ആദ്യം ആമിര്* ഖാന്*, പിന്നീട് സല്*മാന്*. ഇനിയിതാ, സാക്ഷാല്* ഷാരുഖും. ബോളിവുഡില്* മലയാളത്തിന്*റെ പ്രിയനടി അസിന്* തരംഗം സൃഷ്ടിക്കുകയാണ്. ഹിന്ദിസിനിമാലോകം ഭരിക്കുന്ന മൂന്ന് ഖാന്**മാരോടുമൊപ്പം അഭിനയിക്കാന്* കഴിയുന്നതിന്*റെ ത്രില്ലിലാണ് അസിന്*.

‘2 സ്റ്റേറ്റ്സ്’ എന്ന ചിത്രത്തിലാണ് ഷാരുഖ് ഖാന്*റെ നായികയായി അസിന്* എത്തുന്നത്. വിശാല്* ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ചേതന്* ഭഗത്തിന്*റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് നിര്*മ്മിക്കുന്നത്.

അനന്യാ സ്വാമിനാഥന്* എന്ന തമിഴ്നാട്ടുകാരി പെണ്*കുട്ടിയായാണ് അസിന്* ഈ ചിത്രത്തില്* അഭിനയിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളില്* നിന്നുള്ള യുവാവും യുവതിയും തമ്മില്* ഉണ്ടാകുന്ന പ്രണയമാണ് 2 സ്റ്റേറ്റ്സ് പറയുന്നത്.

പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്*, വിദ്യാ ബാലന്* തുടങ്ങിയവരെയാണ് 2 സ്റ്റേറ്റ്സിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്* ആദ്യം പരിഗണിച്ചത്. എന്നാല്* ഒടുവില്* നറുക്ക് അസിന് വീഴുകയായിരുന്നു.

അസിന്*റെ ആദ്യ ഹിന്ദിച്ചിത്രമായ ഗജിനി മെഗാഹിറ്റായിരുന്നു. രണ്ടാമത്തെ സിനിമയായ ലണ്ടന്* ഡ്രീംസ് തകര്*ന്നു തരിപ്പണമായി. മൂന്നാമത്തെ ചിത്രം ‘റെഡി’ റിലീസിന് റെഡിയാകുന്നതേയുള്ളൂ.

2 സ്റ്റേറ്റ്സിന്*റെ നിര്*മ്മാതാവ് സാജിദ് നദിയാദ്*വാല എന്തായാലും അസിന്*റെ ഫാനായി മാറിയിരിക്കുകയാണ്. ‘ഹൌസ്ഫുള്* 2’ എന്ന തന്*റെ അടുത്ത നിര്*മ്മാണ സംരംഭത്തിലും അസിനെ നായികയാക്കാനാണ് സാജിദ് ആലോചിക്കുന്നത്.