Results 1 to 2 of 2

Thread: കൊടിഞ്ഞി സുഖപ്പെടുത്താന്* ( migraine)

  1. #1
    Join Date
    Oct 2009
    Posts
    2,997

    Default കൊടിഞ്ഞി സുഖപ്പെടുത്താന്* ( migraine)

    കൊടിഞ്ഞി സുഖപ്പെടുത്താന്* ( migraine)

    വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലുമായി മാറിമാറി വരുന്നതുമായ ഒരുതരം തലവേദനയാണ് 'കൊടിഞ്ഞി' അഥവ 'മൈഗ്രേന്*'. ഇത് രോഗിയെ നിരന്തരം ശല്യപ്പെടുത്തുന്നതോടൊപ്പം വെളിച്ചത്തോട് അസഹ്യത, ശബ്ദം കേള്*ക്കാന്* പ്രയാസം. ഛര്*ദ്ദി, വിവിധ നിറങ്ങള്* കണ്ണിനുമുന്*പില്* മിന്നി മറയുക തുടങ്ങിയ വിഷമതകളും ഉണ്ടാക്കാറുണ്ട്. കൊടിഞ്ഞി വിഭാഗത്തില്*പ്പെട്ട തലവേദന രോഗികളില്* ഒരു പ്രത്യേക കാലയളവില്* ആവര്*ത്തിച്ചുവരികയും ചെയ്യുന്നു.
    രോഗകാരണങ്ങള്*

    കൊടിഞ്ഞിയുടെ യഥാര്*ഥകാരണം ഇനിയും വൈദ്യശാസ്ത്രത്തിന് വ്യക്തമായിട്ടില്ല. രക്തത്തില്* ചിലതരം ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി കരുതപ്പെടുന്നു. കൂടാതെ ശരിയായ രക്തചംക്രമണത്തിന്റെ അഭാവം തലച്ചോറിലെ ആന്തരിക പ്രക്രിയകളില്* സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങള്*, അമിതമായ ഉത്കണ്ഠ എന്നിവയും രോഗകാരണങ്ങളാണ്.

    ശ്രദ്ധിക്കേണ്ട കാര്യങ്ങള്*
    തലവേദനയുള്ളപ്പോള്* തണുത്തവെള്ളത്തല്* തല കഴുകുക ഝ മൈഗ്രേന്* ആരംഭിച്ചുകഴിഞ്ഞാല്* ശമിക്കുന്നതുവരെ കഴിവതും കട്ടിയുള്ള ഭക്ഷണം കഴിക്കാതിരിക്കുക ഝ വേദനയുള്ളപ്പോള്* വെളിച്ചം കുറവുള്ള മുറിയില്* വിശ്രമിക്കുക ഝ മത്സ്യം, മുട്ട, ടിന്നിലടച്ച ഭക്ഷണങ്ങള്*, തൈര്,ഐസ്*ക്രീം എന്നിവ മൈഗ്രേന്* രോഗികള്* ഒഴിവാക്കുക. കടുത്ത തലവേദനയുള്ളപ്പോള്* മല്ലിയില അരച്ച് തണുത്ത വെള്ളത്തില്* ചേര്*ത്ത് നെറ്റിയില്* പുരട്ടുക ഝ സാധാരണ 'പെയിന്*ബാമുകള്*' മൈഗ്രേന്* തലവേദന വര്*ദ്ധിപ്പിക്കുന്നതിനാല്* അവ ഉപയോഗിക്കാതിരിക്കുന്നതാണ് ഗുണകരം ഝ ബ്രഹ്മിനീര് അഞ്ച് മില്ലിലിറ്റര്* വീതം പതിവായി രാത്രിയില്* കഴിക്കുക ഝ തലവേദന, ഛര്*ദി ഇവ ഉള്ളപ്പോള്* അരസ്​പൂണ്* ജീരകവും ചെറിയ കഷ്ണം ചുക്കും നേര്*പ്പിച്ച പാലില്* തിളപ്പിച്ചാറിയ ശേഷം കഴിക്കുക.

    ചികിത്സ
    മൈഗ്രേന്* മരുന്നുകള്*കൊണ്ട് പൂര്*ണമായും മാറ്റാന്* വിഷമമാണ്. നിരന്തരമായി ഉണ്ടാകാവുന്ന തലവേദന കുറയ്ക്കുന്നതിനും വര്*ഷങ്ങളോളം രോഗാവസ്ഥ ഇല്ലാതിരിക്കാനും ഫലപ്രദമായ ചികിത്സാവിധികളുണ്ട്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്*ക്കനുസരിച്ച് കുറച്ചുകാലം മരുന്നുകള്* കഴിക്കുന്നത് രോഗം ആവര്*ത്തിക്കാതിരിക്കാന്* സഹായിക്കും. ചല റിലാക്*സേഷന്* രീതികളും ജലചികിത്സയും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നവയാണ്. രോഗിയുടെ പ്രത്യേകതകള്* മനസ്സിലാക്കി ഏത് ചികിത്സാരീതി ഗുണകരമാകുമെന്ന് കണ്ടെത്തുന്നതാണ് പ്രധാനം. ദോഷരഹിതമായ ചികിത്സാരീതികളെ ആരോഗ്യകരമായി സമന്വയിപ്പിച്ച് നല്*കുന്ന ഹോളിസ്റ്റിക്ക് ചികിത്സ വഴി രോഗികള്*ക്ക് മൈഗ്രേനില്* നിന്ന് തൊണ്ണൂറ് ശതമാനത്തോളം മുക്തി നേടാന്* സാധിക്കും.

    ഡോ. മനുകുമാര്*

  2. #2
    Join Date
    Jun 2011
    Location
    Romania, Bucharest
    Posts
    7

    Unhappy

    nu inteleg nik din ce a scris

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •