ശ്രീരാമചന്ദ്ര മെഡിക്കല്* കൊളേജില്* ചികിത്സയില്* കഴിയുന്ന സൂപ്പര്*സ്റ്റാര്* രജനീകാന്തിന്റെ ആരോഗ്യനിലയില്* ഒരു മാറ്റവുമില്ലെന്ന് പുതിയ അപ്*ഡേറ്റ്. ഇതുവരെ രജനിക്ക് അഞ്ച് തവണ ഡയാലിസിസ് ചെയ്തുകഴിഞ്ഞു. രജനിയുടെ വൃക്ക ശരിക്ക് പ്രവര്*ത്തിക്കുന്നില്ല എന്നാണ് ഇപ്പോള്* അറിയുന്നത്. അമേരിക്കയില്* നിന്ന് വീഡിയോ കോണ്*ഫറന്*സിംഗ് വഴി രജനിക്ക് ചികിത്സാ നിര്*ദേശങ്ങള്* നല്**കിവന്ന അമേരിക്കയിലെ വിദഗ്ധ ഡോക്*ടര്*മാരുടെ സംഘം ചൊവ്വാഴ്ച മെഡിക്കല്* കൊളേജില്* എത്തിയിട്ടുണ്ട്. അവരുടെ നിര്*ദേശ പ്രകാരം രജനിയെ ലണ്ടനില്* വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകാന്* ബന്ധുക്കള്* തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ മാസം 29-ന് ‘റാണ’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച സമയത്താണ് രജനിയെ ആശുപത്രിയില്* പ്രവേശിപ്പിക്കേണ്ടിവന്നത്. ചെന്നൈയിലെ മൈലാപ്പൂരിലുള്ള ഇസബെല്* ആശുപത്രിയില്* രണ്ടുതവണ രജനിയെ പ്രവേശിപ്പിക്കേണ്ടി വന്നു. തുടര്*ന്ന് ഡോക്*ടര്*മാരുടെ നിര്*ദേശപ്രകാരം ശ്രീരാമചന്ദ്ര മെഡിക്കല്* കൊളേജിലേക്ക് രജനിയെ മാറ്റുകയായിരുന്നു. ഏകദേശം ഒരുമാസക്കാലമായി രജനി കിടപ്പില്* തന്നെയാണെങ്കിലും എന്താണ് രോഗവിവരമെന്നോ രജനിയുടെ ആരോഗ്യനില എത്രമാത്രം മോശമാണെന്നോ വെളിപ്പെടുത്താന്* രജനിയുടെ കുടുംബം തയ്യാറായിട്ടില്ല.

രജനിയുടെ ഹൃദയത്തിനും വൃക്കകള്*ക്കും കരളിനും ഗുരുതരമായ പ്രശ്നമുണ്ടെന്നാണ് പുതിയ റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്. വൃക്കകള്* ശരിക്ക് പ്രവര്*ത്തിക്കാത്തതിനാല്* രജനിയെ അഞ്ച് തവണ ഹീമോ-ഡയാലിസിസിന് വിധേയമാക്കേണ്ടി വന്നു. എങ്കിലും രോഗനിലയില്* ഒരുമാറ്റവും കാണാത്തിനെ തുടര്*ന്നാണ് അമേരിക്കയില്* നിന്ന് വിദഗ്ധരുടെ സംഘം ചെന്നൈയില്* എത്തിയിരിക്കുന്നത്. മൂന്നുദിവസം ഈ സംഘത്തിന്റെ നേതൃത്വത്തില്* ആയിരിക്കും രജനിക്ക് ചികിത്സ ലഭ്യമാക്കുക. എന്നിട്ടും പുരോഗതിയൊന്നും ഉണ്ടായില്ലെങ്കില്* ലണ്ടനില്* കൊണ്ടുപോയേ പറ്റൂ എന്നാണ് വിദഗ്ധ സംഘം അറിയിച്ചിരിക്കുന്നത്. രജനിക്കും കുടുംബത്തിനും ലണ്ടനില്* പോകാനുള്ള വിസാ നടപടികള്* തുടങ്ങിക്കഴിഞ്ഞു എന്ന് പ്രമുഖ തമിഴ് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു.


Keywords:
Rajani to London for treatment,5 times hemodayalisis,super star Rajanikanth,rajani's relatives,kidney problems,heart problems