കരിമുകില്* കാട്ടിലെ രജനി തന്* വീട്ടിലെ
കനകാംബരങ്ങള്* വാടീ
കടത്തു വള്ളം യാത്രയായീ യാത്രയായീ
കരയില്* നീ മാത്രമായി
(കരിമുകില്* )

ഇനിയെന്ന് കാണും നമ്മള്*
തിരമാല മെല്ലെ ചൊല്ലി (ഇനിയെ )
ചക്രവാലമാകെ നിന്റെ
ഗല്ഗധം മുഴങ്ഗീടുന്നു
(കരിമുകില്* )

കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ (കരയു )
മധു മാസ ചന്ദ്ര ലേഖ
മടങ്ങുന്നു പള്ളി തേരില്*
(കരിമുകില്* )