- 
	
	
		
		
		
		
			
 ‘ലോലിപോപ്പ്’ ഒരു സാമ്പത്തിക ദുരന്തമായിരു
		
		
				
				
		
			
				
					മലയാള സിനിമയില്* ഏറ്റവും  നല്ല ട്രാക്ക് റെക്കോര്*ഡുള്ള സംവിധായകനാണ് ഷാഫി. 11 സിനിമകള്* സംവിധാനം  ചെയ്ത ഷാഫി അതില്* 10 ചിത്രങ്ങളും ഹിറ്റുകളാക്കി. ഒരേയൊരു സിനിമ മാത്രമാണ്  ബോക്സോഫീസില്* ഏല്*ക്കാതെ പോയത് - പൃഥ്വിരാജ് നായകനായ ‘ലോലിപോപ്പ്’!
2008 ഡിസംബറില്*  പുറത്തിറങ്ങിയ ലോലിപോപ്പില്* പൃഥ്വിയെ കൂടാതെ കുഞ്ചാക്കോ ബോബന്*, ജയസൂര്യ,  ഭാവന, റോമ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്*  ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ ഈ സിനിമ തിയേറ്ററുകളില്* തണുത്ത  പ്രതികരണമാണ് ഉണ്ടാക്കിയത്. ക്ലൈമാക്സ് രംഗങ്ങള്* പ്രേക്ഷകര്* കൂവലോടെ  സ്വീകരിച്ചപ്പോള്* ക്ലൈമാക്സിലെ കുറേഭാഗം മുറിച്ചുമാറ്റി. അപ്പോഴെന്തായി  സ്ഥിതി, തലയും വാലുമില്ലാത്ത സിനിമയായി ‘ലോലിപോപ്പ്’ മാറി.
എന്നാല്* സംവിധായകന്* ഷാഫി പറയുന്നത്, ലോലിപോപ്പ് ഒരു സാമ്പത്തിക ദുരന്തമായിരുന്നില്ല എന്നാണ്. 
“ഞാന്*  വര്*ഷത്തില്* ഒരു ചിത്രം മാത്രമേ ചെയ്യാറുള്ളൂ. കഥയും തിരക്കഥയുമൊക്കെ  വളരെ സമയമെടുത്താണ് എഴുതുക. പതിനൊന്നു സിനിമകളാണ് ഞാന്* സംവിധാനം ചെയ്തത്.  അതില്* ലോലിപോപ്പ് ഒഴികെ മറ്റെല്ലാം സാമ്പത്തിക വിജയമായി. എന്നിരുന്നാലും  ലോലിപോപ്പ് സാമ്പത്തികമായി ദുരന്തമായില്ല. മുടക്കുമുതല്* തിരിച്ചുപിടിച്ച  സിനിമയായിരുന്നു അത്” - ഷാഫി വ്യക്തമാക്കുന്നു.
കല്യാണരാമന്*,  തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്,  മേക്കപ്പ്*മാന്* തുടങ്ങിയ മെഗാഹിറ്റുകളുടെ സംവിധായകന് ലോലിപോപ്പിന്*റെ  കാര്യത്തില്* മാത്രം എവിടെയാണ് പിഴച്ചത്?
“ഞാനും  കൂടി ചേര്*ന്നു നിര്*മ്മിച്ച സിനിമയായിരുന്നു ലോലിപോപ്പ്. യുവതാരങ്ങള്*  മാത്രം അഭിനയിച്ച സിനിമയാണത്. പടം നല്ല കളര്*ഫുളാകട്ടെ എന്ന് കരുതി വളരെ  റിച്ച് ആയാണ് ഓരോ ഷോട്ടും എടുത്തത്. സ്വാഭാവികമായും പ്രതീക്ഷിച്ചതിലും  കൂടുതല്* ചെലവായി” - ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്*  ഷാഫി വിശദമാക്കി.
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks