മുന്* ഇന്ത്യന്* നായകന്* സൌരവ് ഗാംഗുലിയെ സന്തോഷിപ്പിച്ച് വീണ്ടും ഷാരൂഖ് ഖാന്*. ഡെക്കാന്* ചാര്*ജേഴ്സിനെതിരെ തന്റെ ടീമായ കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ വിജയം ഗാംഗുലിക്കും കൊല്*ക്കത്തയ്ക്കും സമര്*പ്പിക്കുന്നുവെന്ന് ഷാരൂഖ് പറഞ്ഞു.

ഞാന്* ഇപ്പോള്* ആരാധകര്*ക്ക് ഒപ്പമാണ്. ഈ വിജയം കൊല്*ക്കത്തയിലെ ആരാധകര്*ക്ക് വേണ്ടിയാണ്; സൌരവ് ഗാംഗുലിക്ക് വേണ്ടിയാണ്. ഗാംഗുലിക്ക് വേണ്ടി കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ് ഐ പി എല്* കിരീടം നേടണം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ്* കളിക്കാരില്* ഒരാളാണ്* ഗാംഗുലി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്*റ്റനുമായിരുന്നു- ഷാരൂഖ്* പറഞ്ഞു.

ഡെക്കാനെതിരെ കൊല്*ക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ നായകന്* ഗംഭീറിനെയും ജാക്ക് കാലിസിനെയും ഷാരൂഖ് അഭിനന്ദിച്ചു. ടീമുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങള്* അനാവശ്യമാണെന്നും ഷാരൂഖ് പറഞ്ഞു.

ഐപിഎല്* ലേലത്തില്* സൗരവ്* ഗാംഗുലിയെ എടുക്കാതിരുന്നതിന്* നൈറ്റ്* റൈഡേഴ്*സ് ഉടമയായ ഷാരൂഖ്*ഖാന് ഏറെ വിമര്*ശനമേല്*ക്കേണ്ടി വന്നിരുന്നു. ആദ്യ സീസണില്* ഗാംഗുലിയായിരുന്നു നൈറ്റ്* റൈഡഴ്*സിന്റെ നായകന്* രണ്ടാം സീസണില്* ഗാംഗുലിയെ ക്യാപ്*റ്റന്* സ്ഥാനത്തുനിന്ന്* ഒഴിവാക്കിയത്* വന്*വിവാദമായി മാറിയിരുന്നു. മൂന്നാം സീസണില്* ഗാംഗുലി നായകനായി മടങ്ങിയെത്തിയെങ്കിലും ടീമിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല.

ഇത്തവണ താരലേലത്തില്* ഗാംഗുലിയെ പരിഗണിക്കാതിരുന്നതില്* തനിക്ക്* പങ്കൊന്നുമില്ല. ലേലത്തില്* ടീമിനെ തിരഞ്ഞെടുക്കാന്* കോച്ചിനും ടീം മാനേജ്*മെന്റിനും പൂര്*ണ സ്വതന്ത്ര്യമാണ്* നല്*കിയത്*. അതില്* താന്* ഇടപെട്ടിട്ടില്ലെന്നും ഷാരൂഖ്* പറഞ്ഞു.

ഡെക്കാന്* ചാര്*ജേഴ്*സിനെ കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ് ഒമ്പത് റണ്*സിനാണ് കഴിഞ്ഞദിവസം പരാജയപ്പെടുത്തിയത്.