‘ഉറുമി’ ഇന്*റര്*നെറ്റിലൂടെ പ്രചരിച്ചത് അടുത്തകാലത്ത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. ബിഗ്സ്റ്റാര്* പൃഥ്വിരാജ് തന്നെ ഇതിനെതിരെ രംഗത്തിറങ്ങുകയും കേസ് ഫയല്* ചെയ്യുകയും ചെയ്തു. എന്തായാലും പൃഥ്വിരാജ് തന്*റെ മറ്റൊരു ചിത്രത്തിനു വേണ്ടിയും കേസുമായി നടക്കേണ്ടിവരുമെന്നാണ് സൂചന. പൃഥ്വിയും മെഗാസ്റ്റാര്* മമ്മൂട്ടിയും നായകന്**മാരായ ‘പോക്കിരിരാജ’ അനധികൃതമായി പ്രദര്*ശിപ്പിക്കുന്നതായാണ് വാര്*ത്ത. പ്രദര്*ശനം നടക്കുന്നത് എവിടെയാണെന്നല്ലേ? വിമാനങ്ങളില്*!

വിമാനങ്ങളില്* സിനിമ പ്രദര്*ശിപ്പിക്കണമെങ്കില്* അതിന് നിര്*മ്മാതാവ് അനുമതി നല്*കിയിരിക്കണമെന്നാണ് നിയമം. എന്നാല്* ഇവിടെ അത് ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഒമാന്* എയര്* ഉള്*പ്പടെയുള്ള ചില വിമാനങ്ങളിലാണ് ‘പോക്കിരിരാജ’ അനുമതിയില്ലാതെ പ്രദര്*ശിപ്പിക്കുന്നത്. അനുമതി നല്*കിയിട്ടില്ലേ എന്നു ചോദിച്ചാല്* ഉണ്ട് എന്ന് വിമാനക്കമ്പനികള്* ഉത്തരം പറയും. രേഖകള്* ആവശ്യപ്പെട്ടാലോ? അതും നല്*കും. അതായത്, നിര്*മ്മാതാവ് ടോമിച്ചന്* മുളകുപ്പാടത്തിന്*റെ വ്യാജ ഒപ്പിട്ട് ‘പോക്കിരിരാജ’ പ്രദര്*ശനത്തിന് ആരോ അനുമതി നല്*കിയിരിക്കുകയാണ്! ഈ അനുമതിപത്രത്തിന്*റെ ബലത്തിലാണ് വിമാനങ്ങളില്* ‘പോക്കിരിരാജ’ തകര്*ത്തോടുന്നത്.

കഴിഞ്ഞ ദിവസം ഒമാന്* എയര്* വിമാനത്തില്* നിര്*മ്മാതാവ് ടോമിച്ചന്* മുളകുപ്പാടം യാത്ര ചെയ്തു. യാത്രക്കാരെ സന്തോഷിപ്പിക്കാനായി വിമാനത്തില്* ‘പോക്കിരിരാജ’ പ്രദര്*ശിപ്പിക്കാന്* തുടങ്ങി. ടോമിച്ചന്* ഇതു ഞെട്ടലോടെയാണ് കണ്ടിരുന്നത്. താന്* നിര്*മ്മിച്ച പോക്കിരിരാജ തന്*റെ അനുമതിയില്ലാതെ വിമാനത്തില്* പ്രദര്*ശിപ്പിക്കുന്നു. താന്* ഇതിന് അനുമതി നല്*കിയിട്ടില്ലെന്ന് അധികൃതരെ അറിയിച്ചപ്പോള്* അവര്* ‘അനുമതിപത്രം’ കാണിച്ചു. അതുകണ്ടപ്പോഴാണ് ടോമിച്ചന്* കൂടുതല്* ഞെട്ടിയത്. ടോമിച്ചന്*റെ പേരില്* ഒരു വ്യാജ ഒപ്പാണ് അതില്* ഉണ്ടായിരുന്നത്.

ഉണ്ണികൃഷ്ണന്* എന്നൊരാളാണ് ടോമിച്ചന്* മുളകുപ്പാടത്തിന്*റെ വ്യാജ ഒപ്പിട്ട് അനുമതി പത്രം നല്*കിയതെന്ന് അറിവായിട്ടുണ്ട്. നീതിക്കുവേണ്ടി സിനിമാ സംഘടനകളെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ടോമിച്ചന്* മുളകുപ്പാടം.

2010ല്* റിലീസായ മെഗാഹിറ്റ് സിനിമയാണ് പോക്കിരിരാജ. വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമയുടെ ചെലവ് 4.25 കോടി രൂപയായിരുന്നു. 17 കോടി രൂപയാണ് ചിത്രത്തിന് ഗ്രോസ് കളക്ഷന്* ലഭിച്ചത്. ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റായി ലഭിച്ചത് 2.4 കോടി രൂപ.