-
ജീവ കുതിക്കുന്നു, വമ്പന്* സംവിധായകര്*ക്ക്
ചിലമ്പരശന്*(ചിമ്പു - ഇപ്പോള്* പേര് എസ് ടി ആര്*) ‘കോ’ എന്ന ചിത്രം ഒഴിവാക്കാന്* തീരുമാനിച്ചത് ഗുണം ചെയ്തത് യുവനടന്* ജീവയ്ക്കാണ്. ഇന്ന് തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നടനായി ജീവ മാറിയിരിക്കുന്നു. ‘കോ’ എന്ന ഒറ്റച്ചിത്രം ജീവയുടെ കരിയര്* തന്നെ മാറ്റിമറിച്ചു. ഇപ്പോള്* വലിയ സംവിധായകരെല്ലാം ജീവയുടെ ഡേറ്റാണ് ആഗ്രഹിക്കുന്നത്.
ഷങ്കര്* സംവിധാനം ചെയ്യുന്ന ‘നന്**പന്*’(ത്രീ ഇഡിയറ്റ്സ് റീമേക്ക്) ചെയ്തുവരികയാണ് ഇപ്പോള്* ജീവ. ആ സിനിമ കഴിഞ്ഞാല്* ഗൌതം മേനോന്*, മിഷ്കിന്* എന്നിവരുടെ സിനിമകള്*ക്കാണ് ജീവ ഡേറ്റ് കൊടുത്തിരിക്കുന്നത്. തമിഴകത്തെ ഒന്നാം നിര സംവിധായകര്*ക്കും നല്ല തിരക്കഥകള്*ക്കും മാത്രം ഡേറ്റ് നല്*കിയാല്* മതിയെന്നാണ് ജീവയുടെ തീരുമാനം.
മിഷ്കിന്* സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മുഖം*മൂടി’ എന്നാണ് പേര്. സമൂഹത്തിലെ അനീതിക്കെതിരെ പ്രതികരിക്കുന്ന ഒരു അമാനുഷ കഥാപാത്ര(സൂപ്പര്*മാന്*, സ്പൈഡര്*മാന്* പോലെ ഒരു വേഷം*)മാണ് ഈ ചിത്രത്തില്* ജീവ ചെയ്യുന്നത്. സൂര്യ ഉള്*പ്പടെയുള്ള മെഗാസ്റ്റാറുകള്* വേണ്ടെന്നുവച്ച സിനിമയാണ് ഇത്.
‘വിണ്ണൈത്താണ്ടി വരുവായാ’യ്ക്ക് ശേഷം ചിമ്പുവിനെ നായകനാക്കി ഗൌതം മേനോന്* ഒരു പ്രണയചിത്രം ചെയ്യാന്* തീരുമാനിച്ചിരുന്നു. ചിമ്പുവിന് പകരം ഇപ്പോള്* ജീവയെ തീരുമാനിച്ചിരിക്കുകയാണ് ഗൌതം.
എന്തായാലും സൂര്യയെപ്പോലെ അതിവേഗം കുതിച്ചുയരുകയാണ് ജീവയുടെ മാര്*ക്കറ്റ് വാല്യു. ചിമ്പു, ആര്യ, വിശാല്* തുടങ്ങിയവര്* പേടിക്കണമെന്ന് സാരം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks