നയന്**താരയും തമന്നയും അടക്കമുള്ള തമിഴിലെ മുന്**നിര നായികമാര്* നന്ദികേട് കാണിക്കുന്നു എന്ന ആരോപണവുമായി പ്രമുഖ തമിഴ് സംവിധായകന്* ലിംഗുസാമി രംഗത്ത്. നായികമാര്*ക്ക് തലക്കനം കൂടുതലാണെന്നാണ് ലിംഗുസാമി പരാതിപ്പെടുന്നത്.


തന്*റെ പുതിയ സിനിമയായ ‘വേട്ടൈ’യിലെ നായികയ്ക്കായി നടത്തിയ അന്വേഷണങ്ങള്*ക്കൊടുവിലാണ് ലിംഗുസാമി നയന്*സിനും തമന്നയ്ക്കുമെതിരെ രംഗത്തെത്തിയത്. തലക്കനവും നന്ദികേടുമുള്ള നായികമാര്* തന്*റെ സിനിമയില്* അഭിനയിക്കാന്* വന്* പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് ലിംഗുസാമി പറയുന്നു.

“ഞാന്* സംവിധാനം ചെയ്ത പയ്യയില്* ആദ്യം നായികയായി നിശ്ചയിച്ചത് നയന്**താരയെയായിരുന്നു. എന്നാല്* അവര്* കനത്ത പ്രതിഫലമാണ് ചോദിച്ചത്. അപ്പോള്* ഞാന്* പയ്യയില്* തമന്നയെ നായികയാക്കി. ഇപ്പോള്* നയന്**താരയുടെ പാതയില്* തന്നെയാണ് തമന്നയും” - ലിംഗുസാമി വ്യക്തമാക്കി.

“വേട്ടൈയില്* നായികയാകാന്* തമന്നയെ സമീപിച്ചു. എന്നാല്* അവര്* കൂടുതല്* പ്രതിഫലം ആവശ്യപ്പെട്ടു. അങ്ങനെയാണ് അമലാ പോളിനെ വേട്ടൈയില്* നായികയാക്കിയത്. വിചാരിച്ച നായികയെ കിട്ടിയില്ലെങ്കില്* കിട്ടുന്ന നായികയെ നോക്കും” - ലിംഗുസാമി പറയുന്നു.

ആനന്ദം, റണ്*, ചണ്ടക്കോഴി, ഭീമ, ജി, പയ്യ തുടങ്ങിയ ഹിറ്റുകളുടെ സംവിധായകനാണ് ലിംഗുസാമി. പുതിയ സിനിമയായ വേട്ടൈയില്* ആര്യയും മാധവനുമാണ് നായകന്**മാര്*.

Keywords:
Lingusamy Interview, nayans, thamanna, chandakozhi, bheema,ji, payya, vettai