- 
	
	
		
		
		
		
			 ദൃശ്യവിസ്മയമായ തൃശൂര്‍* പൂരം ദൃശ്യവിസ്മയമായ തൃശൂര്‍* പൂരം
			
				
					 
 മേളക്കൊഴുപ്പിലും  വര്*ണജാലത്തിലും ആനകളുടെ ഗംഭീരതയിലും കരിമരുന്ന് പ്രയോഗത്തിന്*റെ  മായാജാലത്തിലും ആറാടി കേരളത്തിന്റെ സാംസ്കാരിക നഗരത്തില്‍* പൂരങ്ങളുടെ പൂരം  അരങ്ങേറുന്നു.
 
 പുലര്*ച്ചെ  ഘടകപൂരങ്ങളുടെ വരവോടെയാണ് പൂരനഗരി അവേശത്തിലായി. അന്നമനട പരമേശ്വര  മാരാരുടെ നേതൃത്വത്തിലുള്ള പ്രശസ്*തമായ പഞ്ചവാദ്യവും പെരുവനം കുട്ടന്*  മാരാരുടെ പാണ്ടിമേളവും പൂരത്തിന്റെ മാറ്റ് കൂട്ടും. രണ്ടുമണിയോടെയാണ്  ഇലഞ്ഞിത്തറ  മേളം. തുടര്‍*ന്ന് അഞ്ചരയോടെ കുടമാറ്റത്തിന് തുടക്കമാവും.  കൂടുതല്‍* കുടകള്‍* കൈമാറുന്നതിനാല്‍* ഇത്തവണ കുടമാറ്റത്തിന് ദൈര്*ഘ്യമേറും.  വെള്ളിയാഴ്ച പുലര്*ച്ചെ മൂന്നരയോടെയാണ് തൃശൂര്‍* പൂരത്തിന്റെ പ്രധാന  ആകര്*ഷണമായ വെടിക്കെട്ട് നടക്കുക.
 
 വടക്കുന്നാഥ  ക്ഷേത്രം സ്ഥിതി ചെയ്യുന്ന തേക്കിന്* കാട് മൈതാനത്തില്‍* വച്ചാണ് തൃശൂര്‍*  പൂരം നടക്കുന്നത്. ചുടലപ്പറമ്പില്‍* ഉറങ്ങുന്ന, ശനി ദോഷം മൂലം ഭിക്ഷ  യാചിക്കേണ്ടി വന്ന മഹാദേവനെ സംരക്ഷിക്കുന്നതിനായി ശക്തന്* തമ്പുരാന്*  ക്ഷേത്രത്തിനു ചുറ്റും വലിയ മതിലുകള്‍* പണിതു. പരമേശ്വര സന്നിധിയിലേക്ക്  എത്താനായി നാലു കൂറ്റന്‍* കവാടങ്ങളും തമ്പുരാന്* പണികഴിപ്പിച്ചു.
 
 ഇതിലൊക്കെ  കേമമായി ശക്തന്* തമ്പുരാന്* ഒരു കാര്യം കൂടി ചെയ്തു-ജനകീയമായ ഒരു പൂരം  സംഘടിപ്പിച്ചു. നമ്പൂതിരി സമുദായത്തിന് യാതൊരു അധികാരമില്ലാതിരുന്ന  തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളോട് തേക്കിന്* കാട് മൈതാനിയില്‍* പൂരം  സംഘടിപ്പിക്കുവാന്‍* ആവശ്യപ്പെട്ടതും 36 മണിക്കൂറുള്ള പൂരത്തിന്*റെ സമയക്രമം  നിശ്ചയിച്ചതും ശക്തന്* തമ്പുരാനാണ്.
 
 തൃശൂര്‍*  പൂരത്തിലെ പഞ്ചവാദ്യം ഒരുക്കുന്ന ശ്രവ്യ അനുഭവം അനുപമമാണ്. 200 ലധികം  കലാകാരന്**മാര്‍* ചേര്*ന്ന് നടത്തുന്ന ഈ നാദ വിസ്മയം നേരിട്ട് അനുഭവിക്കാന്‍*  കേരളത്തിന്*റെ വിവിധ ഭാഗങ്ങളില്‍* നിന്ന് കലാപ്രേമികള്‍* എത്തുന്നു.
 
 പൂരത്തിനോട്  മുന്നോടിയായി ആനചമയങ്ങളുടെ പ്രദര്*ശനം, പൂര ദിവസം നടക്കുന്ന കുടമാറ്റം  എന്നിവ എത്ര കണ്ടാലും മതിവരാത്ത ഓര്*മ്മയാണ് കലാ ഉപാസകരുടെ മനസ്സില്‍*  കോറിയിടുന്നത്.
 
 തൃശൂര്‍*  പൂരത്തിന്*റെ മറ്റൊരു പ്രത്യേകത അതിന്*റെ മതേതര സ്വഭാവമാണ്. പൂരത്തിനായി  മനോഹരമായ പന്തലുകളില്‍* ഭൂരിഭാഗവും നിര്*മ്മിക്കുന്നത് മുസ്ലീം  സമുദായത്തില്‍* നിന്നുള്ളവരാണ്. പൂരത്തിന് ദിവസങ്ങള്‍*ക്ക് മുന്നേ തൃശൂര്‍*  പട്ടണമാകെ പൂരത്തിരക്കുകളില്‍* മുങ്ങുന്നു. തൃശൂരില്‍* പൂരം ആരംഭിച്ചിട്ട്  200 കൊല്ലമെങ്കിലും ആയിട്ടുണ്ടാവും എന്നാണ്  കണക്കാക്കപ്പെടുന്നത്.
 
 
 Keywords: Thrissur pooram on Thursday,Thrissur pooram,vadakumnadha temple,shakthan thamburan,thekinkadu maithanam,paandimellam
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks