Results 1 to 2 of 2

Thread: മഴക്കാലം രോഗകാലം

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Apr 2005
    Posts
    46,704

    Default മഴക്കാലം രോഗകാലം

    മഴക്കാലം രോഗകാലം


    മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. മഴയുടെ ആരംഭത്തോടെ ഒട്ടുമിക്ക രോഗങ്ങളും തലപൊക്കിത്തുടങ്ങി.
    വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് വൈറല്* , ബാക്ടീരിയല്* , ഫംഗല്* രോഗങ്ങള്* കൂടുതലാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്* ജനങ്ങളില്* മഴക്കാല രോഗങ്ങള്* കൂടിവരുന്നു. കാരണങ്ങള്* ഇവയാണ്:
    മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും
    ശക്തമായ ചൂടുള്ള കാലാവസ്ഥയില്*നിന്നും മഴയിലേക്കുള്ള മാറ്റം രോഗാണുക്കളെ ശക്തരാക്കുന്നു.
    മഴക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു.
    പകര്*ച്ചവ്യാധികള്* വളരെ എളുപ്പം പകരുന്നു.
    മഴക്കാല രോഗങ്ങളില്* വളരെ സാധാരണയായി കാണുന്ന പകര്*ച്ചവ്യാധികള്*- എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, ശ്വാസകോശ രോഗങ്ങള്*, ഉദരരോഗങ്ങള്*, പൂപ്പല്* തുടങ്ങിയ ത്വഗ് രോഗങ്ങള്* ഇങ്ങനെ ഒരു വലിയനിരതന്നെയുണ്ട്.

    എലിപ്പനി

    രോഗബാധയുള്ള എലിമൂത്രം ചതുപ്പിലോ, ചെളിയിലോ ഉണ്ടാകുകയും ഇത് നമ്മുടെ ത്വക്കിലെ ചെറിയ മുറിവുകള്* വഴി രക്തത്തില്* കലരുകയും ചെയ്താല്* എലിപ്പനിക്ക് സാധ്യതയായി. ശക്തമായ പനിയും കണ്ണിലും ത്വക്കിലും ചെറിയ ചുവന്ന കുത്തുകളോട് കൂടിവരുന്ന പനിയും ക്രമേണ ആന്തരിക അവയവങ്ങളുടെ പ്രവര്*ത്തനത്തെ തകരാറിലാക്കുന്നു.

    ഡെങ്കിപ്പനി

    ഏഡിസ് കൊതുകുകള്* പരത്തുന്ന ഈ അസുഖം കഴിഞ്ഞ പത്തുവര്*ഷമായി കേരളത്തില്* കൂടിവരികയാണ്. ശരീരവേദന, തലവേദനയോടു കൂടിയ പനി രക്തത്തിലെ പ്*ളേറ്റ് ലറ്റുകളുടെ അളവ് കുറയ്ക്കുന്നു. ഹോമിയോപ്പതിയില്* ഈ രോഗത്തിന് വളരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധ മരുന്നുകളും ലഭ്യമാണ്.

    മലേറിയ
    അനോഫിലസ് കൊതുകുകള്* പരത്തുന്ന ഈ രോഗത്തിന് രണ്ട് ആഴ്ചവരെ നീണ്ടുനില്*ക്കുന്ന പനി കാണാറുണ്ട്. മലേറിയയ്ക്ക് പ്രതിരോധമരുന്നുകള്* അലോപ്പതിയിലും ഹോമിയോപ്പതിയിലും ലഭ്യമാണ്.

    ടൈഫോയ്ഡ്

    മലിനജലം വഴി പകരുന്ന രോഗമാണിത്. അലോപ്പതിയിലും ഹോമിയോപ്പതിയിലും പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമായ ഈ അസുഖത്തിന് ശരിയായ ചികിത്സ ചെയ്തില്ലെങ്കില്* രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

    മഞ്ഞപ്പിത്തം

    മലിനജലം വഴിയും രോഗിയില്*നിന്ന് നേരിട്ടും പകരുന്ന മഞ്ഞപ്പിത്തം മഴക്കാലത്ത് സാധാരണയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തിന് ഹോമിയോപ്പതി, അലോപ്പതി, ആയുര്*വേദത്തില്* ഫലപ്രദമായ മരുന്നുകള്* ലഭ്യമാണ്. പനി, തലവേദന, സന്ധിവേദന, ഛര്*ദ്ദില്* എന്നിങ്ങനെയുള്ള ലക്ഷണങ്ങള്* കാണുന്ന രോഗത്തിന് പൂര്*ണ വിശ്രമവും എളുപ്പം ദഹിക്കുന്ന ആഹാരവും ആവശ്യമാണ്.

    കോളറ

    മഴക്കാല രോഗങ്ങളില്* പ്രധാനിയും വളരെവേഗം പകരുന്നതുമായ രോഗമാണിത്. ശക്തമായ വയറിളക്കവും ശരീരം വേദനയുമായി തുടങ്ങി. രണ്ടുദിവസം കൊണ്ട് രോഗി കിടപ്പാകുന്ന അവസ്ഥയിലെത്തുന്നു. ചികിത്സ ചെയ്തില്ലെങ്കില്* മരണം വരെ സംഭവിക്കാം. ഒ. ആര്*. എസ് ലായനി, കഞ്ഞിവെള്ളം തുടങ്ങി ശരീരത്തിന്റെ ജലാംശം നിലനിറുത്തുന്ന ചികിത്സാരീതിയിലാണ് പ്രധാനം.

    ശ്വാസകോശ രോഗങ്ങള്*
    മഴക്കാലത്ത് ജലദോഷം വരാത്തവര്* ചുരുക്കമാണ്.സൂക്ഷിച്ചില്ലെങ്കില്* ഇത് സൈനസൈറ്റിസ്, ചെവിപഴുപ്പ്, ടോണ്*സിലൈറ്റിസ്, ചുമ, കഫക്കെട്ട് ഇങ്ങനെ കടുത്തുവരാറുണ്ട്. രണ്ടുദിവസംകൊണ്ട് ജലദോഷപ്പനി കുറഞ്ഞില്ലെങ്കില്* അടുത്തുള്ള അലോപ്പതി ഡോക്ടറെകണ്ട് ലഘു ആന്റി ബയോട്ടിക്കുകള്* ഉപയോഗിക്കാം. ഹോമിയോപ്പതിയില്* ശ്വാസകോശ രോഗങ്ങള്*ക്ക് 4 മണിക്കൂറില്* തന്നെ ഫലം ലഭിക്കുന്ന മരുന്നുകള്* ലഭ്യമാണ്. മഴക്കാലത്ത് ത്വക്ക് വരള്*ച്ച, സന്ധിവേദനകള്*, രക്തസമ്മര്*ദ്ദം കൂടുക, ഗ്യാസ് ട്രബിള്*, മറ്റ് ഉദര രോഗങ്ങള്* ഇവയെല്ലാം കണ്ടുവരുന്നു.

    Keywords: health care, health care in rainy season, cold, fever,

  2. #2
    Join Date
    Jun 2011
    Location
    Romania, Bucharest
    Posts
    7

    Default

    dont you say speack you ?

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •