മലയാളത്തില്* മള്*ട്ടി സ്റ്റാര്* തരംഗം ആഞ്ഞടിക്കുകയാണ്. ഈ വര്*ഷം ഇതുവരെ വന്* വിജയം നേടിയ ചിത്രങ്ങളെല്ലാം ഈ ഗണത്തിലായതിനാല്* സിനിമാലോകവും താരങ്ങളും ആവേശത്തിലാണ്. ഏറ്റവും ഒടുവിലിറങ്ങിയ സീനിയേഴ്സ് പോലും മള്*ട്ടി സ്റ്റാര്* ഫോര്*മുലയിലാണ് ഒരുക്കിയിരിക്കുന്നത്. 'ദോസ്*ത്*' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും കുഞ്ചാക്കോ ബോബനും പ്രധാനവേഷം ചെയ്യുന്ന ഒരു ചിത്രം യാഥാര്*ത്ഥ്യം ആകുന്നതും അതുകൊണ്ടുതന്നെ. ലാല്* ജോസ് സംവിധാനം ചെയ്യുന്ന 'സ്*പാനിഷ്* മസാല' എന്ന ചിത്രത്തിലൂടെയാണ് ഇവര്* വീണ്ടും ഒന്നിക്കുന്നത്.

ലാല്*ജോസിന്റെ എല്*സമ്മ എന്ന ആണ്*കുട്ടിയില്* ചക്കോച്ചനായിരുന്നു നായകന്*. മുല്ലയ്ക്ക് ശേഷമാണു ദിലീപും ലാല്*ജോസും ഒന്നിക്കുന്നത്. ഈ വര്*ഷം ദിലീപിനും ചാക്കോച്ചനും കിട്ടിയ വിജയങ്ങളെല്ലാം മള്*ട്ടി സ്റ്റാര്* ചിത്രങ്ങിലൂടെയായിരുന്നു. ട്രാഫിക്, മേക്കപ്പ് മാന്*, സീനിയേഴ്സ് എന്നിവ കുഞ്ചാക്കോ ബോബന് തിളക്കമേകിയപ്പോള്* ക്രിസ്ത്യന്* ബ്രദേഴ്സ്, ചൈനാ ടൗണ്* എന്നിവയായിരുന്നു ദിലീപിന് കിട്ടിയ വിജയങ്ങള്*. ബെന്നി പി നായരമ്പലം രചന നിര്*വഹിക്കുന്ന സ്പാനിഷ് മസാലയില്* ഒരു സ്പാനീഷ് സുന്ദരിയായിരിക്കും നായിക. ഷൂട്ടിങ്ങും സ്പെയിനില്* ആയിരിക്കും. ദിലീപ്* ഇപ്പോള്* മിസ്*റ്റര്* മരുമകന്* എന്ന സിനിമയില്* നായകനായി അഭിനയിച്ചുവരികയാണ്*. കുഞ്ചാക്കോ ബോബന്* സെവന്*സിലും ഡോക്*ടര്* ലൗവിലും അഭിനയിക്കുന്നു. ഇവ തീര്*ന്നതിനുശേഷം ഇരുവരും സ്*പാനിഷ്* മസാലയ്ക്കായി ഒന്നിക്കും.