തമിഴകത്ത് അടുത്ത സൂപ്പര്*താരം ഉദിച്ചിരിക്കുന്നു - ജീവ. ‘കോ’ എന്ന ഒറ്റച്ചിത്രം കൊണ്ട് ലക്ഷക്കണക്കിന് പുതിയ ആരാധകരെയാണ് ജീവ സൃഷ്ടിച്ചിരിക്കുന്നത്. ജീവയുടെ ചിത്രങ്ങള്* ഇന്ത്യയിലും വിദേശത്തും റിലീസ് ചെയ്യാനുള്ള അവകാശത്തിനായി വിതരണക്കമ്പനികള്* മത്സരിക്കുന്നു. ജീവയുടെ ഡേറ്റിനായി സംവിധായകര്* ക്യൂ നില്*ക്കുന്നു. അതേ, അടുത്ത സൂപ്പര്*താരം തമിഴകത്ത് ജനിച്ചുകഴിഞ്ഞു.

കെ വി ആനന്ദ് സംവിധാനം ചെയ്ത ‘കോ’ എന്ന ചിത്രം തമിഴ്നാട്ടിലെ സീനിയര്* സ്റ്റാറുകളെ ഞെട്ടിച്ചുകൊണ്ടാണ് ജൈത്രയാത്ര തുടരുന്നത്. ആദ്യ രണ്ടു ദിനം കൊണ്ട് അഞ്ചുകോടി രൂ*പ കളക്ഷന്* നേടിയ ഈ സിനിമ നിര്*മ്മാണച്ചെലവിന്*റെ പലമടങ്ങ് ഇതിനകം നേടിക്കഴിഞ്ഞു. ‘കോ’യുടെ മഹാവിജയത്തോടെ തന്*റെ ചുവടുകള്* കൂടുതല്* ശ്രദ്ധയോടെയാകണമെന്ന് ജീവ തിരിച്ചറിഞ്ഞിരിക്കുന്നു.

‘കോ’യുടെ റിലീസിന് മുമ്പ് ചിത്രീകരണം തുടങ്ങിയ രണ്ടു സിനിമകളുടെ പല രംഗങ്ങളും ജീവയുടെ പുതിയ ഇമേജിനനുസരിച്ച് വീണ്ടും ഷൂട്ട് ചെയ്യുകയാണ്. അതിനിടെ, മറ്റൊരു വലിയ വാര്*ത്ത എത്തിയിരിക്കുന്നു. ഹിറ്റ്മേക്കര്* ഗൌതം വാസുദേവ് മേനോനും ജീവയും അടിയന്തിര കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ ഹിന്ദി റീമേക്കിന് ശേഷം ഗൌതം സംവിധാനം ചെയ്യുന്ന ചിത്രത്തില്* ജീവ നായകനാകുമെന്നാണ് സൂചന.

സൂപ്പര്*താരം സൂര്യയ്ക്കു വേണ്ടി ഗൌതം മേനോന്* എഴുതിയ തിരക്കഥ ഇനി ജീവയ്ക്കു വേണ്ടി ഉപയോഗിച്ചേക്കും. സൂര്യയ്ക്ക് വലിയ തിരക്കായതിനാല്* ഗൌതത്തിന് സമീപകാലത്തെങ്ങും ഡേറ്റ് നല്*കാനാവില്ല. അതുകൊണ്ടു തന്നെ, സൂര്യയുടെ അനുമതിയോടെ ജീവയെ ആ ചിത്രത്തില്* അഭിനയിപ്പിക്കാനാണ് ഗൌതം തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു. ‘തുപ്പറിയും ആനന്ദ്’ എന്നായിരിക്കും ജീവ നായകനാകുന്ന ഗൌതം മേനോന്* ചിത്രത്തിന്*റെ പേര് എന്ന് സൂചനയുണ്ട്.