ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്*ഘ്യമേറിയതും ഇരുണ്ടതുമായ പൂര്*ണ ചന്ദ്രഗ്രഹണം കാണാന്* ഇന്ത്യക്കാര്*ക്ക് ഇന്ന് ഭാഗ്യം ലഭിക്കും. നൂ*റു മിനിറ്റ് (ഒരു മണിക്കൂര്* നാല്*പ്പത് മിനിറ്റ്) ദൈര്*ഘ്യമുള്ളതായിരിക്കും ഇന്നത്തെ ചന്ദ്രഗ്രഹണം.


ബുധനാ*ഴ്ച രാത്രി 11:52 മുതല്* രാവിലെ 3:32 വരെയാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. 12:52 മുതല്* 2:32 വരെയുള്ള സമയമാണ് അത്യപൂര്*വമായ 100 മിനിറ്റ്. ഇനി ഇത്രയും ദെര്*ഘ്യമുള്ള ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകണമെങ്കില്* മുപ്പത് വര്*ഷം കാത്തിരിക്കണം. അടുത്ത ദൈര്*ഘ്യമേറിയ ചന്ദ്രഗ്രഹണം നടക്കുക 2041 ല്* ആയിരിക്കും.

ഇന്ത്യയ്ക്ക് പുറമെ ആഫ്രിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, കിഴക്കനേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഗ്രഹണം കാണാം. എന്നാല്*, മഴ ആകാശത്തെ മായക്കാ*ഴ്ചയ്ക്ക് തടസ്സമാവുമോ എന്ന ആശങ്ക ഇന്ത്യയില്* ശക്തമാണ്.

ബംഗാള്* ഉള്*ക്കടലില്* രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്*ദ്ദം കാരണം ആകാശത്ത് മഴമേഘങ്ങള്* നിറയുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും ദെര്*ഘ്യമേറിയ ചന്ദ്രഗ്രണം കാണുന്നതിന് തടസ്സമായേക്കും എന്നാണ് ദക്ഷിണേന്ത്യയിലെ വാനനിരീക്ഷകര്* ആശങ്കപ്പെടുന്നത്.


Keywords: Longest and darkest lunar eclipse of century today,next lunar eclipse 2041,sky views,lunar eclipse news