- 
	
	
		
		
		
		
			
 നടി മിനിഷ കസ്റ്റംസിന്റെ പിടിയില്‍*
		
		
				
				
		
			
				
					
ബോളിവുഡ് നടി മിനിഷ  ലാംബയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്* വച്ച് കസ്റ്റംസ്  ഉദ്യോഗസ്ഥര്* പിടികൂടി. കാന്* അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്* കഴിഞ്ഞ്  മടങ്ങും വഴിയാണ് മിനിഷ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
കാനില്*  നിന്ന് മടങ്ങിയെത്തിയ നടി വജ്രാഭരണങ്ങള്* ഒളിച്ചു കടത്താന്* ശ്രമിച്ചതാണ്  പ്രശ്നമായത്. ഇവരുടെ ബാഗേജില്* നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്* 50 ലക്ഷം  രൂപയുടെ വജ്രാഭരണങ്ങള്* കണ്ടെടുത്തു എന്നാണ് റിപ്പോര്*ട്ടുകള്*.
ഫ്രാന്*സിലെ  നൈസില്* വച്ച് നടിയുടെ ഒരു ബാഗേജ് മോഷണം പോയിരുന്നു. തനിക്ക് ഇതുപോലൊരു  ദുരന്തം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നായിരുന്നു ഇവര്* ബാഗേജ്  നഷ്ടപ്പെട്ടതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നത്.
ഇത്തവണ  ആദ്യമായാണ് മിനിഷ കാന്* ഫെസ്റ്റിവലില്* പങ്കെടുത്തത്. ഇവരെ കൂടാതെ, പ്രമുഖ  നടിമാരായ ഐശ്വര്യ റായ്, സോനം കപൂര്*, ഫ്രിദ പിന്റോ എന്നിവരും ഇത്തവണ കാന്*  ഫെസ്റ്റിവലില്* പങ്കെടുത്തിരുന്നു.
2005-ല്*  ആണ് മിനിഷ ബോളിവുഡില്* എത്തിയത്. ബചന ഏ ഹസീനോ എന്ന ചിത്രത്തിലെ അഭിനയം  ശ്രദ്ധേയമായി. ഇമ്രാന്* ഖാന്* നെഗറ്റീവ് റോളില്* അഭിനയിച്ച ‘കിഡ്നാപ്പ്’  എന്ന ചിത്രത്തില്* നിമിഷ ത്രസിപ്പിക്കുന്ന വേഷത്തില്* എത്തിയത് ഏറെ ചര്*ച്ച  ചെയ്യപ്പെട്ടിരുന്നു.
Keywords:  Minisha Lamba detained at Mumbai airport,bollywood actress Minisha Lamba,hindi film kidnap,Aiswarya Rai, Sonam Kapoor, Frida pinto,diamonds
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks