വ്യത്യസ്തമായ കഥാപാത്രങ്ങളെ തേടിയുള്ള മെഗാസ്റ്റാര്* മമ്മൂട്ടിയുടെ യാത്ര തുടരുകയാണ്. ആഗസ്റ്റ് 15, ഡബിള്*സ്, ദി ട്രെയിന്* എന്നീ കനത്ത പരാജയങ്ങള്*ക്ക് ശേഷവും പരീക്ഷണ ചിത്രങ്ങള്*ക്ക് പ്രാധാന്യം നല്*കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്*റെ പുതിയ സിനിമയുടെ പേര് ‘പിക്പോക്കറ്റ്’ എന്നാണ്. സംവിധാനം വിനോദ് വിജയന്*. ഹരിനാരായണന്* എന്ന പോക്കറ്റടിക്കാരനായാണ് ഈ സിനിമയില്* മമ്മൂട്ടി വേഷമിടുന്നത്.


ആരോടും ഒരു ഉത്തരവാദിത്തവും കടപ്പാടുമില്ലാത്തവനാണ് ഹരിനാരായണന്*. സാധാരണക്കാരെയൊന്നും ഹരി പോക്കറ്റടിക്കാറില്ല. വി ഐ പികളുടെ പോക്കറ്റടിക്കുന്നതാണ് കക്ഷിക്കിഷ്ടം. വി ഐ പികള്* ഒത്തുകൂടുന്ന ഇടങ്ങളാണ് അതുകൊണ്ടുതന്നെ ഹരിനാരായണന്*റെ വിഹാരരംഗം.

മറ്റ് ചില പ്രത്യേകതകളുമുണ്ട് ഹരിക്ക്. പോക്കറ്റടിച്ച് കിട്ടുന്ന പണം ഹരി എടുക്കും. പേഴ്സ് നല്ലതാണെങ്കില്* അതും എടുക്കും. ബാക്കിയുള്ള കാര്*ഡുകള്*, മറ്റ് രേഖകള്*, പേഴ്സില്* എന്തെല്ലാമുണ്ടോ അതെല്ലാം ഉടമസ്ഥന്*റെ അഡ്രസ് കണ്ടെത്തി കൊറിയര്* ചെയ്യും. കൂടെ ഒരു ഉപദേശം കൂടി അയയ്ക്കാനും ഹരി മറക്കാറില്ല.

വിലകൂടിയ വസ്ത്രങ്ങളും മറ്റും വാങ്ങാനാണ് പോക്കറ്റടിച്ചുകിട്ടുന്ന പണം ഹരിനാരായണന്* ഉപയോഗിക്കുക. അടിപൊളി വസ്ത്രധാരണവും സമ്പന്നന്*റെ രീതികളുമായതുകൊണ്ട് ഒരു പോക്കറ്റടിക്കാരനാണെന്ന് ആരും സംശയിക്കുകയുമില്ല. എന്നാല്* ഒരിക്കല്* പോക്കറ്റടിച്ചു കിട്ടിയ പേഴ്സ് പരിശോധിച്ചപ്പോള്* ഹരിനാരായണന്* ഞെട്ടി. അയാളുടെ ജീവിതമാകെ മാറുകയായിരുന്നു.

കളിക്കളം, കനല്*ക്കാറ്റ് തുടങ്ങിയ സിനിമകളില്* മമ്മൂട്ടി പിക്പോക്കറ്റിലേതിനു സമാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവയൊന്നും പക്ഷേ വന്* വിജയങ്ങളായില്ല. എന്നാല്* ഈ സിനിമ തന്*റെ കരിയറിലെ മറ്റൊരു മെഗാഹിറ്റാക്കി മാറ്റാനുള്ള ചുവടുവയ്പിലാണ് മെഗാതാരം.

പിക്പോക്കറ്റിന്*റെ തിരക്കഥ രചിക്കുന്നത് നവാഗതനായ ഇ എച്ച് സബീര്*. ക്വട്ടേഷന്*, റെഡ് സല്യൂട്ട് എന്നീ സിനിമകള്*ക്ക് ശേഷം ഒരു നല്ല സിനിമയ്ക്കായുള്ള സംവിധായകന്* വിനോദ് വിജയന്*റെ കാത്തിരിപ്പാണ് പിക്പോക്കറ്റിലൂടെ യാഥാര്*ത്ഥ്യമാകുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ബിജു മേനോന്*, സലിം*കുമാര്*, നെടുമുടി വേണു, വിജയരാഘവന്*, കലാഭവന്* മണി തുടങ്ങിയവരും അഭിനയിക്കുന്നു.

സമീര്* താഹിര്* ഛായാഗ്രഹണം നിര്*വഹിക്കുന്ന പിക്പോക്കറ്റിന്*റെ സംഗീതം രാഹുല്* രാജ്. എറണാകുളവും പൊള്ളാച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്*. ചിത്രീകരണം ഓണത്തിന് ശേഷം ആരംഭിക്കാനാണ് പദ്ധതി.