മലയാള സിനിമയില്* വിലക്കിന്*റെ കാലം അവസാനിക്കുകയാണ്. നടന്* തിലകന്* പൂര്*വാധികം ശക്തിയോടെ മലയാള സിനിമയില്* സജീവമാകുന്നു. തിലകനെതിരായ വിലക്ക് ഫെഫ്ക പിന്**വലിച്ചതോടെ തിലകന്*റെ ഡേറ്റിനായി സംവിധായകര്* ക്യൂ നില്*ക്കുന്നു.


മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് തിലകന്* തിരിച്ചെത്തുന്നത് ഒരു മോഹന്*ലാല്* ചിത്രത്തില്* അഭിനയിച്ചുകൊണ്ടാണ്. മോഹന്*ലാല്* നായകനാകുന്ന സത്യന്* അന്തിക്കാട് ചിത്രത്തില്* ഒരു പ്രധാന കഥാപാത്രത്തെ തിലകന്* അവതരിപ്പിക്കും എന്നാണ് സൂചന. മേയ് അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച ചര്*ച്ചകള്* നടക്കുന്നതായാണ് സൂചന.

‘എന്*റെ ചിത്രത്തില്* തിലകന്* ചേട്ടന് യോജിക്കുന്ന ഒരു വേഷമുണ്ടെങ്കില്* തീര്*ച്ചയായും ഞാന്* അദ്ദേഹത്തെ സഹകരിപ്പിക്കും” - എന്ന് തിലകനെതിരെ വിലക്കുവന്ന സമയത്തുതന്നെ സത്യന്* അന്തിക്കാട് പറഞ്ഞിരുന്നു. ഇപ്പോള്* ലഭിക്കുന്ന സൂചനകള്* അനുസരിച്ച് സത്യന്* അന്തിക്കാടിന്*റെ പുതിയ ചിത്രത്തില്* തിലകന്* അഭിനയിക്കുന്ന കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഷീലയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മനസ്സിനക്കരെയ്ക്ക് ശേഷം സത്യന്* ചിത്രത്തില്* വീണ്ടും ഷീല എത്തുകയാണ്. പത്മപ്രിയ, ബിജുമേനോന്*, ഇന്നസെന്*റ്, മാമുക്കോയ, കെ പി എ സി ലളിത തുടങ്ങിയവരും ഈ ചിത്രത്തില്* അഭിനയിക്കുന്നു. ഇളയരാജ സംഗീതം നല്*കുന്ന സിനിമ നിര്*മ്മിക്കുന്നത് ആശീര്*വാദ് സിനിമാസ്.

കിരീടം, ചെങ്കോല്*, സ്ഫടികം, കിലുക്കം, നരസിംഹം, മിന്നാരം, ഇവിടം സ്വര്*ഗമാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മോഹന്*ലാല്* - തിലകന്* കോമ്പിനേഷന്* മലയാളികള്* ആസ്വദിച്ചു. വീണ്ടും ലാലും തിലകനും ഒന്നിക്കുമ്പോള്* അഭിനയലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്**മാരുടെ പ്രകടനത്തിനാവും ഏവരും സാക്*ഷ്യം വഹിക്കുക.


Keywords:
Thilakan in Mohanlal film,change the prohibit,thilakan, sathyan anthikad, aashirvadh cinemas, kireedam, chenkol, sphadikam, kilukam, narasimham, minnaram, ividam swargamannu,mohanlal