മലയാള സിനിമയില്* ഇപ്പോള്* ഒരു യുദ്ധം നടക്കുകയാണ്. പണം മോഹിക്കാതെ നല്ല സിനിമയ്ക്കായി ശ്രമിക്കുന്നവരും ധനം മാത്രം മോഹിച്ച് സിനിമ ചെയ്യുന്നവരും തമ്മില്*. ട്രാഫിക്, സിറ്റി ഓഫ് ഗോഡ്, ഉറുമി, കോക്ടെയില്*, പ്രാഞ്ചിയേട്ടന്* തുടങ്ങി മലയാളസിനിമയെ പുതിയ യുഗത്തിലേക്ക് നയിക്കുന്ന ചിത്രങ്ങളുമായി ഒരുകൂട്ടം സംവിധായകര്*. കച്ചവടം മാത്രം ലക്*ഷ്യം വച്ച് ഡബിള്*സ്, ചൈനാ ടൌണ്*, ക്രിസ്ത്യന്* ബ്രദേഴ്സ് തുടങ്ങിയ സിനിമകളുമായി ഒരുകൂട്ടര്*. ആരാണ് ജയിക്കുക? വാദപ്രതിവാദങ്ങള്* അവിടെ നില്*ക്കട്ടെ.


ആരവങ്ങളോ ആഘോഷപ്പൊലിമയോ ഇല്ലാതെ ഒരു സിനിമ റിലീസായിരിക്കുന്നു. എം മോഹനന്* സംവിധാനം ചെയ്ത ‘മാണിക്യക്കല്ല്’ - കാണാന്* പോകണ്ടേ? പോകണം. കാരണം ഇത് മലയാളത്തനിമയുള്ള ഒരു ചിത്രമാണ്. എവിടെയും നടക്കാത്ത കഥാസന്ദര്*ഭങ്ങളും ആകാശമാര്*ഗികളായ കഥാപാത്രങ്ങളും അഴിഞ്ഞാടുന്ന സിനിമകള്* കണ്ടുമടുത്തവര്*ക്ക് ഇതൊരു റിലീഫാണ്. കൊച്ചുകൊച്ച് തമാശകളിലൂടെ വികസിക്കുന്ന നന്**മയുള്ള ഒരു സിനിമ കാണുന്നത് സുഖമുള്ള ഏര്*പ്പാടുതന്നെ. അതെന്തിന് വേണ്ടെന്നുവയ്ക്കണം?

വിവാഹശേഷം പൃഥ്വിരാജിന്*റേതായി റിലീസായ ചിത്രമാണ് മാണിക്യക്കല്ല്. തിയേറ്ററില്* പാലഭിഷേകമോ ആര്*പ്പുവിളിയോ കണ്ടില്ല. ഇത്തരം ചെറിയ സിനിമകളോട് ആരാധകര്*ക്കും താല്*പ്പര്യമില്ലെന്നു തോന്നുന്നു. പക്ഷേ, സിനിമ തുടങ്ങി തീരുന്നതുവരെ നമ്മളും ആ ഗ്രാമത്തിലാണ് - വണ്ണാന്*മല എന്ന നന്**മയുള്ള ഗ്രാമത്തില്*!


Keywords:
Manikyakkallu,Malayalam Movie Review,prithviraj,samvritha sunil