-
അസിന്* ബുര്*ഖയില്‍*!

മുംബൈ നഗരം ഒന്നു ചുറ്റിക്കറങ്ങുന്നതിനിടെ ബോളിവുഡിലെ ചില പെണ്*കൊടികളെ നിങ്ങള്* കണ്ടുമുട്ടിയേക്കാം. കരീന, കത്രീന, ദീപിക എന്നിവരില്* തുടങ്ങി ചിലപ്പോള്* ഐശ്വര്യ റായിയെ വരെ കണ്ടെന്നിരിക്കും. എന്നാല്* അസിനെ ഇതുവരെയാരും എവിടെയും കണ്ടിട്ടില്ലത്രേ. എങ്ങനെ, കാണും? നഗരത്തില്* ഇറങ്ങുമ്പോള്* ബുര്*ഖ ധരിച്ചാണത്രേ പുള്ളിക്കാരിയുടെ നടപ്പ്! പ്രശ്നം സ്വകാര്യത തന്നെ.
ഈയിടെ ഖറിലെ ഒരു സലൂണില്* ബുര്*ഖ ധരിച്ച് ഒരു പെണ്*കുട്ടി കയറി വന്നു. മറ്റാരുമല്ല, നമ്മുടെ അസിന്* തന്നെ. കൈയും മുഖവും തലയുമൊക്കെ മറച്ച് അസിന്* ഇങ്ങനെ കഷ്ടപ്പെട്ട് കയറി വരുന്നത് കണ്ട് അവിടെയുള്ളവര്* അതിശയിച്ചു പോയത്രെ. കത്രീന കൈഫ്, ബിപാഷ ബസു, പ്രീതി സിന്റ തുടങ്ങിയ നടിമാര്* സലൂണില്* വന്നുപോകുന്നത് എല്ലാവരും കാണാറുണ്ട്. ഇവരൊന്നും ആഗ്രഹിക്കാത്ത എന്ത് സ്വകാര്യതയാണാവോ അസിന് വേണ്ടത്?
സെലിബ്രിറ്റികള്* സ്വകാര്യത ആഗ്രഹിക്കുന്നത് സ്വാഭാവികം. എന്നാല്* മറ്റ് താരങ്ങളെല്ലാം ഒളിവും മറയുമില്ലാതെ ഇറങ്ങിനടക്കുമ്പോള്* അസിന്* മാത്രം ബുര്*ഖ ധരിച്ച് കഷ്ടപ്പെടുന്നതാണ് ആള്*ക്കാരെ ചിരിപ്പിക്കുന്നത്.
സിനിമയില്* ഗ്ലാമറിന്റെ അങ്ങേയറ്റത്ത് എത്തിനില്*ക്കുന്ന അസിനെ പുതിയൊരു കോസ്*റ്റ്യൂമില്* കാണാ*ന്* ചിലര്*ക്ക് ഭാഗ്യമുണ്ടായി എന്ന് ചുരുക്കം!
Keywords:Asin in Burqa, celebraties, aiswarya rai, kareena ,kathrina, deepika,costumes
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks