടി. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് എന്നീ വന്* ഹിറ്റുകള്*ക്ക് ശേഷം മമ്മൂട്ടി - ഷാഫി ടീം ഒന്നിക്കുകയാണ് വെനീസിലെ വ്യാപാരിയിലൂടെ.

കിഴക്കിന്*റെ വെനീസായ ആലപ്പുഴയിലെ ഒരു വ്യാപാരിയുടെ വേഷത്തിലാണ് മമ്മൂട്ടി ഈ സിനിമയില്* അഭിനയിക്കുന്നത്. ആദിമധ്യാന്തം ചിരിച്ചുമറിയാനുള്ള എല്ലാ വകുപ്പുകളും ഷാഫി ഈ സിനിമയില്* ഒരുക്കുന്നുണ്ട്. മാത്രമല്ല, ഹൃദയസ്പര്*ശിയായ ഒരു കഥയും ഈ സിനിമയ്ക്കുണ്ടെന്ന് ഷാഫി പറയുന്നു.

മുരളി ഫിലിംസ് നിര്*മ്മിക്കുന്ന വെനീസിലെ വ്യാപാരിയിലെ നായികയെ തീരുമാനിച്ചിട്ടില്ല. ജൂലൈയില്* ചിത്രീകരണം തുടങ്ങി ഒക്ടോബറില്* റിലീസ് ചെയ്യാനാണ് പ്ലാന്* ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രശസ്ത ചിത്രങ്ങളായ മഴയെത്തും മുമ്പേ, അഴകിയ രാവണന്* തുടങ്ങിയ സിനിമകള്* നിര്*മ്മിച്ചത് മുരളി ഫിലിംസാണ്.