അധോലോകത്തിന് മറ്റു ഭാഷകളില്* എന്നപോലെ മോളിവുഡിലും വന്* പ്രാധാന്യമാണ് ഉള്ളത്. അധോലോകനായകരും അധോലോകത്തെ തകര്*ക്കുന്ന നായകരുമായി നമ്മുടെ താരങ്ങളും തകര്*ത്താടിയിട്ടുണ്ട്. മലയാളത്തിലെ താരരാജാക്കന്*മാര്* അധോലോക നായകരായി പലതവണ വിലസിയിട്ടുള്ളവരാണ്. മമ്മൂട്ടിയുടെയും മോഹന്*ലാലിന്റെയും കരിയറില്* വഴിത്തിരിവുണ്ടാക്കിയതു പോലും അത്തരം കഥാപാത്രങ്ങള്* തന്നെ. യംഗ് സൂപ്പര്* സ്റ്റാര്* പൃഥിരാജ് ഇപ്പോള്* തേജാഭായി ആന്റ് ഫാമിലിയിലൂടെ അധോലോകത്ത് എത്തിക്കഴിഞ്ഞു.
ചിരിചിത്രങ്ങളിലൂടെ 'അടുത്തവീട്ടിലെ പയ്യന്*' ആയി ജനപ്രിയനായകന്* എന്ന പദവി സ്വന്തമാക്കിയ ദിലീപും അധോലോകത്തെ കിരീടം വയ്ക്കാത്ത രാജാവാകുന്നു. ദിലീപ് ഡോണ്* ആകുന്ന ചിത്രം ഈ വര്*ഷം തന്നെ ഉണ്ടാവും. ദിലീപിന് ആദ്യമായി ആക്ഷന്* പരിവേഷം നല്*കിയ റണ്*വേയുടെ തുടര്*ഭാഗത്തിലാണ് ദിലീപിന്റെ ഈ കഥാപാത്രം. അതേ, റണ്*വേയിലെ സ്പിരിറ്റ് കടത്തുകാരന്* വാളയാര്* പരമശിവം ഇന്ന് ധാരാളം അനുചരന്*മാരുള്ള ഡോണ്* ആയി വളര്*ന്നുകഴിഞ്ഞു.സിബി-ഉദയന്* ടീമിന്റെ രചനയില്* ജോഷി സംവിധാനം ചെയ്ത റണ്*വേയുടെ രണ്ടാംഭാഗം വാളയാര്* പരമശിവം എന്ന പേരില്* വരുകയാണ്.
ജോഷിയും സിബി-ഉദയന്* ടീം തന്നയാണ് ഈ ചിത്രത്തിന്റെയും പിന്നില്*. കാവ്യാമാധവന്* നായികയാവും. റണ്*വേയില്* ചേട്ടനെ കുടുക്കാന്* നടക്കുന്ന പോലീസ് ഓഫീസര്* ആയി തിളങ്ങിയ ഇന്ദ്രജിത്തും രണ്ടാം ഭാഗത്തില്* ഉണ്ടാവും. നേരത്തെ ഷാജി കൈലാസിന്റെ ഡോണ്* എന്ന ചിത്രത്തില്* ദിലീപ് അധോലോക നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ആ ചിത്രം വന്* പരാജയമായിരുന്നു. എന്നാല്* വാളയാര്* പരമശിവം കോമഡി ആക്ഷന്* ത്രില്ലര്* ആയാണ് ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ആക്ഷന്* ഹീറോയായി ഒരു ഹിറ്റാണ് ദിലീപിന്റെ മനസ്സില്*.