ഒരു മഴവില്ലിനു ഏഴു നിറം
ഒരുപാടു മഴവില്ലുകൾ*ക്കൊരുപാട് നിറങ്ങൾ
ഒരു സൂര്യോദയത്തിനൊരു സൂര്യൻ
ഒരുപാട് സൂര്യോദയങ്ങൾക്കുമൊരു സൂര്യൻ
ഒരു നക്ഷത്രത്തിനു ഒരാകാശം
ഒരു ജാലകപ്പഴുതിനൊരു നക്ഷത്രം
ഒരു നക്ഷ്ത്രത്തിന്*,
ആയിരത്തിരിവിളക്കിന്റെ
അപൂർവ്വ ശോഭ
ലക്ഷം ദീപങ്ങളുടെ നിറപ്പകർച്ച
ആ പ്രഭാമണ്ഡലങ്ങളിലെല്ലാം
വിശ്വവശ്യമായ മന്ദഹാസവുമായി
ഒരാൾ കാത്തിരിക്കുന്നു
അവളുടെ പേര്
സ്നേഹം.. സ്നേഹം.. സ്നേഹം
Keywords:sneham, malayalam kavithakal,malayalam poems, poems
Bookmarks