-
പൃഥ്വിരാജ് വിവാഹിതനാകുന്നു
പൃഥ്വിരാജ് വിവാഹിതനാകുന്നു. വിവാഹത്തിന് മുന്നോടിയായി കൊച്ചിയില്* പൃഥ്വി പുതിയ ഫ്ലാറ്റ് സ്വന്തമാക്കി. ഫ്ലാറ്റിന്*റെ ഗൃഹപ്രവേശം അനാര്*ഭാടമായി നടത്തുകയും ചെയ്തു.
രണ്ടു മാസങ്ങള്*ക്കുള്ളില്* പൃഥ്വി തന്*റെ ബാച്ച്ലര്* ജീവിതത്തിന് വിരാമമിടുമെന്നാണ് റിപ്പോര്*ട്ട്. എന്നാല്* ആരായിരിക്കും പൃഥ്വിയുടെ വധു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്* അറിവായിട്ടില്ല. ഒരു ടി വി റിപ്പോര്*ട്ടറുമായി പൃഥ്വി കടുത്ത പ്രണയത്തിലാണെന്ന് അടുത്തിടെ ഒരു വാര്*ത്ത പരന്നിരുന്നു. എന്നാല്* ഇക്കാര്യം പൃഥ്വി തന്നെ പിന്നീട് നിഷേധിച്ചു.
സിനിമാലോകത്തെ പല പ്രമുഖ നടിമാരുടെയും പേരുകള്* പൃഥ്വിയുടെ പേരുമായി കൂട്ടിയിണക്കി ഗോസിപ്പ് കോളങ്ങളില്* പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്* ഏറ്റവും കൂടുതല്* പ്രചാരം ലഭിച്ചത് ‘പൃഥ്വി - സംവൃത പ്രണയവാര്*ത്ത’യ്ക്കാണ്. ആ ഗോസിപ്പിന്*റെ ചൂട് ഇപ്പോഴും ആറിയിട്ടില്ല.
കൊച്ചിയിലെ വീടിന്*റെ ഗൃഹപ്രവേശത്തിന് അമ്മ മല്ലിക സുകുമാരന്*, സഹോദരന്* ഇന്ദ്രജിത്തും കുടുംബവും അങ്ങനെ ഏറ്റവും അടുപ്പമുള്ളവര്* മാത്രമാണ് ഉണ്ടായിരുന്നത്. മാധ്യമങ്ങളില്* അത് വലിയ വാര്*ത്തയാകാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. എന്തായാലും വിവാഹത്തിന് പൃഥ്വി മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു. വധു ആരായിരിക്കും? ആ സീക്രട്ട് പൃഥ്വി തന്നെ ഉടന്* വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks