Results 1 to 1 of 1

Thread: അയ്യേ, അത് ദിലീപിന് കിട്ടേണ്ടതായിരുന്നു!

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default അയ്യേ, അത് ദിലീപിന് കിട്ടേണ്ടതായിരുന്നു!


    ഇത്തവണത്തെ സംസ്ഥാന സിനിമാ അവാര്*ഡിന്റെ പിന്നണിക്കഥകളില്* ഒരെണ്ണം ഇപ്പോള്* വീണുകിട്ടിയിരിക്കുന്നു. ഈ പിന്നണിക്കഥ കേട്ടാല്* സലീം കുമാര്* തീര്*ച്ചയായും ചോദിക്കും “അയ്യേ, സുരാജ് വെഞ്ഞാറമൂടിന് കിട്ടിയത് ദിലീപിന് കിട്ടേണ്ടതായിരുന്നോ?” കഥയിതാണ്, ജനപ്രിയനായകനെന്ന് വിളിപ്പേരുള്ള ദിലീപിന് കിട്ടേണ്ടതായിരുന്നുവെത്രെ ഇത്തവണത്തെ മികച്ച ഹാസ്യതരത്തിനുള്ള പുരസ്കാരം. എന്നാല്* നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദിലീപിന് ‘ഹാസ്യതാര കിരീടം’ സമ്മാനിച്ചാല്* അവഹേളിക്കലായിപ്പോകുമോ എന്ന് കരുതിയാണെത്രെ ജൂറി ഈ പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന്റെ തലയില്* വച്ചുകൊടുത്തത്!


    മേരിക്കുണ്ടൊരു കുഞ്ഞാട്*, കാര്യസ്ഥന്* തുടങ്ങിയ സിനിമകളിലെ തമാശരംഗങ്ങള്* കണ്ട് ചിരിച്ചുവശായ ജൂറി മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരത്തിനായി ദിലീപിനെ നാമനിര്*ദേശം ചെയ്തു. എന്നാല്* തുടര്*ന്നുണ്ടായ കൂടിയാലോചനയില്* നായക കഥാപാത്രത്തെ അവതരിച്ചുകൊണ്ടിരിക്കുന്ന ഒരാള്*ക്ക് ഈ ‘മികച്ച ഹാസ്യതാരം’ എന്ന വിലകുറഞ്ഞ കിരീടം വച്ചുകൊടുത്താല്* വിമര്*ശനമുയരും എന്ന് അഭിപ്രായം ഉണ്ടായതിനെ തുടര്*ന്ന് മറ്റൊരാളെ കണ്ടെത്താന്* തീരുമാനിച്ചു. പിന്നീട് പരിഗണിച്ചത് ജഗദീഷിനെയാണ്.

    '
    ഇന്* ഗോസ്റ്റ്* ഹൗസ്* ഇന്നി'ലെ അഭിനയം അടിസ്ഥാനമാക്കിയാണ് ജഗദീഷിനെ പരിഗണിച്ചത്. എന്നാല്* ഒരു ഡോക്*ടര്* കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് ചിത്രത്തില്* കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്* കണ്ട് ജൂറിക്ക് തലയില്* കൈവയ്ക്കേണ്ടി വന്നു. അവസാനം സുരാജ് വെഞ്ഞാറമൂടിന് നറുക്ക് വീണു. എല്ലാ സിനിമകളിലും ഒരേ തരത്തിലുള്ള തമാശയാണ് കക്ഷി ചെയ്യുന്നതെങ്കിലും ‘മികച്ച ഹാസ്യതാര’ കിരീടം സുരാജിന് യോജിക്കുമെന്ന് ജൂറിയങ്ങ് തീരുമാനിക്കുകയായിരുന്നുവെത്രെ.

    എന്തായാലും സലീം കുമാര്* ആവശ്യപ്പെട്ടത് ന്യായമായ കാര്യമാണെന്നാണ് ഈ പിന്നണിക്കഥ അറിഞ്ഞപ്പോള്* ലേഖകന് തോന്നുന്നത്. മികച്ച ഹാസ്യതാരം, മികച്ച വില്ലന്* എന്നൊക്കെയുള്ള പുരസ്കാരങ്ങള്* കൊടുക്കാതിരിക്കുകയാണ് നല്ലത്. വേഷം എത്ര ചെറുതായാലും വലുതായാലും അതിലേക്ക് താരം നല്**കിയിട്ടുള്ള സംഭാവന കണക്കിലെടുത്ത് മികച്ച താരത്തെ കണ്ടെത്തുകയാണ് വേണ്ടത്. അല്ലെങ്കില്* പിന്നെ ‘ശൃംഗാരം, മധുരം, ഹാസ്യം, വീരം, രൌദ്രം, ഭയാനകം’ എന്ന് തുടങ്ങി സകല നവരസങ്ങള്*ക്കും പ്രത്യേകം പുരസ്കാരങ്ങള്* ഉണ്ടാക്കുക.



    Keywords:
    That was meant for Dileep,comedian Dileep, Suraj Venjaramoodu,Salim Kumar,best comedian award, karyasthan, merikundoru kunjadu, jagadeesh
    Last edited by sherlyk; 06-24-2011 at 06:17 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •