മലബാര്* മാന്വലില്* വില്യം ലോഗന്* വിഷുവിനെക്കുറിച്ച്* ഇങ്ങിനെ പറയുന്നു - ‘ഗണിതശാസ്ത്രപരമായി വിഷു നവവര്*ഷദിനമാണ്*. അന്ന്* സൂര്യന്* നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന്* വച്ചിരിക്കുന്നു. ഐശ്വര്യത്തിന്റെ സന്ദേശമാണ്* വിഷു. കേരളത്തില്* ഇത്* നവവത്സരാരംഭമാണ്*. ഇതിന്* ആണ്ടുപിറപ്പ്* എന്നാണ്* പറയുന്നത്*. തമിഴ്*നാട്ടിലും വിഷുദിനമാണ്* നവവത്സരമായി കൊണ്ടാടുന്നത്*. കലിവര്*ഷവും ശകവര്*ഷവും ആരംഭിക്കുന്നത്* മേടവിഷു മുതലാണ്*. വിഷു മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട്*. മേടവിഷുവാണ്* മലയാളികള്*ക്ക്* പ്രധാനം.’


വിഷുവിനെ സംബന്ധിച്ച്* രണ്ട്* ഐതിഹ്യങ്ങളാണുള്ളത്*. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്*, സത്യഭാമയുമൊത്ത്* ഗരുഡാരൂഢനായി പ്രാഗ്* ജ്യോതിഷത്തിലേക്ക്* പ്രവേശിച്ചു. നരാകാസുരന്റെ നഗരമാണ്* പ്രാഗ്* ജ്യോതിഷം. അവിടെച്ചെന്ന്* നഗരത്തിന്റെ ഉപരിതലത്തില്* കൂടി ചുറ്റിപ്പറന്ന്* നഗരസംവിധാനങ്ങളെല്ലാം നേരില്*ക്കണ്ട്* മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.

ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട്* യുദ്ധം ചെയ്തു. മുരന്*, താമ്രന്*, അന്തരീക്ഷന്*, ശ്രവണന്*, വസു വിഭാസു, നഭസ്വാന്*, അരുണന്* ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്* നിഗ്രഹിച്ചു. ഒടുവില്* നരകാസുരന്* തന്നെ പടക്കളത്തിലേക്ക്* പുറപ്പെട്ടു. തുടര്*ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്* നരകാസുരന്* വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത്* വസന്ത കാലാരംഭത്തോടെയാണ്*. ഈ ദിനമാണ്* വിഷുവെന്ന്* അറിയപ്പെടുന്നത്*.

മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്*. രാക്ഷസ രാജാവായ രാവണന്* ലങ്ക ഭരിക്കുന്ന കാലത്ത്* അയാള്* സൂര്യനെ നേരേ ഉദിക്കാന്* അനുവദിച്ചിരുന്നില്ല. രാവണന്* ഇഷ്*ടപ്പെടാതിരുന്ന കാലത്ത്* വെയില്* കൊട്ടാരത്തിനകത്ത്* കടന്നു ചെന്നു എന്നതാണിതിന്* കാരണം. ശ്രീരാമന്* രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്* നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്* ജനങ്ങള്*ക്കുള്ള ആഹ്ലാദം പ്രകടിപ്പിക്കുന്നതിനാണ്* വിഷു ആഘോഷിക്കുന്നത്*.

വിഷുവിന്റെ തലേന്ന്* ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച്* വാരി കത്തിക്കുന്നത്* രാവണവധം കഴിഞ്ഞ്* ലങ്കാനഗരം ദഹിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണെന്ന്* വിശ്വസിക്കുന്നു.